മില്‍മയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു

  മില്‍മയുടെ ഭരണം ഇടതുപക്ഷത്തിന്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന്റെ കെ എസ് മണിയാണ് ജയിച്ചത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി എ ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണസമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്. ജൂലൈ 10-നായിരുന്നു ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലന്‍ മാസ്റ്റര്‍. 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 3000ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള…

Read More

കോന്നി റീജിയണൽ സഹ.ബാങ്കിലെ ഏഴ് കോടിയുടെ തട്ടിപ്പ് : ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റീജിയണൽ സഹകരണ ബാങ്ക് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന 7 കോടി രൂപയുടെ തട്ടിപ്പിന്റെ അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് നിലവിലെ സി പി എം ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി . 2014 മുതൽ 2017 വരെ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നടന്ന ഏഴ് കോടിയുടെ തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നാണ് ആവശ്യം . നിലവിലെ സി.പി.എം. ഭരണസമിതിയാണ് മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിട്ടുള്ളത്.അന്നും സി പി എം ഭരണ സമിതിയാണ് ബാങ്ക് ഭരിച്ചത് . ആരോപണവിധേയനായ അന്നത്തെ ബാങ്ക് പ്രസിഡന്റ് വി.ബി.ശ്രീനിവാസനെ പാർട്ടി പുറത്താക്കിയിരുന്നു. ബാങ്ക് സെക്രട്ടറി ശൈലജ, ജൂനിയർ ക്ലാർക്ക് ജൂലി ആർ.നായർ, പ്യൂൺ എം.എ.മോഹനൻ നായർ എന്നിവരെ സസ്പെൻഡ്‌ ചെയ്തിരുന്നു.ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസിഡന്റ് കെ.തുളസീമണിയമ്മയും സി.പി.എം. നേതാക്കളും…

Read More

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ താമസ്സിക്കുന്ന എല്ലാ കർഷകർക്കും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകളിൽ എവിടെയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ ,കരം ഒടുക്ക് രസീത്, ബാങ്ക് പാസ്സ് ബുക്ക്പകർപ്പുകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 നമ്പരിൽ പ്രവൃത്തി ദിനങ്ങളിൽ അറിയാവുന്നതാണ്.

Read More

കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു: കിലോക്ക് 32 രൂപ

കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു: കിലോക്ക് 32 രൂപ konnivartha.com : കേരളത്തിൽ പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, പൊന്നാനി എന്നിവിടങ്ങളിൽ പച്ചത്തേങ്ങയുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൃഷി വകുപ്പ് മന്ത്രി അടിയന്തിരമായി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. കാർഷികോല്പാദന കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പ്രൈസസ് ബോർഡ്, നാഫെഡ്, കേരഫെഡ്, നാളികേരവികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read More

കുടംപുളി ശേഖരിച്ച് നീക്കം ചെയ്യല്‍, ലേലംനാളെ (ജൂലൈ 19)

കുടംപുളി ശേഖരിച്ച് നീക്കം ചെയ്യല്‍, ലേലംനാളെ (ജൂലൈ 19) കോന്നി വാര്‍ത്ത ഡോട്ട് കോം : കുളത്തൂപ്പുഴ സഞ്ജീവനി വനത്തിന്റെ ഭാഗമായ 2001-02 കുടംപുളി തോട്ടത്തില്‍ നിന്ന് പുളി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം നല്‍കുന്ന ലേലം (ജൂലൈ 19)ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നടത്തുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും 04742748976 നമ്പരിലും ലഭിക്കും.

