konnivartha.com: കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും. അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് [email protected] – ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ [email protected] – ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ [email protected] – ലും…
Read Moreവിഭാഗം: Business Diary
എൽസ കറി പൗഡറിന് ലഭിച്ച അംഗീകാരം വർഗീസ് തുമ്പമൺ ഏറ്റുവാങ്ങി
konnivartha.com/തിരുവനന്തപുരം: ഭക്ഷ്യ നിർമ്മാണ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന എൽസ കറി പൗഡറിന് ഓണവേദിയിൽ വച്ച് അംഗീകാരം. കഴിഞ്ഞ മുപ്പത് വർഷമായി വിഷരഹിത ഉൽപ്പന്നം മനുഷ്യർക്ക് എന്ന ആശയത്തിൽ നിലപാട് ഉറപ്പിച്ച് പന്തളം തുമ്പമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെവൻവാലി ഇർഡസ്ട്രീസിന്റെ എൽസകറി പൗഡർ ഇന്ത്യയിലും രാജ്യന്തര വിപണിയിലും സജീവമാണ് മുൻ പ്രവാസി കൂടിയായ വർഗീസ് തന്റെ ഭാര്യയുടെ മരണം ക്യാൻസർ ബാധിച്ച് ആയതിനാൽ ക്യാൻസറിനെതിരെ പ്രതിരോധം എന്ന രീതിയിൽ ഓർഗാനിക് റെയ്ത്തിൽ ആരംഭിച്ചതാണ് എൽസ കറിപൗഡർ ഏതാണ്ട് 30 ഓളം വിവിധ ഉൽപ്പന്നങ്ങൾ ഇന്ന് സ്ഥാപനത്തിന്റെതായി വിപണിയിൽ ഉണ്ട് എൽസ കറിപൗഡറിന്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് തുമ്പമൺ ഓണാഘോഷവേദിയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ കൈയ്യിൽ നിന്നും മികച്ച സംരഭകനുള്ള അവാർഡ് ഏറ്റു വാങ്ങി
Read Moreസർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന
konnivartha.com: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3…
Read Moreസപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ: 339 രൂപ
konnivartha.com; സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
Read Moreകോന്നി കയര്ഫെഡ്ഷോറൂം : സെപ്റ്റംബര് 15 വരെ ആനുകൂല്യങ്ങള് ലഭിക്കും
konnivartha.com: പൊന്നോണ വിപണനമേളയോടനുബന്ധിച്ച് കോന്നി കയര്ഫെഡ്ഷോറൂം അവധിദിനങ്ങള് ഉള്പ്പെടെ സെപ്റ്റംബര് 4ന് വൈകിട്ട് 9 വരെ തുറന്നു പ്രവര്ത്തിക്കും. മെത്തയ്ക്ക് 35 മുതല് 50 ശതമാനം വരെയും കയറുല്പ്പന്നങ്ങള്ക്ക് 10 മുതല് 30 ശതമാനം വരെയു ഡിസ്കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ് വീതവും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്.ഇ.ഡി. സ്മാര്ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്ക്ക് വാഷിംഗ് മെഷീന്, മൂന്നാം സമ്മാനം മൂന്ന് പേര്ക്ക് മെക്രോവേവ് ഓവനും 20 പേര്ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ്കൂപ്പണുകളും ലഭിക്കും. സ്പ്രിംഗ്മെത്തകള്ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്, തലയിണ, ബെഡ്ഷീറ്റ്, ആര്.സി 3 ഡോര്മാറ്റ് എന്നിവയും സൂരജ്, സൂരജ്ഗോള്ഡ്, ഓര്ത്തോലെക്സ് മെത്തകള്ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. ഡബിള് കോട്ട് മെത്തകള് 3400 രൂപ മുതല്…
Read Moreഇ സമൃദ്ധ’ ക്ഷീരകര്ഷകര്ക്ക് സേവനം വിരല്ത്തുമ്പില് ലഭ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി
konnivartha.com: മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ഇ സമൃദ്ധയിലൂടെ ക്ഷീരകര്ഷകര്ക്ക് ആവശ്യമായ സേവനം വിരല്ത്തുമ്പില് ലഭ്യമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂര് ഓള് സെയിന്റ്സ് സ്കൂള് ഓഡിറ്റോറിയത്തില് നിര്വഹിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കര്ഷകര്ക്ക് മൊബൈല് ഫോണിലൂടെ പശുക്കളുടെ എല്ലാ വിവരങ്ങളും അറിയാനാകും. ഇ സമൃദ്ധയിലൂടെ വളര്ത്തുമൃഗങ്ങള്ക്കും ഹെല്ത്ത് കാര്ഡാണ് ലഭ്യമാക്കുന്നത്. പശുക്കള്ക്ക് കൂടുതല് പരിചരണം നല്കുന്നതിലൂടെ ഉല്പാദനം വര്ധിപ്പിക്കുവനാകും. പാലുല്പാദനത്തില് കേരളത്തിന് രണ്ടാം സ്ഥാനമാണ്. സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമായതിനാല് ആഭ്യന്തര ഉല്പാദനം മികച്ച രീതിയില് നടക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലൂടെ പ്രതിദിനം 2000 ലിറ്ററിനു പുറത്താണ് പാലുല്പാദനം. പാലിന് ഏറ്റവും കൂടുതല് വില നല്കുന്ന…
