എയർ ഇന്ത്യ വിമാന കമ്പനി 18,000 കോടിയ്ക്കു ടാറ്റസൺസ് സ്വന്തമാക്കി

  എയർ ഇന്ത്യ വിമാന കമ്പനി ടാറ്റയ്‌ക്ക്. 18,000 കോടിക്കാണ് എയർ ഇന്ത്യ കമ്പനി ടാറ്റ സൺസ് സ്വന്തമാക്കിയത്. അടുത്തസാമ്പത്തിക വർഷത്തിൽ കൈമാറ്റം പൂർത്തിയാകും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Tata wins Air India bid, ending 68 years of government control

Read More

വന്‍ കിട സ്വർണ്ണ നിക്ഷേപ പദ്ധതിയുമായി ജ്യൂവലറി ഗ്രൂപ്പ് കോന്നിയിലേക്ക് വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ആസ്ഥാനമായതും കേരളത്തിലും ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനത്തും വിദേശ രാജ്യത്തും ശാഖകള്‍ ഉള്ളതുമായ വന്‍ കിട ജ്യൂവലറി ഗ്രൂപ്പ് തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കോന്നിയില്‍ സ്ഥാപനം തുടങ്ങുവാന്‍ ഒരുങ്ങുന്നു . കോന്നി ടൌണ്‍ കേന്ദ്രീകരിച്ചു സ്ഥാപനം തുടങ്ങാന്‍ ആണ് പദ്ധതി . ഇതിനായി ഈ സ്ഥാപനം മുറികള്‍ നോക്കുന്നു . സ്വര്‍ണ്ണ നിക്ഷേപക പദ്ധതികള്‍ ആണ് ഗ്രൂപ്പിന്‍റെ ഉദ്ദേശം എന്നു അറിയുന്നു . ചെറുതും വലുതുമായ നിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിയുമ്പോള്‍ നിക്ഷേപത്തിന് അനുസരിച്ചുള്ള അന്നത്തെ വിലയ്ക്ക് അനുസരിച്ചു സ്വര്‍ണ്ണം നല്‍കുന്ന പദ്ധതിയാണ് ഉദ്ദേശം എങ്കിലും ഡെപ്പോസിറ്റ് സ്വീകരിക്കുന്നതില്‍ ആണ് മുന്‍ തൂക്കം എന്നു അറിയുന്നു . കോന്നി ടൌണിലെ കണ്ണായ ഭാഗത്ത് റൂമുകള്‍ നോക്കുന്നുണ്ട് . വലിയൊരു ബിസിനസ് ഗ്രൂപ്പാണ് കോന്നിയിലേക്ക് കടന്നു വരുന്നത് .

Read More

പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

  പോസ്റ്റോഫീസ് ആർ ഡി അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണെന്നും ഏജൻ്റിൻ്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജൻ്റിൻ്റെ കയ്യൊപ്പ് വാങ്ങേണ്ടതാണെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. എന്നാൽ നിക്ഷേപകർ പോസ്റ്റോഫീസിൽ തുക അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമായിരിക്കും. ആയതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Read More

വാഹന പൊളിക്കൽ നയപ്രകാരമുള്ള ഇളവുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു

ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാൻ വാഹന പൊളിക്കൽ നയം നിർദ്ദേശിക്കുന്നു. ഇതിൻപ്രകാരം കേന്ദ്ര ഉപരിതല-ഗതാഗത, ദേശീയ പാതാ മന്ത്രാലയം GSR വിജ്ഞാപനം 720 (E) 05.10.2021ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വാഹന പൊളിക്കലിന് പ്രോത്സാഹനമെന്ന നിലയിൽ, രജിസ്റ്റർ ചെയ്ത വാഹന പൊളിക്കൽ കേന്ദ്രം നൽകുന്ന “ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്” സമർപ്പിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇളവുകൾ താഴെ കൊടുത്തിരിക്കുന്നു: (i) ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ, ഇരുപത്തിയഞ്ച് ശതമാനം വരെയും (ii) യാത്രാ (വാണിജ്യ) വാഹനങ്ങളുടെ കാര്യത്തിൽ, പതിനഞ്ച് ശതമാനം വരെയും യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ എട്ട് വർഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ പതിനഞ്ച് വർഷം വരെയും ഇളവ്…

Read More

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ്: റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറി

കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും കേരളത്തിലും പുറത്തും 286 ശാഖകള്‍ ഉള്ളതുമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.   എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയെ ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും തട്ടിപ്പിന് ഇരയായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി…

Read More

ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി

  വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി കുടുംബശ്രീയേയും ജനകീയ ഹോട്ടലുകളെയും തകർക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചത്. ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ടെന്നും മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാനും ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാനും കൈകൾ കോർക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവൻ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയർത്താനും കുടുംബശ്രീയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുണപ്പെടുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകർത്താൻ മറ്റ് രാജ്യങ്ങളും…

Read More

ചക്കയുടെയും പാഷൻ ഫ്രൂട്ടിന്റേയും മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതി തുടങ്ങി

    konnivartha.com : അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ 15 മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമിട്ടു. അപേഡ ചെയർമാൻ ഡോ. എം. അംഗമുത്തു, കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ സംബന്ധിച്ചു. സിംഗപ്പൂർ, നേപ്പാൾ, ഖത്തർ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചക്ക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയിലേക്കാണ് പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത്. ഒരു വർഷത്തെ ഷെൽഫ് ലൈഫ് ഉള്ള ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു മെട്രിക് ടണുള്ള മൂല്യവർധിത ഉത്പന്നങ്ങളാണ് തൃശ്ശൂരിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, ചക്ക പൗഡർ, ഉണങ്ങിയ ചക്ക, ചക്ക പുട്ട്‌പൊടി, ചക്ക ചപ്പാത്തി പൗഡർ,…

Read More

ഫാസ്റ്റ് ഫുഡ്, പിസ്സാ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം

സൗജന്യപരിശീലനം കോന്നി വാര്‍ത്ത ഡോട്ട് കോം : ഫാസ്റ്റ് ഫുഡ്, പിസ്സാ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0468 2270244, 04682 270243

Read More

ശരിയായി; ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

 ശരിയായി; ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി Facebook, Instagram, WhatsApp partially reconnect after 6-hour global outage കോന്നി വാര്‍ത്ത ഡോട്ട് കോം : മണിക്കൂറുകള്‍ തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്‌സ് ആപ്പ് (Whats app), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്. ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി.

Read More

ഖാദി ഷോറൂമിന് ഇപ്പോള്‍ അപേക്ഷിക്കാം: പ്രവാസികള്‍ക്ക് മുൻഗണന

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഖാദി ബോർഡ് പുതിയ ഖാദി ഷോറൂം തുടങ്ങും. PPP വ്യവസ്ഥയിലായിരിക്കും തുടങ്ങുക. പാർക്കിംഗ് സൗകര്യത്തോടു കൂടിയ 1000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഷോപിംഗ് സ്‌പെയിസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു സ്ഥലത്ത് ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ സ്വന്തമായ സ്ഥലസൗകര്യം ഉള്ളവർക്കും പ്രവാസികൾക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9946698961.

Read More