കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു

കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരെ പറ്റിച്ചുകൊണ്ടു കോടാനുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ ഉള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം കേസ്സ് അന്വേഷിക്കുന്നു . കേരളം ഇന്നേ വരെ കാണാത്ത അത്ര കോടികളുടെ സാമ്പത്തിക തിരിമറികള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നടന്നു . കണക്കില്‍ 2000 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടന്നു . കണക്കില്‍ ഇല്ലാത്ത 10,000 കോടി രൂപയെങ്കിലും ഉടമകളുടെ അറിവോടെ വിദേശ രാജ്യമായ ആസ്ട്രേലിയയിലേക്ക് ഡോളറായി കടത്തി . അവിടെ പോപ്പുലര്‍ പ്രോപ്പര്‍ട്ടി എന്ന കമ്പനിയുടെ ഉടമ റോയി ഡാനിയല്‍ ആണ് . വിദേശ നിക്ഷേപം നടത്തിയ ഇണ്ടിക്കാട്ടില്‍ റോയി മക്കളെയും ഭാര്യയെയും മാതാവിനെയും…

Read More

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികൾക്ക് വിദേശത്ത് വന്‍ നിക്ഷേപം

  കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികൾക്ക് വിദേശത്ത് വന്‍ നിക്ഷേപം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ഓസ്‌ട്രേലിയ കേന്ദ്രമാക്കി കമ്പനി . വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്തതായി പ്രതികള്‍ ഇ.ഡി.(എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്) യോട് വെളിപ്പെടുത്തി. നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ഉടമ തോമസ് ഡാനിയലിന് ഓസ്ട്രേലിയൻ കമ്പനിയിൽ നിക്ഷേപമുണ്ടെന്ന് ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി .2003 മുതല്‍ തോമസ് ഡാനിയല്‍ ഓസ്ട്രേലിയന്‍ കമ്പനിയുടെ ഡയറക്ടറാണ്.  ഓസ്ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് തോമസ് ഡാനിയല്‍ , പോപ്പുലർ ഫിനാൻസ് കേസിലെ പ്രതികൾ വൻതോതിൽ ഭൂമിയും വസ്തുക്കളും വാങ്ങിക്കൂട്ടിയെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഉടമ തോമസ് ഡാനിയലിന് ഓസ്ട്രേലിയൻ കമ്പനിയിൽ നിക്ഷേപമുണ്ട്. ആളുകളിൽ…

Read More

കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ ആരംഭിച്ചു

കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ – 2021 ആരംഭിച്ചു. ഓണം ഫെയറില്‍ സൂരജ്, സൂരജ് ഗോള്‍ഡ്, സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം, സ്റ്റാന്‍ഡേര്‍ഡ് മെത്തയും തലയിണയും സൗജന്യം. സൗജന്യ മെത്തകള്‍ ഇല്ലാതെ ഉയര്‍ന്ന ഗുണനിലവാരമുള്ള കയര്‍ ഫെഡ് മെത്തകള്‍ക്ക് 25% മുതല്‍ 40 വരെ ഡിസ്‌ക്കൗണ്ടും, തലയിണ, ഡോര്‍മാറ്റ് എന്നിവയും ലഭിക്കും. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20% ഡിസ്‌ക്കൗണ്ടും നല്‍കുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണകളായി പണമടച്ച് മെത്തകളും കയര്‍ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9447861345

Read More

കരുതലിന്റെ ഓണക്കാലമൊരുക്കി കുടുംബശ്രീ; ജില്ലാതല ഓണ വിപണന മേളയ്ക്ക് തുടക്കമായി

കരുതലിന്റെ ഓണക്കാലമൊരുക്കി കുടുംബശ്രീ; ജില്ലാതല ഓണ വിപണന മേളയ്ക്ക് തുടക്കമായി 53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മേള കോന്നി വാര്‍ത്ത ഡോട്ട് കോം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണ വിപണന മേള ആരംഭിച്ചു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഉല്പന്ന വൈവിധ്യത്തില്‍ സമ്പന്നമായ ഓണമേള ആരംഭിച്ചത്. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ:ടി.സക്കീര്‍ ഹുസൈന്‍ ജില്ലാതല മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡിന്റെ വെല്ലുവിളിയെ അതിജീവിച്ചു കരുതലോടെയുള്ള ഓണക്കാലത്തിന് സുരക്ഷിതമായ നാടന്‍ ഉല്പന്നങ്ങളുടെ കലവറയാണ് കുടുംബശ്രീ ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 19 വരെയാണ് മേള നടക്കുന്നത്. കുടുംബത്തോടൊപ്പം കുടുംബശ്രീയോടൊപ്പം എന്ന സന്ദേശവുമായി സംഘടിപ്പിക്കപ്പെടുന്ന ഓണമേള ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും കുടുംബശ്രീ സി.ഡി.എസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഓണം മേളയുടെ സംഘാടനത്തിനായി ഗ്രാമ സി.ഡി.എസുകള്‍ക്ക്…

Read More

ബിഐഎസ് ഹാൾമാർക്കിംഗ് സ്കീമിലെ മാറ്റങ്ങൾ

ബിഐഎസ് ഹാൾമാർക്കിംഗ് സ്കീമിലെ മാറ്റങ്ങൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ്ണത്തിന്റെ പ്രഖ്യാപിത പരിശുദ്ധി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് 2000 -ൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ആരംഭിച്ചത്. 2021 ജൂൺ 16 മുതൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് താഴെ പറയുന്ന ഇളവുകളോടെ ഭാരതസർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.   ഇളവുകൾ 1. ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) അംഗീകൃത അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾ (AHC) ലഭ്യമായ 256 ജില്ലകളിൽ മാത്രമേ ഹാൾമാർക്കിംഗ് നിർബന്ധിതമായിട്ടുള്ളു. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും ഇതിൽ ഉൾക്കൊള്ളുന്നു. 2. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട ജ്വല്ലറികളെ നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഹാൾമാർക്ക് ഇല്ലാതെ ആഭരണങ്ങൾ വിൽക്കാൻ അവർക്ക് അനുമതിയുണ്ട്. 3. 2 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.…

