സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില് സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ലോക്ക്ഡൗണ് കാലയളവില് വിദ്യാര്ത്ഥികള് ഉപയോഗിക്കാത്ത സൗകര്യങ്ങള്ക്ക് ഫീസ് വാങ്ങാന് പാടില്ലെന്നും, വാര്ഷിക ഫീസില് പതിനഞ്ച് ശതമാനം ഇളവ് നല്കണമെന്നും ജസ്റ്റിസ് എ.എം. ഖാന്വില്ക്കര് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്കൂളുകള് കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നല്കി. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്.സ്കൂള് ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന് സര്ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്കൂള് മാനേജ്മെന്റുകള് സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്.ഫീസ് ലഭിച്ചില്ലെന്ന കാരണത്താല് ഓണ്ലൈന് ക്ലാസ് അടക്കം നിഷേധിക്കരുത്. പരീക്ഷാഫലവും പിടിച്ചുവയ്ക്കരുത്. വിദ്യാര്ത്ഥികള് ഉപയോഗിക്കാത്ത സൗകര്യങ്ങള്ക്ക് ഫീസ് വാങ്ങാന് പാടില്ല. അങ്ങനെ വാങ്ങിയാല് അതിനെ കൊള്ളലാഭമായി കണക്കാക്കും. നിയന്ത്രണങ്ങള് കൊണ്ടുവരാന് സംസ്ഥാനങ്ങള്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എ.എം. ഖാന്വില്ക്കര് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Read Moreവിഭാഗം: Business Diary
പത്തനംതിട്ട ജില്ലയില് റേഷന് കടകളുടെ പ്രവര്ത്തന സമയം പുന:ക്രമീകരിച്ചു
കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് റേഷന് കടകളുടെ പ്രവര്ത്തന സമയം പുന:ക്രമീകരിച്ചു. (മേയ് 3 തിങ്കള്) മുതല് രാവിലെ 8.30ന് തുറന്ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ തുടര്ച്ചയായി പ്രവര്ത്തിക്കുന്ന വിധത്തില് പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര് സി.വി മോഹന്കുമാര് അറിയിച്ചു.
Read Moreകോവിഡ് നിയന്ത്രണങ്ങളോടെ പെന്ഷന് വിതരണം മേയ് മൂന്നുമുതല്
കോവിഡ് സാഹചര്യത്തില് പി.ടി.എസ്.ബി അക്കൗണ്ട് നമ്പര് അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില് മേയ് മൂന്ന് മുതല് ഏഴു വരെയുളള തീയതികളില് പെന്ഷന് വിതരണം കോവിഡ് നിയന്ത്രണങ്ങളോടെ നടത്തും. കോവിഡ് സാഹചര്യത്തില് ട്രഷറി ജീവനക്കാരുടെയും പെന്ഷന്കാരുടെയും പൂര്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പെന്ഷന് വിതരണം നടത്തുന്നത്. ക്രമ നമ്പര്, തീയതി, പെന്ഷന് വിതരണം നടത്തുന്ന അക്കൗണ്ടുകള് എന്ന ക്രമത്തില് ചുവടെ ചേര്ക്കുന്നു. മേയ് മൂന്നിന് രാവിലെ 10 മുതല് ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര് പൂജ്യത്തില് അവസാനിക്കുന്ന പെന്ഷന്കാര്ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല് നാലു വരെ അക്കൗണ്ട് നമ്പര് ഒന്നില് അവസാനിക്കുന്നവര്ക്കും, മേയ് നാലിന് രാവിലെ 10 മുതല് ഒന്നു വരെ അക്കൗണ്ട് നമ്പര് രണ്ടില് അവസാനിക്കുന്നവര്ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല് നാലു വരെ അക്കൗണ്ട് നമ്പര് മൂന്നില് അവസാനിക്കുന്നവര്ക്കും, മേയ് അഞ്ചിന് രാവിലെ 10 മുതല് ഒന്നു…
Read Moreഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 2ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. മേയ് 8, മേയ് 15 ശനിയാഴ്ചകളിൽ നടുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ-498, കാരുണ്യ-499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു. ഇതോടൊപ്പം മേയ് 4, 5, 6, 7 തിയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (SS-259), അക്ഷയ (AK-496), കാരുണ്യ പ്ലസ് (KN-367), നിർമ്മൽ (NR-223) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റി വച്ചു. പുതുക്കിയ നറുക്കെടുപ്പ് തിയതി പിന്നീട് അറിയിക്കും.
