ബസ്സുകൾക്ക് നികുതി ഒഴിവാക്കി

  നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ദീർഘകാല കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകൾക്കും അനുവാദം നൽകിയതായും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകളുടെ ആവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശ്ശികയായതിനാൽ വാഹനം ഓടിക്കാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം. എല്ലാ വിധത്തിൽപെട്ട വാഹന ഉടമകൾക്കും ആനുകൂല്യം ഉപയോഗപ്പെടുത്താം. ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കുടിശ്ശിക മാർച്ച് 20 മുതൽ ആറ് മാസ തവണകളായി അടയ്ക്കാം. ഒരു…

Read More

തണ്ണിത്തോട് പുതിയ കെഎസ്ഇബി സബ് സെന്റര്‍;ആറായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് സഹായകമാകും

  കോന്നി വാര്‍ത്ത : തണ്ണിത്തോട് മേഖലയിലെ ആറായിരത്തിലധികം ഉപഭോക്താക്കളുടെ വൈദ്യുതി രംഗത്തെ പ്രശ്നത്തിന് പരിഹാരമാകുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി സബ് സെന്ററാണ് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. കോന്നി സബ് സ്റ്റേഷന് കീഴിലുള്ള തണ്ണിത്തോട് മേഖലയില്‍ വൈദ്യുതി തടസമുണ്ടായാല്‍ കോന്നിയില്‍നിന്ന് ജീവനക്കാര്‍ എത്തി വേണം പരിഹരിക്കാന്‍. മുമ്പ് വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് ഒരുദിവസം വരെ കാലതാമസം ഉണ്ടാകാറുണ്ട്. തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം, പൂച്ചക്കുളം, മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സബ് സെന്ററിന്റെ സേവനം കൂടുതല്‍ പ്രയോജനപ്പെടുക. കാലങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമായി. 42 ട്രാന്‍സ്ഫോര്‍മറാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്. സബ് സെന്ററില്‍ നാലു ജീവനക്കാരുടെ സേവനവും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ഓവര്‍സീയര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ ഉണ്ടാകും. എല്ലാവിധ സേവനവും സബ് സെന്ററില്‍ ലഭിക്കും. ഓണ്‍ലൈനായി…

Read More

സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിന് തുടക്കമായി

    കോലിഞ്ചി കര്‍ഷകരുടെ സ്വപ്‌നം സഫലമായി; സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിന് തുടക്കമായി @ ഭൗമസൂചിക രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ആരംഭിച്ചു   കോന്നി വാര്‍ത്ത ‍: സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന്റെയും ഭൗമ സൂചിക പദവി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പുവരുത്തുകയെന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് കോലിഞ്ചിയെ കാര്‍ഷിക വിളയായി സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറ്റുകര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മലയോര മേഖലയിലെ കോലിഞ്ചി കര്‍ഷകര്‍ക്കും ലഭ്യമായി തുടങ്ങി. കോലിഞ്ചിക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചിറ്റാര്‍ വയ്യാറ്റുപുഴ സെന്റ് ജയിംസ് കത്തോലിക്ക ഓഡിറ്റോറിയത്തില്‍…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ 25 സെക്യൂരിറ്റി ജീവനക്കാരെയും എംപ്ലോയീമെന്‍റില്‍ നിന്നും നിയമിക്കണം

  കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളേജില്‍ വരുന്ന ഒഴിവുകള്‍ എംപ്ലോയീമെന്‍റില്‍ നിന്നും പി എസ് സി വഴിയുമാകുമെന്ന് സ്ഥലം എം എം എല്‍ എ ഏതാനും മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ കഴിഞ്ഞ ദിവസം 10 സെക്യൂരിറ്റി ആളുകള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ ചുമതല ഏറ്റു . രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിയമനം എന്നാണ് പരാതി .വിമുക്ത ഭടന്‍മാര്‍ ആണ് ഇവര്‍ എന്നു പറയുന്നു . നൂറുകണക്കിനു ആളുകള്‍ എംപോയിമെന്‍റ് ഓഫീസില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു ജോലിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ആണ് പെന്‍ഷനും മറ്റ് ആനുകൂല്യവും ഉള്ള ആളുകള്‍ തന്നെ വീണ്ടും മറ്റൊരു ജോലി ” തരപ്പെടുത്തി ” എടുത്തത് . ഇത്തരം ഒരു നിയമനം സംബന്ധിച്ച് ആര്‍ക്കും കരാര്‍ നല്‍കിയിട്ടില്ല എന്നു സ്ഥലം എം എല്‍ എ പറയുന്നു . നിയമനം…

Read More

സംസ്ഥാനത്ത് വീണ്ടും 221 താത്ക്കാലികരെ സ്ഥിരപ്പെടുത്തി

  സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം.

Read More

റാന്നിയില്‍ പുതിയ വൈദ്യുതി നിലയത്തിന് സാധ്യത

  കോന്നി വാര്‍ത്ത ഡോട്ട് കോം : പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയില്‍ ഒരു വൈദ്യുതി നിലയത്തിനു കൂടി സാധ്യത. രാജു എബ്രഹാം എംഎല്‍എ വൈദ്യുതി മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദഗ്ധന്മാര്‍ റാന്നിയില്‍ എത്തി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് എംഎല്‍എയുമായി ചര്‍ച്ച നടത്തി. പെരുന്തേനരുവി പദ്ധതിയുടെ ടെയില്‍ റെയ്സ് ആയി കട്ടിക്കല്‍ അരുവിക്കു മുകളിലായി ഒരു ഡാം നിര്‍മിച്ച് വൈദ്യുതോല്പാദനം നടത്തുന്നതാണ് പദ്ധതി. 200 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവുമുള്ള ചെറിയ ഡാം നിര്‍മിച്ച് അഞ്ച് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പ്രതീക്ഷിക്കുന്നത്. ഇഎംസി മുന്‍ ജോയിന്‍ ഡയറക്ടറും സാങ്കേതിക വിദഗ്ധനുമായ ജി. അനില്‍, എനര്‍ജി ടെക്ക്‌നോളജിസ്റ്റ് അനൂപ് സുരേന്ദ്രന്‍, ബെന്‍സി സക്കറിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.*.

Read More

കേരളത്തിലെ രണ്ടാമത്തെ ഗിഫ്റ്റ് ഹാച്ചറി പന്നിവേലിച്ചിറയില്‍ തുടങ്ങി

  പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പന്നിവേലിച്ചിറ ഓഫീസ് സമുച്ചയം, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍, അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് സെന്റര്‍, ഗിഫ്റ്റ് ഹാച്ചറി, ഫിഷറീസ് കോംപ്ലക്‌സ്, പത്തനംതിട്ട, തിരുവല്ല മത്സ്യഭവനുകള്‍ എന്നിവയുടെ ഉദ്ഘാടനം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ വികസനത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലിലൂടെ ഗുണനിലവാരമുള്ള ഗിഫ്റ്റ് തിലോപ്യ ഉള്‍പ്പെടെയുള്ള മത്സ്യകുഞ്ഞുങ്ങളെ ഇനി ലഭ്യമാകും. കേരളത്തിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് ഹാച്ചറിയാണ് പന്നിവേലിച്ചിറയില്‍ യാഥാര്‍ഥ്യമായതെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ പന്നിവേലിച്ചിറ ഹാച്ചറിയിലൂടെ നേരിട്ട് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതില്‍ വീണാജോര്‍ജ് എംഎല്‍എ വഹിച്ച പങ്ക് വലുതാണെന്നും…

Read More

സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

  സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി.