Read More

ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം: പത്തനംതിട്ട ഉപഭോകൃത കോടതി

ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം: പത്തനംതിട്ട ഉപഭോകൃത കോടതി കോന്നി വാര്‍ത്ത ഡോട്ട് കോം : പാഴ്‌സല്‍ അയച്ച ടെലിവിഷന്‍ സെറ്റ് വീട്ടിലെത്തിച്ചപ്പോള്‍ ഉപയോഗശൂന്യമായി . 5350 രൂപ ചെലവും 500 രൂപ ഇന്‍ഷ്വറന്‍സ് ഫീസും ഈടാക്കി എങ്കിലും ഇന്‍ഷുറന്‍സ് തുക നിഷേധിച്ച ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നു പത്തനംതിട്ട ഉപഭോകൃത തര്‍ക്ക പരിഹാര കോടതി വിധിച്ചു . തിരുവല്ല കാവും ഭാഗം മാനസ സരസ്സില്‍ ടി എസ്സ് വിജയകുമാര്‍ ആണ് പരാതി നല്‍കിയത് . 2017 ഒക്ടോബറില്‍ വിജയ കുമാര്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന മരുമകന് സമ്മാനമായി ഷാര്‍ജയില്‍ നിന്നും വരുത്തിയ വിദേശ നിര്‍മ്മിത ടി വി തിരുവല്ല പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സര്‍വീസ് വഴി അയച്ചു . പാര്‍സല്‍ ചിലവായി 5350 രൂപയും ടി വി 25000…

Read More

സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു

    * നാളെ മുതൽ നവകേരളീയം കുടിശിക നിവാരണം * ഒറ്റത്തവണ തീർപ്പാക്കലിന് ഇളവുകൾ * ഗുരുതര രോഗബാധിതർക്കും മരണപ്പെട്ടവരുടെ വായ്പകൾക്കും വൻ ഇളവ് * കൃത്യമായ തിരിച്ചടച്ചവർക്ക് പലിശ ഇളവ് konnivartha.com : കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക പദ്ധതി സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവർക്കാണ് നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടപാടുകാർക്ക് ഇളവു നൽകി കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകൾക്ക്…

Read More

പാഷന്‍ ഫ്രൂട്ടില്‍ നിന്നു മികച്ച് വിളവ്, പ്രൂണിങ്ങിലൂടെ

പാഷന്‍ ഫ്രൂട്ടില്‍ നിന്നു മികച്ച് വിളവ്, പ്രൂണിങ്ങിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം : പാഷന്‍ ഫ്രൂട്ടില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പ്രൂണിങ്. പാഷന്‍ ഫ്രൂട്ട് ചെടികള്‍ പ്രധാനമായും വളര്‍ച്ച കുറഞ്ഞു മുരടിച്ചു നില്‍ക്കുന്ന സമയം തണുപ്പുകാലമാണ് . ഈ സമയമാണ് പ്രൂണിങ്ങിന് ഏറെ അനുയോജ്യം . ആരോഗ്യമില്ലാത്ത ശിഖിരങ്ങളും ഉണങ്ങിയ വള്ളികളും മൂര്‍ച്ചയേറിയ കത്തികൊണ്ടു മുറിച്ചു മാറ്റണം. നിലത്തു കൂടി പടര്‍ന്നു കിടക്കുന്ന വള്ളികളും കട്ട് ചെയ്തു മാറ്റാം. പ്രൂണിങ് കഴിഞ്ഞ ഉടനെ 5 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ  ചെയ്ത് കൊടുക്കണം. ഇതു പുതു നാമ്പുകള്‍ പെട്ടെന്ന്  വരാന്‍ സഹായകമാകും. ഒന്ന് – ഒന്നര മാസം കൊണ്ട് തന്നെ പൂക്കളും കായ്കളുമായി  തോട്ടം വീണ്ടും നിറയും. വര്‍ഷാവര്‍ഷമുള്ള പ്രൂണിങ്ങ് ചെടിയുടെ ശരിയായ വളര്‍ച്ചക്ക് സഹായിക്കും.…

Read More

സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം

സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം: കോന്നി അട്ടച്ചാക്കല്‍ നിവാസി ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം എന്നാവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്‍റണി രാജുവിന് കോന്നി അട്ടച്ചാക്കല്‍ നിവാസി നിവേദനം നല്‍കി . അട്ടച്ചാക്കല്‍ തലപ്പള്ളില്‍ വീട്ടില്‍ ജേക്കബ് ഫിലിപ്പാണ് നിവേദനം നല്‍കിയത് .   ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കണ്‍വേര്‍ഷന്‍ കിറ്റുകൾ ഉപയോഗിച്ച് പെട്രോൾ – ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമായി മാറ്റുന്നത് സംബന്ധിച്ചാണ് നിവേദനം നല്‍കിയത് എന്നു ജേക്കബ് ഫിലിപ്പ് “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . പ്രകൃതിദത്ത ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും ദിനപ്രതി ഉണ്ടാകുന്ന വില…

Read More

കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുളള കാലയളവിലേക്ക് ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ ഏറ്റെടുക്കാന്‍ താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന തീയതി ഈ മാസം 25 മുതല്‍ 31 വരെ. ഫോണ്‍: 0468 2243469.

Read More