പൈനാപ്പിള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : വാഴക്കുളം എ ഗ്രേഡ് പൈനാപ്പിള്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രങ്ങളിലും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ നിന്നും 20 രൂപയ്ക്ക് ലഭിക്കും. ആവശ്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. പത്തനംതിട്ട: 90480 98132, 96050 60433, ആലപ്പുഴ: 94470 49791, 94955 32440, എറണാകുളം: 90209 93282, 99613 61133, ഇടുക്കി : 94461 01546, 80862 03390, കോട്ടയം 94957 81246, 95621 59226, കൊല്ലം: 99950 58240, 85473 13393

Read More

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്   കോന്നി വാര്‍ത്ത ഡോട്ട് കോം : : സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് പ്രളയങ്ങൾ മൂലമുണ്ടായ നാശനഷ്ട ങ്ങൾമൂലവും, കോവിഡ്-19 മഹാമാരിയെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വാണിജ്യബാങ്കുകളും സഹകരണ ബാങ്കുകളും വായ്പകൾക്ക് 2020 മാർച്ച് 01 മുതൽ ആഗസ്റ്റ് 30 വരെ മോറട്ടോറിയം നടപ്പിലാക്കിയിരുന്നു. സെപ്റ്റംബർ 1 മുതൽ 2021 മാർച്ച് 31 വരെ വായ്പാ കുടിശ്ശികക്ക് “നവകേരളീയം” കുടിശ്ശിക നിവാരണ പദ്ധതിയും നടപ്പിലാക്കി. എന്നാൽ കോവിഡ്-19 മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഏറിയ പങ്ക് അംഗങ്ങൾക്കും വായ്പാ കുടിശ്ശിക അടയ്ക്കുവാൻ കഴിഞ്ഞില്ല. ഇതുമൂലം സഹകരണ മേഖലയിലെ വായ്പാ കുടിശ്ശിക വർദ്ധിച്ചിരിക്കുകയാണ്. ഈപ്രത്യേക സാഹചര്യം അതിജീവിക്കുന്നതിന് ആർ.ബി.ഐയുടെ നിർദ്ദേശ പ്രകാരം വണിജ്യ ബാങ്കുകളിൽ നടപ്പിലാക്കിയ വായ്പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരണം…

Read More

മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും

മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗണിൽ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകളാകും നിശ്ചിതദിവസം തുറക്കാൻ അനുമതി നൽകുന്നത്. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്ന പ്രശ്നങ്ങൾ ഒഴിവാക്കും. മലഞ്ചരക്ക് കടകൾ വയനാട് ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാൻ അനുവദിക്കും.റബ്ബർ തോട്ടങ്ങളിലേക്ക് റെയിൻഗാർഡ് വാങ്ങണമെങ്കിൽ അതിന് ആവശ്യമായ കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവാദം നൽകും.വാക്സിൻ മുൻഗണനാ പട്ടികയിൽ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ വാക്സിൻ ലഭ്യമാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം കാണും.…

Read More

കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി

കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസും പിഴയും konnivartha.com : സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്ത സ്‌ക്വാഡ് കോന്നി ടൗണിലും സമീപ പ്രദേശങ്ങളിലെയും പലചരക്ക്, പച്ചക്കറി, വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്നിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. 14 വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതിന് കോന്നി കേരള സ്റ്റോര്‍, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചതിന് കോന്നി അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്നിവടങ്ങളില്‍ നിന്നും പിഴ ഈടാക്കി. പൂങ്കാവ് ജോയല്‍ മിനിമാര്‍ട്ട്, ശശാങ്കന്‍ സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നതിനും കേസെടുത്തു. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എ.അബ്ദുള്‍…

Read More

രജിസ്റ്ററുകള്‍ പ്രിന്‍റ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിലെ സി.ഡി.എസുകളില്‍ സൂക്ഷിക്കുന്ന രേഖകളും രജിസ്റ്ററുകളും ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് 464 രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനുവേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഈ മാസം  29 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ ഈ-മെയില്‍ ആയോ ക്വട്ടേഷനുകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും  അറിയാം. ഫോണ്‍: 0468 2221807. ഇ മെയില്‍: spempta1@gmail.com