Read More

അരുവാപ്പുലം ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ കർഷകർക്ക് സൗജന്യമായി നൽകുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ് ,കെ പി നസ്സീർ, വിജയ വിൽസൺ,മാത്യു വർഗ്ഗീസ്, പിവി . ബിജു, മോനിക്കുട്ടി ദാനിയേൽ , എം കെ പ്രഭാകരൻ, അനിത. എസ്സ് . കുമാർ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷ ജൂലൈ 31 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 എന്ന…

Read More

2021-22 വര്‍ഷം ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ തീരുമാനം

2021-22 വര്‍ഷം ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ തീരുമാനം 2021-22 വര്‍ഷം പത്തനംതിട്ട ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ തീരുമാനമായി. ജില്ലയിലെ ബാങ്കുകളുടേയും വിവിധ വകുപ്പ് മേല്‍ അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ നടന്ന ബാങ്കിംഗ് അവലോകന യോഗത്തിലാണ് തീരുമാനം. 2020-21 കാലഘട്ടത്തില്‍ മുന്‍ഗണനാ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആകെ 280 കോടി രൂപ അധികം നല്‍കി. 4243 കോടി രൂപ കാര്‍ഷിക, വ്യവസായിക, വ്യാപാര, ഭവന മേഖലയില്‍ വായ്പ നല്‍കാന്‍ കഴിഞ്ഞു. 2020-21 വര്‍ഷം ആകെ വായ്പ 5330 കോടി രൂപ നല്‍കി. കൃഷി വായ്പ ബഡ്ജറ്റ് തുകയായ 2827 കോടി നല്‍കാന്‍ കഴിഞ്ഞു. വ്യവസായ കച്ചവട വായ്പ 884 കോടിയും നല്‍കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുന്‍ഗണന വായ്പയുടെ തുക 5600 കോടി നിന്നും 400 കോടികൂടി…

Read More

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

  സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവ വരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോർഡ് സംവിധാനത്തിന് പുറമേയാണിത്. കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്‌കോ, ഡി ഐ സി എന്നീ ഏജൻസികളുടെ കീഴിലുള്ള പാർക്കുകളിലെല്ലാം പുതിയ ബോർഡുകൾ നിലവിൽ വരും. വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ പ്രത്യേക വെബ് പോർട്ടലിന് രൂപം നൽകാനും തീരുമാനിച്ചു. കെ.എസ്.ഐ.ഡി.സി യുടെ കീഴിലുള്ള ലൈഫ് സയൻസ് പാർക്ക് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബറോടെ തുടക്കമാവും. കണ്ണൂർ വലിയ വെളിച്ചം ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ, കിൻഫ്ര ഡിഫൻസ് പാർക്ക് എന്നിവിടങ്ങളിൽ നിക്ഷേപകർക്കായി…

Read More

‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

konnivartha.com : കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്  (Keya food international Pvt. Ltd)     ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’  (‘Dried Oregano-Batch No. 13455)  എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തിൽ ഇത് ഓൺലൈൻ/പൊതുമാർക്കറ്റുകൾ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഈ ഭക്ഷ്യ വസ്തുവിൽ സാൽമൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഈ ഉത്പന്നം പൊതുവിപണിയിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അവ തിരികെ നൽകണമെന്നും സംസ്ഥാനത്ത് വിപണികളിൽ ഈ ഉത്പന്നം നിലവിൽ ലഭ്യമാകുന്നുണ്ടെങ്കിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 1125 ൽ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

Read More

റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറയുടെ വെബ്പോർട്ടലിന് തുടക്കമായി

  കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ  വെബ്പോർട്ടൽ  rera.kerala.gov.in  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനിമുതൽ ഈ വെബ്പോർട്ടൽ വഴി അറിയാം. രജിസ്റ്റർ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോർട്ടലിലൂടെ ലഭ്യമാകും. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിർമാണ പുരോഗതി ഡെവലപ്പർമാർ പോർട്ടലിൽ ലഭ്യമാക്കണം. വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരടക്കമുള്ള വിശദാംശങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഫ്ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അഡ്വാൻസ് നൽകിയവർക്കും വായ്പ നൽകുന്ന ബാങ്കുകൾക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നായി വെബ് പോർട്ടൽ മാറുമെന്ന്…

Read More