Read Moreപത്തനംതിട്ട മിലിറ്ററി കാന്റീന് പ്രവര്ത്തിക്കില്ല
കോന്നി വാര്ത്ത ഡോട്ട് കോം : സര്ക്കാര് നിര്ദേശം അനുസരിച്ച് മേയ് മൂന്നു മുതല് ഒന്പത് വരെ പത്തനംതിട്ട മിലിറ്ററി കാന്റീന് പ്രവര്ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര് അറിയിച്ചു.
Read Moreഓക്സിജന്റെ കുറവ് പരിഹരിക്കുന്നതിന് ഐഐടി ബോംബെ പരിഹാരം കണ്ടെത്തി
നൈട്രജൻ ജനറേറ്ററിനെ ഓക്സിജൻ ജനറേറ്ററാക്കി മാറ്റുന്നതിലൂടെ ഓക്സിജന്റെ കുറവ് പരിഹരിക്കാമെന്ന് ഐഐടി ബോംബെ. കോന്നി വാര്ത്ത ഡോട്ട് കോം : രാജ്യത്തെ കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കൽ ഓക്സിജന്റെ കുറവ് പരിഹരിക്കുന്നതിന് ഐഐടി ബോംബെ ഒരു സമർഥമായ പരിഹാരം കണ്ടെത്തി. പി എസ് എ (Pressure Swing Adsorption) നൈട്രജൻ യൂണിറ്റിനെ, പി എസ് എ ഓക്സിജൻ യൂണിറ്റ് ആക്കി മാറ്റുന്ന പൈലറ്റ് പദ്ധതിയാണ് വിജയകരമായി പരീക്ഷിച്ചത്.ഐഐടി ബോംബെയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മികച്ച ഫലം ലഭിച്ചു. 93-96% വരെ ശുദ്ധമായ ഓക്സിജൻ 3.5 എടിഎം മർദ്ദത്തിൽ ഉൽപ്പാദിപ്പിക്കാൻ ആയി. നിലവിലുള്ള നൈട്രജൻ പ്ലാന്റ് സജ്ജീകരണത്തിലെ തന്മാത്രാ അരിപ്പകൾ കാർബണിൽ നിന്ന് സിയോലൈറ്റിലേക്ക് മാറ്റിക്കൊണ്ട് ക്രമീകരിച്ചാണ് നൈട്രജൻ യൂണിറ്റിനെ ഓക്സിജൻ യൂണിറ്റാക്കി മാറ്റിയത്.അന്തരീക്ഷത്തിൽ നിന്ന്,അസംസ്കൃത വസ്തുവായി വായു സ്വീകരിക്കുന്ന ഇത്തരം നൈട്രജൻ പ്ലാന്റുകൾ ഇന്ത്യയിലുടനീളമുള്ള വിവിധ…
Read Moreക്വട്ടേഷന് ക്ഷണിച്ചു: ലേസര് പ്രിന്റുകളുടെ ടോണര് റീഫില്
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട പ്രിന്സിപ്പല് കൃഷി ഓഫീസില് ഉപയോഗത്തിനായി ലേസര് പ്രിന്ററുകളുടെ ടോണര് റീഫില്ല് ചെയ്യുന്നതിനും ടോണര് മാറ്റി സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള വാര്ഷിക അറ്റകുറ്റപ്പണി കരാറില് ഏര്പ്പെടുന്നതിന് അര്ഹരായ സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷനുകള് ക്ഷണിച്ചു. ക്വട്ടേഷനുകള് മേയ് 12ന് വൈകിട്ട് മൂന്നിനകം പത്തനംതിട്ട പ്രിന്സിപ്പല് കൃഷി ഓഫീസില് ലഭിക്കണം.