Read MoreKeel Laid for Methanol Ready Hybrid Commissioning Service Operation Vessels for M/s. Pelagic Wind Services Ltd. at Cochin Shipyard Limited
konnivartha.com: Cochin Shipyard Limited (CSL) laid the keel of the state-of-the-art Commissioning Service Operation Vessel (CSOV) named “Pelagic Wahoo” on 25nd Aug 2025. The vessel is the second vessel in the series being constructed for the Cyprus based Pelagic Wind Services Ltd, part of Pelagic Partners. The keel for the vessel, was laid by Mr. Andre Groeneveld, CEO of M/s. Pelagic Wind Services Ltd. in the presence of Mr. Pradeep Ranjan, CTO of M/s. Pelagic Wind Services Ltd., Mr. Shiraz V P Chief General Manager (Planning & Project Management).…
Read Moreസേവന-ദൗത്യ കപ്പലുകളുടെ നിര്മാണത്തിന് കൊച്ചി കപ്പല്ശാലയില് തുടക്കം
konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില് അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല് (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്നിര്മാണ ശാലയില് (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില് നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്നിര്മാണശാല ആസൂത്രണ – പദ്ധതിനിര്വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്നിര്മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്ശാലയില് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള് കപ്പലില് നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ…
Read Moreകൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ
കളമശ്ശേരി കാർഷികോത്സവം: വെളിയത്തുനാടിന്റെ കൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ konnivartha.com: മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന്റെ പ്രദർശന വിപണന മേളയിൽ തിളങ്ങി കൂണിന്റെ വൈവിധ്യ ഉത്പന്നങ്ങൾ. വെള്ളിയത്തുനാട് സഹകരണ ബാങ്കിന്റെ കീഴിലാണ് കൂണിന്റെ വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണത്തിന് ഇറക്കിയിരിക്കുന്നത്. കൊക്കൂൺ എന്ന പേരിൽ കൂൺ അച്ചാർ,ചമ്മന്തി പൊടി,കേക്ക്, ദോശമാവ്,സ്മൂത്തി എന്നിങ്ങനെ പത്തോളം ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൂൺ ഗ്രാമമായ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾ കൃഷി ചെയ്യുന്ന കൂൺ ഉപയോഗിച്ചാണ് ഓരോ ഉത്പന്നവും ഒരുക്കുന്നത്.
Read Moreഓണം വിപണി : മുല്ലപ്പൂ കിലോ 2300 രൂപ
konnivartha.com: കല്യാണ, ഓണം സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്.പത്തനംതിട്ട ജില്ലയിലെ പൂക്കടയില് തമിഴ്നാട്ടില്നിന്നുള്ള കുടമുല്ലയുടെ വില കഴിഞ്ഞ ദിവസം കിലോയ്ക്ക് 2300 രൂപയാണ്. ഒരുമാസം മുന്പ് 150-200 രൂപയായിരുന്നു. കേരളത്തിലെ ഓണം വിപണി ലക്ഷ്യമാക്കി ആണ് പൂക്കള്ക്ക് വില കൂടിയത് . തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗല് പ്രദേശങ്ങളില്നിന്നാണ് സുഗന്ധത്തില് ഒന്നാമനായ കുടമുല്ലയെത്തുന്നത്. കര്ണാടകയില്നിന്നുള്ള അട്ടിമുല്ല (മംഗളൂരു മുല്ല) അട്ടിമുല്ല (മംഗളൂരു മുല്ല) വിലയും കൂടി . അട്ടിക്ക് (നാലുമീറ്റര്) 200 രൂപയായിരുന്നത് 1000 കടന്നിട്ട് ദിവസങ്ങളായി.ബംഡവാള് അട്ടിമുല്ലയ്ക്ക് 1,200-ഉം ഉഡുപ്പി അട്ടിമുല്ലയ്ക്ക് 1600 രൂപയുമാണ് വില. മംഗളൂരു മുല്ലവിലയില് ഓരോദിവസവും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ടെന്ന് പുഷ്പവ്യാപാരികള് പറയുന്നു. തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള ശങ്കരൻകോവിൽ, മധുര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് ഏജന്റുമാർ ലേലം പിടിച്ചാണ് കൊല്ലം ,പത്തനംതിട്ട ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തിക്കുന്നത്.ഫെബ്രുവരിയില് ചെറുകിട പൂക്കടയില് ആറായിരം രൂപ വരെ…
Read More