അരുവാപ്പുലം ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

konnivartha.com : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ കർഷകർക്ക് സൗജന്യമായി നൽകുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ് ,കെ പി നസ്സീർ, വിജയ വിൽസൺ,മാത്യു വർഗ്ഗീസ്, പിവി . ബിജു, മോനിക്കുട്ടി ദാനിയേൽ , എം കെ പ്രഭാകരൻ, അനിത. എസ്സ് . കുമാർ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷ ജൂലൈ 31 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 എന്ന നമ്പരിൽ ബാങ്ക് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും.

error: Content is protected !!