Read Moreപെൻഷൻ വിതരണം: ട്രഷറി ക്രമീകരണം ഏർപ്പെടുത്തി
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേയ് 3ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ (1) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും. മേയ് 4ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ (2) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ മൂന്നിൽ (3) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം നടക്കും. 5ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ നാലിൽ (4) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ അഞ്ചിൽ (5) അവസാനിക്കുന്ന പെൻഷൻകാർക്കും 6ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ (6) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്…
Read Moreപത്തനംതിട്ട ജില്ലയില് ലീഗല് മെട്രോളജി കണ്ട്രോള് റൂം ആരംഭിച്ചു
കോവിഡ് കാലത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനായി ലീഗല് മെട്രോളജി കണ്ട്രോളര് കെ. ടി വര്ഗീസ് പണിക്കറുടെ നിര്ദ്ദേശ പ്രകാരം ജില്ലയില് ലീഗല് മെട്രോളജി കണ്ട്രോള് റൂം ആരംഭിച്ചു. ഫോണ് :0468 2322853 അളവില് കുറച്ചു വില്പന നടത്തുക, മുദ്ര പതിക്കാതെ അളവ് തൂക്ക ഉപകരണങ്ങള് ഉപയോഗിക്കുക, അവയുടെ രേഖകള് സൂക്ഷിക്കാതെയിരിക്കുക, നിയമാനുസൃതമുള്ള പ്രഖ്യാപനങ്ങള് രേഖപ്പെടുത്താത്ത പാക്കറ്റുകള് വിതരണം ചെയ്യുക, വില്പ്പനയ്ക്കായി സൂക്ഷിക്കുക, പായ്ക്കറ്റില് രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാള് കൂടുതലായി വില ഈടാക്കുക, വില മായ്ക്കുക, മറയ്ക്കുക എന്നീ പരാതിയിന്മേല് കര്ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ലീഗല് മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. കണ്ട്രോള് റൂം നമ്പര് കൂടാതെ ചുവടെ പറയുന്ന നമ്പറുകളിലും പരാതി അറിയിക്കാം:- ഡെപ്യൂട്ടി കണ്ട്രോളര് (ജനറല് ) പത്തനംതിട്ട – 8281698029. ഡെപ്യൂട്ടി കണ്ട്രോളര് (ഫ്ളയിംഗ് സ്ക്വാഡ് ) പത്തനംതിട്ട – 8281698035. അസിസ്റ്റന്റ്…
Read Moreഅവശ്യ സാധനങ്ങള് കണ്സ്യൂമര്ഫെഡ് വീടുകളില് എത്തിക്കും
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്സ്യൂമര്ഫെഡ്. ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്മാര്ക്കറ്റുകളും, നീതി മെഡിക്കല് സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകള് ഉള്പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും. ത്രിവേണി സൂപ്പര്മാര്ക്കറ്റുകളുടെ വാട്സ്ആപ് നമ്പറില് നല്കുന്ന ഇന്ഡന്റും മേല്വിലാസവും പരിഗണിച്ചാണ് കണ്സ്യൂമര്ഫെഡ് ജീവനക്കാര് മരുന്നുകള് ഉള്പ്പെടെയുളള ഭക്ഷ്യസാധനങ്ങള് വീടുകളിലെത്തിക്കുക. പ്രിവന്റീവ് മെഡിസിന് കിറ്റുകളും കോവിഡാനന്തര കിറ്റുകളും നീതി മെഡിക്കല് സ്റ്റോറുകളില് വിതരണം ചെയ്യും. സീനിയര് സിറ്റിസണ്സിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കല് എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യയനവര്ഷത്തെ വിദ്യാര്ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകള് ഉള്പ്പെടെയുള്ള പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കണ്സ്യൂമര്ഫെഡ് തയാറാക്കി വരുകയാണ്. ത്രിവേണി സ്റ്റോറുകള് പ്രവര്ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് ഗ്രൂപ്പ്…
Read More