യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ വായ്പ നല്‍കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിന്സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോന്നി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ശാഖകൾ വഴി യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്കിലെ അംഗങ്ങൾക്ക് നടപ്പിലാക്കുന്ന പദ്ധതിയിൽ വെങ്കിടേശ്വര ഹാച്ചറിയുടെ BV 380 ഇനത്തിൽപ്പെട്ട 25 കോഴിക്കുഞ്ഞുങ്ങളും. ഹൈടെക് കൂടും, കോഴിത്തീറ്റയും മൂന്ന് വർഷ വായ്പയായി കുറഞ്ഞ പലിശയിൽ ലഭിക്കും. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ്സ് , വിജയ വിൽസൺ,പി വി . ബിജു, മാത്യു വർഗ്ഗീസ്സ്, അനിത എസ്സ് കുമാർ , മോനിക്കുട്ടി ദാനിയേൽ, റ്റി . ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.…
Read Moreവിഭാഗം: Business Diary
ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്കിയ പൊതു താത്പര്യ ഹര്‍ജിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലുള്ളവര്‍ ഓണ്‍ലൈന്‍ റമ്മികളി സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരും.
Read Moreഓള് ഇന്ത്യ ട്രേഡേഴ്സിന്റെ രാജ്യവ്യാപക ബന്ദ്: കേരളത്തില്‍ പിന്തുണ ഇല്ല
നാളെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സിന്റെ രാജ്യവ്യാപക ബന്ദ്. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ കേരളത്തിലെ വ്യാപാരി സംഘടനകള്‍ ഒന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
Read Moreകലഞ്ഞൂര്‍ : കുടിവെളള വിതരണത്തിന് അപേക്ഷ ക്ഷണിച്ചു
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെളള വിതരണം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പ്രവ്യത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും https://tender.lsgkerala.gov.in/pages/displayTender.php വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ :04734-270363.
Read Moreമത്തിയ്ക്ക് ക്ഷാമം : കിലോ മുന്നൂറ് രൂപ
കോന്നി വാര്‍ത്ത : മത്തി വില പിന്നേയും കൂടി .ഇന്ന് 300 രൂപ വിലയെത്തി . 120 രൂപയ്ക്കു ഒരു കിലോ മത്തി ലഭിച്ചിരുന്ന സ്ഥലത്തു ഇന്ന് 300 രൂപയാണ് വില . കടല്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വിഭവമാണ് മത്തി . പൊടി മത്തി കിട്ടാനുമില്ല . ഇന്നലെ 280 രൂപയായിരുന്നു വില . കേരളീയരുടെ ഇഷ്ട മല്‍സ്യമായ മത്തിയ്ക്ക് വലിയ ക്ഷാമം നേരിട്ടതോടെ ചെറുകിട മല്‍സ്യ വ്യാപാരികള്‍ ആണ് വിഷമിക്കുന്നത് .മുന്‍ വര്‍ഷത്തേക്കാള്‍ മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചത്. എല്‍നിനോ പ്രതിഭാസത്തിന് ശേഷം കേരളത്തില്‍ മത്തി ലഭ്യതയില്‍ കുറവുണ്ടാകുമെന്നുള്ള…
Read Moreഗവൺമെന്റ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
കോന്നി വാര്‍ത്ത ബിസിനസ് ഡെസ്ക് : നികുതി, മറ്റ് വരുമാന ഇടപാടുകൾ, പെൻഷൻ ഇടപാടുകൾ, ചെറുകിട സേവിങ്സ് സംവിധാനം തുടങ്ങി ഗവൺമെന്റ്മായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് (നേരത്തെ വളരെ കുറച്ച് ബാങ്കുകൾക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ) ഉണ്ടായിരുന്ന നിയന്ത്രണം ഗവൺമെന്റ് നീക്കി. ഇത് ഉപഭോക്താക്കളുടെ സൗകര്യം കൂടുതൽ വർദ്ധിപ്പിക്കുമെന്നും ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സമ്പദ് രംഗത്തിന്റെ വളർച്ചയ്ക്കും ഗവൺമെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രോത്സാഹനത്തിനും സ്വകാര്യ മേഖലാ ബാങ്കുകൾക്കും ഇനി മുതൽ തുല്യപങ്കാളിത്തം ഉണ്ടാകും. ഇത് സംബന്ധിച്ച നിരോധനം നീക്കിയതോടെ, ഇനിമുതൽ ആർ ബി ഐക്ക് ഗവൺമെന്റ് ഇടപാടുകൾ നടത്തുന്നതിന്, പൊതുമേഖലാ ബാങ്കുകൾക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകൾക്കും അധികാരം നൽകാവുന്നതാണ്.