Read More

ലോക്ക് ഡൗൺ: കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ മാസം 28, 29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിർമൽ -226, കാരുണ്യ-501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു. ഈ മാസം 14, 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര ബി.എം-06, ലൈഫ് വിഷു ബമ്പർ ബി.ആർ-79 ഭാഗ്യക്കുറികളുടെയും 4, 5, 6, 7, 10, 11, 12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തും. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും.

Read More

പത്തനംതിട്ട  കനറാ ബാങ്കിലെ 8.13 കോടി രൂപയുടെ തട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനറാ ബാങ്കിന്‍റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പുനടത്തിയ പ്രതി വിജീഷ് വര്‍ഗീസ് (36)പിടിയില്‍. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ ബംഗളുരുവില്‍നിന്നാണ് ഇയാളെ ഞായറാഴ്ച്ച കസ്റ്റഡിയില്‍ എടുത്തത്.ഇന്ന് (തിങ്കള്‍) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2002 മുതല്‍ 2017 ജൂലൈ വരെ ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസറായി ജോലി ചെയ്ത വിജീഷ് വര്‍ഗീസ്, റിട്ടയര്‍ ചെയ്തശേഷം 2017 സെപ്റ്റംബര്‍ 11ന് കൊച്ചി സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ക്ലാര്‍ക്ക് ആയി ജോലിക്ക് കയറി. തുടര്‍ന്ന് പല ബ്രാഞ്ചുകളില്‍ ജോലിനോക്കിയ ശേഷം പത്തനംതിട്ട ശാഖയില്‍…

Read More

പത്തനംതിട്ട ജില്ലയില്‍ സപ്ലൈകോ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭത്തിന് സപ്ലൈകോയും കുടുംബശ്രീയും ചേര്‍ന്ന് തുടക്കം കുറിക്കുന്നു. റാന്നി പഴവങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റാണ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. 20 കിലോഗ്രാം വരെ തൂക്കമുള്ള വസ്തുക്കളാണ് ഓണ്‍ ലൈനായി കുടുംബശ്രീയുടെ സഹായത്തോടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോണ്‍/ വാട്ട്‌സ് ആപ്പ് വഴി ഓര്‍ഡറുകള്‍ നല്‍കാം. സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുള്ള വാഹന കൂലി ബില്ലിനോടൊപ്പം തന്നെ ഈടാക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും ഒന്നിനു ശേഷം വരുന്ന ഓര്‍ഡറുകള്‍ തൊട്ടടുത്ത ദിവസം രാവിലെയും ഉപഭോക്താക്കള്‍ക്ക്…

Read More

പത്തനംതിട്ട ബാങ്കില്‍ നിന്നും 8 കോടി തട്ടിയെടുത്ത ബാങ്ക് ജീവനകാരന്‍ പിടിയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പഴയ കാനറ ( സിൻഡിക്കേറ്റ് ) ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ സ്വന്തം വാടക വീട്ടില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച പത്തനംതിട്ട പോലീസ് അവിടെ എത്തി ബംഗളൂരു പോലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തു . കൊച്ചിയില്‍ വാടക വീട് എടുക്കാന്‍ ആയിരുന്നു പ്രതി ആദ്യം ശ്രമിച്ചത് . പിന്നീട് കാര്‍ സുഹൃത്തിന്‍റെഫ്ലാറ്റില്‍ ഇട്ടിട്ടു ബംഗളൂരുവിലേക്ക് കടന്നു . ലോക്ക് ഡൌണ്‍ സുരക്ഷ വെട്ടിച്ചു പ്രതി എങ്ങനെ ബംഗളൂരുവിൽ എത്തി എന്നത് ദുരൂഹമാണ് . പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ…

Read More

എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

Read More