Read More

കാലി,കോഴിത്തീറ്റയിൽ മായം കലർത്തിയാൽ 2 ലക്ഷം രൂപ പിഴ

  കാലി,കോഴിമായം കലർത്തിയതായി കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയായി ഈടാക്കും. ഇതിന് പുറമെ, കാലിത്തീറ്റ വിപണനക്കാരുടെ ലൈസൻസും റദ്ദാക്കും. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഓർഡിനൻസിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണവും വിതരണവും നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റിന് പുറത്ത് സാമഗ്രികൾ എന്തൊക്കെയാണെന്നും എത്ര അളവിലാണ് ഉപയോഗിച്ചിട്ടുള്ളതെന്നും രേഖപ്പെടുത്തണം

Read More

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു ട്രിപ്പര്‍നാവ്, ഫംഗ്ഷണല്‍ അപ്‌ഗ്രേഡുകള്‍, 3 പുതിയനിറങ്ങള്‍, ഇപ്പോള്‍MiY-യിലുംലഭ്യം • പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍അവതരിപ്പിച്ചു • മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍, ഗ്രാനൈറ്റ്ബ്ലാക്ക്എന്നിങ്ങനെ3പുതിയനിറങ്ങള്‍ • Make-it-Yours-ലൂടെഇപ്പോള്‍ലഭ്യം, പുതിയഹിമാലയനില്‍റോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍, ഒരുപിടിപുതിയഅപ്‌ഗ്രേഡുകള്‍തുടങ്ങിയവ • പുതിയഹിമാലയന്‍ഇന്ത്യയില്‍ബുക്കിംഗിനുംടെസ്റ്റ്‌റൈഡിനുമായി2021ഫെബ്രുവരി11 മുതല്‍ലഭ്യം. കൊച്ചിയിലെഎക്‌സ്‌ഷോറൂവില1.97 ലക്ഷംരൂപ. ന്യൂഡല്‍ഹി:മിഡ്സൈസ്‌മോട്ടോര്‍സൈക്കിള്‍സ്വിഭാഗത്തിലെ (250സസി-750സിസി) ആഗോളലീഡറായറോയല്‍എന്‍ഫീല്‍ഡ് അവരുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ്ഇന്ത്യ, യൂറോപ്പ്, യുകെഎന്നിവിടങ്ങളില്‍അവതരിപ്പിക്കുന്നതായിപ്രഖ്യാപിച്ചു. വ്യത്യസ്തമായതുംടെറെയ്ന്‍ ഇന്‍സ്പയേര്‍ഡുമായ 3പുതിയനിറങ്ങള്‍, ഒരുപിടിമികച്ചഅപ്‌ഗ്രേഡുകള്‍എന്നിവയോടെയാണ്വാഹനംവിപണിയിലെത്തുന്നത്. ന്യൂഗ്രാനൈറ്റ്ബ്ലാക്ക് (മാറ്റ്, ഗ്ലോസ്എന്നിവയുടെമിക്സ്), മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍എന്നിവയാണ്പുതിയനിറങ്ങള്‍. റോക്ക്‌റെഡ്, ലേക്ക്ബ്ലൂ, ഗ്രാവല്‍ഗ്രേതുടങ്ങിയനിലവിലുള്ളനിറങ്ങള്‍ക്ക്പുറമെയാണ്പുതിയനിറങ്ങള്‍. ഈലോഞ്ചോടെഹിമാലയന്‍വാങ്ങുന്നവര്‍ക്ക്Make It