സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 11,060 അപേക്ഷകർക്കാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്. ഇതുവരെയുള്ള അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ 11,194 പേർക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു. അർബുദം, വൃക്കരോഗം, കരൾ രോഗം, പരാലിസിസ്, അപകടത്തിൽ കിടപ്പിലായവർ, എച്ച്.ഐ.വി, ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ബൈപ്പാസ്, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് വിധേയരായവർ, മാതാപിതാക്കൾ മരിച്ചു പോയ സാഹചര്യത്തിൽ അവർ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികൾ എന്നിവർക്കാണ് സമാശ്വാസ സഹായം നൽകുന്നത്.…
Read Moreവിഭാഗം: Business Diary
20 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു
konnivartha.com : പത്തനംതിട്ട ജില്ലയിലെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തിരുവല്ല നഗരസഭയുടേയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു. തിരുവല്ല നഗരസഭയുടേയും പറക്കോട്, ഇലന്തൂര്‍, കോയിപ്രം, പുളിക്കീഴ്, കോന്നി, മല്ലപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, മൈലപ്ര, പെരിങ്ങര, ഏറത്ത്, കടപ്ര, ഓമല്ലൂര്‍, കോട്ടാങ്ങല്‍, പന്തളം തെക്കേക്കര, ഏനാദിമംഗലം, കൊറ്റനാട്, വള്ളിക്കോട്, മല്ലപ്പുഴശേരി,…
Read Moreആദായം തരും ചോലമുണ്ട കുരുമുളക് : ശരാശരി 35വർഷം വരെ വിളവ്
KONNIVARTHA.COM : ചോലമുണ്ട (മലബാർ എക്സൽ )മധ്യ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഇനം കുരുമുളകാണ് . വേനലിനെ നന്നായി ചെറുക്കുന്ന ചോലമുണ്ട ഇട മഴ കുറഞ്ഞ തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിൽ കൃഷി ചെയ്യാൻ ഉത്തമം. എല്ലാ വർഷവും ഈ കൊടി ആവറേജ് വിളവ്. പൊതുവെ കേട് കുറവ് ആണ് ചോലമുണ്ടക്ക്, ദ്രുതവാട്ടം പോലുള്ള രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കും. ശരാശരി 35വർഷം വരെ വിളവ് തരും.ഇതിന്‍റെ തൂക്കം ഒരു കിലോ പച്ച കുരുമുളക് ഉണങ്ങിയാൽ 350gm ഉണക്ക കുരുമുളക് കിട്ടും. പന്നിയൂർ ഇനങ്ങളെ അപേക്ഷിച്ച് ചോലമുണ്ടക്ക് എരുവ് വളരെ കൂടുതൽ ആണ്. പേര് പോലെ തന്നെ ചോലമുണ്ട അത്യാവശ്യം ചോല ഉള്ള സ്ഥലങ്ങളിൽ വളരും അത് പോലെ ചെറിയ വെള്ളകെട്ടിലും പിടിച്ച് നിൽക്കും. ചോലമുണ്ടയുടെ വിളവെടുപ്പ് ഡിസംബർ മുതൽ ഫെബ്രുവരി വരെ…
Read Moreവിപണി ഇടപെടൽ ശക്തമാക്കി സപ്ലൈകോ
*മൊബൈൽ വിൽപന ശാലകൾ ഇന്ന് (നവം.30) മുതൽ konnivartha.com : വിലക്കയറ്റത്തെ പ്രതിരോധിക്കാൻ വിപണി ഇടപെടൽ ശക്തമാക്കി ഇന്ന് മുതൽ ഡിസംബർ 9 വരെ സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങൾ വിതരണം നടത്തും. തിരുവനന്തപൂരം, വയനാട്, കാസർഗോഡ് ജില്ലകളിലെ 150 കേന്ദ്രങ്ങളിൽ മൊബൈൽ വിൽപ്പനശാലകൾ എത്തി 30നും ഡിസംബർ ഒന്നിനും സാധനങ്ങൾ വിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 8 മണിക്ക് പാളയം മാർക്കറ്റിന് സമീപം ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. മൊബൈൽ വിൽപ്പനശാലകളുടെ ജില്ലാ-താലൂക്ക് തലത്തിലുള്ള ഫ്‌ളാഗ് ഓഫ് എം.എൽ.എ-മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അതതു കേന്ദ്രങ്ങളിൽ നിർവഹിക്കും. ഒരു ജില്ലയിൽ അഞ്ച് മൊബൈൽ വിൽപ്പനശാലകളുടെ സേവനം രണ്ട് ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മൊബൈൽ യൂണിറ്റ് ഒരു ദിവസം അഞ്ച് കേന്ദ്രങ്ങളിലെത്തും.…
Read Moreകൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ
ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായാണു നടപടി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,25,978 പുതിയ റേഷൻ കാർഡുകൾ നൽകിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം
കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ വഞ്ചിച്ച കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തിനകത്ത് ബ്രാഞ്ചുകള്‍ ഉള്ള പോപ്പുലർ ഫിനാൻസിന്റെ സ്വത്തുവകകൾ പിടിച്ചെടുക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍മാര്‍ക്കും നിര്‍ദേശം . അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമപ്രകാരം (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം അക്ട് -ബഡ്‌സ് ആക്ട്) മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുക്കാൻ കളക്ടർമാർക്ക് നിർദേശം ലഭിച്ചു .കഴിഞ്ഞദിവസമാണ് സംസ്ഥാനസർക്കാർ ചട്ടം വിജ്ഞാപനം ചെയ്തത്.ഈ ചട്ടം അനുസരിച്ച് വസ്തുവകകൾ പിടിച്ചെടുക്കുന്ന ആദ്യ കേസാണിത്. ബഡ്‌സ് നിയമം അനുസരിച്ച് നിക്ഷേപത്തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ കോടതിവിധിയനുസരിച്ച് വിറ്റ് നിക്ഷേപകർക്ക് പണം നൽകാം. നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ അതോറിറ്റിയായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെതീരുമാനപ്രകാരമാണ് ഉത്തരവ്. ജില്ലകളിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതികളാണ് കേസുകൾ കൈകാര്യം ചെയ്യുക.പിടിച്ചെടുത്ത സ്വത്തുക്കൾ വിറ്റഴിക്കാൻ അതോറിറ്റി ഈ…
Read Moreഅനധികൃത നിക്ഷേപപദ്ധതി നടത്തുന്നവര്‍ക്ക് പിടിവീഴും :സംസ്ഥാനത്ത് ചട്ടങ്ങളായി
അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങളായി.2019 ജൂലായിൽ കേന്ദ്രസർക്കാർ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമത്തിനാണ് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) സംസ്ഥാന സർക്കാർ ചട്ടം രൂപവത്‌കരിച്ചത്. ഇത് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ചു.അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടയാൻ പ്രത്യേക നിയമം ഇല്ലാതിരുന്നതിനാലാണ് ‘ബഡ്‌സ് ആക്ട്’ എന്ന ചുരുക്കപ്പേരിലുള്ള ഈ നിയമം കേന്ദ്രം കൊണ്ടുവന്നത്.ഈ നിയമം കേരളത്തിലെ പതിനായിരകണക്കിന് നിക്ഷേപകര്‍ക്ക് ആശ്വാസകരമായ നടപടി ആണ് . പോപ്പുലര്‍ ഫിനാന്‍സ് പോലുള്ള കറക്കു കമ്പനികള്‍ക്ക് പിടി വീഴും . അനുമതി ഇല്ലാതെ നിക്ഷേപം സ്വീകരിച്ചതായി അതോറിറ്റിയ്ക്ക് തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും . കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിഷേപകരില്‍ നിന്നും കോടികള്‍ കൈക്കലാക്കുകയും സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങുവാന്‍ തുടങ്ങിയ സാഹചര്യം…
Read Moreനാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസ ധനസഹായം നല്‍കും: മന്ത്രി ജെ. ചിഞ്ചു റാണി
പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി ആശ്വാസ ധനസഹായം നല്‍കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ മാസം ഉണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ട ജില്ലാതല വിതരണോദ്ഘാടനം കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാശനഷ്ട കണക്കുകള്‍ പരിശോധിച്ച് അടിയന്തര ആശ്വാസ ധനസഹായം നല്‍കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ധനസഹായത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ട ധനസഹായമാണ് ഇപ്പോള്‍ നല്‍കുന്നത്. മൃഗങ്ങള്‍ക്കും പരിപാലന കേന്ദ്രങ്ങള്‍ക്കും നാശനഷ്ടമുണ്ടായാല്‍ അവ രണ്ടും ചേര്‍ത്താണ് ധനസഹായം നല്‍കുക. അടിയന്തര പ്രാധാന്യം നല്‍കിയാണ് വകുപ്പ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. നഷ്ടങ്ങളുണ്ടായവരെ കണ്ടെത്താനും ആശ്വാസ ധനസഹായം നല്‍കാനും…
Read Moreസി-ഡിറ്റിന്റെ പേരിൽ തെറ്റായ പരസ്യ പ്രചാരണം
അംഗീകൃത പഠനകേന്ദ്രങ്ങൾക്ക് സി-ഡിറ്റ് അംഗീകരിച്ച ഐ.ടി- മീഡിയ കോഴ്‌സുകൾ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂയെന്നും തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. സി-ഡിറ്റിന്റെ പേരും ലോഗോയും ഉപയോഗിച്ച് സി-ഡിറ്റ് പ്ലേയ്‌സ്‌മെന്റ് സെൽ തുടങ്ങിയുള്ള പരസ്യപ്രചാരണം സി-ഡിറ്റിന്റെ അറിവോ സമ്മതമോയില്ലാതെയാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Read Moreകേക്കുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം 27 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധതരം കേക്കുകളായ രസമലായി, കുല്‍ഫി, ബിസ്‌കോഫ് ലോട്ടസ്, സിറ്റിങ്ങ് ബാര്‍ബി എന്നിവയുടെ നിര്‍മ്മാണത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 27 ന് രാവിലെ 10 മുതല്‍ തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവിരങ്ങള്‍ക്കും രജിസ്ട്രേഷനുമായി നാളെ(നവംബര്‍ 25) വൈകിട്ട് നാലിനകം 8078572094 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Read More