Read Moreഓട്ടോ വര്‍ക്ക് ഷോപ്പ് തൊഴിലാളികളുടെ അംശദായം ഒഴിവാക്കി
കോവിഡ് 19 പ്രതിസന്ധി മൂലം പൊതുഗതാഗത മേഖലയില്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും നിലവിലും തുടരുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളിക്ക് ഉടമ/തൊഴിലാളി 2020 അംശദായം 2021 ഒക്്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ പൂര്‍ണമായി ഒഴിവാക്കി നല്‍കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Read Moreകോന്നി ടൌണില്‍ 5 ദിവസമായി പകല്‍ വൈദ്യുതി ഇല്ല
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണില്‍ കഴിഞ്ഞ 5 ദിവസമായി പകല്‍ കറന്റ് ഇല്ല.ഇത് മൂലം കച്ചവടക്കാര്‍ വലിയ പ്രതിസന്ധിയിലാണ് . വലിയ കേബിള്‍ വലിച്ചു വൈദ്യുതി വിതരണം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ കേബിള്‍ വലിക്കുന്നതിന് വേണ്ടി ലൈന്‍ ഓഫ് ചെയ്തു പണികള്‍ നടക്കുന്നത് മൂലം തുടര്‍ച്ചയായി 5 ദിവസം പകല്‍ കറന്റ് ഓഫ് ചെയ്തിരിക്കുന്നു . കച്ചവട സ്ഥാപനങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു . പാലും പാല് ഉത്പന്നങ്ങളും കേടാകുന്നു . വേനല്‍ കടുത്തതോടെ കടകളില്‍ ചൂട് കൂടി . ഇടവേള ഉള്ള ദിവസനങ്ങളില്‍ പണികള്‍ നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യം ഉന്നയിച്ചു . വ്യാപാരി വ്യവസായി സമിതി കെ എസ്സ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ബന്ധപ്പെട്ട് പരാതി ഉന്നയിച്ചു . യാതൊരു മാനദണ്ഡവും പാലിക്കാതെ പകല്‍ ലൈന്‍ ഓഫ് ചെയ്തു…
Read Moreകലഞ്ഞൂരില്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ തുറന്നു
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ വഹിക്കുന്ന പങ്ക് വലുത്: മന്ത്രി പി. തിലോത്തമന് കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സപ്ലൈകോ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളില്‍ വിലക്കയറ്റം ഏറുമ്പോഴും കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് കമ്പോളത്തിലെ സപ്ലൈകോയുടെ ഇടപെടല്‍ കാരണമാണ്. കുത്തക കമ്പനികള്‍ കേരളത്തില്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ റേഷന്‍ പൊതുവിതരണ രംഗത്ത് ജനങ്ങളുടെ അത്താണിയായ സപ്ലൈകോയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കഴിയണം. അതിനായി ജനങ്ങള്‍ സബ്സിഡി ഉത്പന്നങ്ങള്‍മാത്രം വാങ്ങാതെ നോണ്‍ സബിസിഡി ഉത്പന്നങ്ങള്‍കൂടി സപ്ലൈകോ വഴി വാങ്ങാന്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍…
Read Moreബോയിങ്ങ് 737 മാക്സ് വീണ്ടും എത്തുന്നു
ബോയിങ്ങ് 737 മാക്സ് വിമാനങ്ങള്‍ക്ക്ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിന്‍വലിച്ചു.ഇതേ തുടര്‍ന്ന് ഇവയുടെ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്ളൈദുബായ്.സുരക്ഷാ ഭീതിയെ തുടര്‍ന്ന് പറക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട ബോയിങ്ങ് 737 മാക്സ് വിമാനങ്ങള്‍ 20 മാസം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷമാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്
Read More