Yours – MiYപദ്ധതിയിലൂടെRE ആപ്പ്, വെബ്‌സൈറ്റ്, ഡീലര്‍ഷിപ്പുകള്‍എന്നിവിടങ്ങളില്‍നിന്ന്അവരുടെവാഹനംപേഴ്സണലൈസ്‌ചെയ്തെടുക്കാനുമാകും. പുതിയഹിമാലയനില്‍ വളരെലളിതവുംഎന്നാല്‍കാര്യക്ഷമവുമായടേണ്‍-ടു-ടേണ്‍നാവിഗേഷേന്‍പോഡായറോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍എന്നപുതിയഫീച്ചര്‍ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയമോഡലില്‍സീറ്റ്, റിയര്‍കാരിയര്‍, ഫ്രണ്ട്‌റാക്ക്, വിന്‍ഡ്സ്‌ക്രീന്‍എന്നിവയില്‍നിരവധിഅപ്‌ഗ്രേഡുകള്‍വരുത്തിയിട്ടുണ്ട്. പുതിയമാറ്റങ്ങള്‍ഈഅഡ്വഞ്ചര്‍ടൂറര്‍വാഹനത്തിന്റെശേഷിയുംകംഫര്‍ട്ടുംകൂടുതല്‍മെച്ചപ്പെടുത്തുന്നു. അഡ്വഞ്ചര്‍ടൂറിംഗിന്കീഴില്‍വ്യത്യസ്തമായൊരുസബ്ക്യാറ്റഗറിസൃഷ്ടിക്കുകഎന്നലക്ഷ്യത്തോടെഅവതരിപ്പിച്ചിരിക്കുന്നഹിമാലയന്‍വന്‍വിജയമായിരുന്നു. ലോകത്തെമ്പാടുംഅഡ്വഞ്ചര്‍റൈഡര്‍മാരുടെകമ്മ്യൂണിറ്റിവളര്‍ന്നുകൊണ്ടിരിക്കുന്നു. 2016-ല്‍അവതരിപ്പിച്ചഹിമാലയന്‍കഴിഞ്ഞ5വര്‍ഷംകൊണ്ട്അഡ്വഞ്ചര്‍ടൂറിംഗിന്റെശക്തമായൊരുസബ്ക്യാറ്റഗറിലോകമെമ്പാടുംവികസിപ്പിച്ചെടുത്തു. ലളിതവുംകാര്യശേഷിയുള്ളതും’എവിടെയുംപോകൂ’ ആറ്റിറ്റിയൂഡ്ഉള്ളതുമായഹിമാലയന്‍ബൈക്ക്, ഹിമാലയത്തിലെറോഡുകളിലൂടെകഴിഞ്ഞ50വര്‍ഷങ്ങളായിബൈക്ക്ഓടിക്കുന്നറോയല്‍എന്‍ഫീല്‍ഡിന്റെഅനുഭവസമ്പത്തില്‍നിന്ന്പ്രചോദനംഉള്‍ക്കൊണ്ട്‌നിര്‍മ്മിച്ചതാണ്. ലാളിത്യംകൊണ്ടുംകാര്യശേഷികൊണ്ടുംലോകത്തെമ്പാടുമുള്ളറൈഡര്‍മാരുടെഇഷ്ടംപിടിച്ചുപറ്റാന്‍ഈവാഹനത്തിന്കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തിലുള്ളമോട്ടോര്‍സൈക്കിള്‍വിദഗ്ദ്ധര്‍പോലുംഹിമാലയനെഇന്ന്യഥാര്‍ത്ഥശേഷിയുള്ളഅഡ്വഞ്ചര്‍ടൂററായിഅംഗീകരിക്കുന്നു. ആഗോളതലത്തിലുള്ളടോപ്ഓട്ടോമൊബീല്‍മാഗസീനുകളുടെകവര്‍പേജുകളില്‍ഫീച്ചര്‍ചെയ്തിട്ടുള്ളഈവാഹനംയൂറോപ്പ്, അമേരിക്ക, ലാറ്റിന്‍അമേരിക്ക, സൌത്ത്ഈസ്റ്റ്ഏഷ്യഎന്നിവിടങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ടോപ്പ് സെല്ലര്‍ മോഡലാണ്. ‘5വര്‍ഷംഎന്നചെറിയകാലയളവുകൊണ്ടുതന്നെറോയല്‍എന്‍ഫീല്‍ഡ്ഹിമാലയന്ആഗോളഅഡ്വഞ്ചര്‍ടൂറിംഗിന്കീഴില്‍പുതിയൊരുവിഭാഗംതന്നെതുറന്നെടുക്കാന്‍സാധിച്ചു.…

Read More