സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം

    KONNIVARTHA.COM : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് ഇടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടില്ലാത്തവര്‍ക്ക് വീട് ഒരുക്കാനും കൊവിഡ് കാലത്ത് ധനകാര്യ പിന്തുണ നല്‍കാനും സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ ഇതേ പ്രസ്ഥാനം മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്. പണമിടപാട് മാത്രമല്ല സഹകരണ പ്രസ്ഥാനത്തിന്റേത്. സാധാരണക്കാരെ സ്പര്‍ശിക്കുന്ന വ്യത്യസ്ത മേഖലകളില്‍ സഹകരണ കൂട്ടായ്മ അനിവാര്യതയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അത് സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കൊല്ലം വെണ്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിര ത്തിനുള്ള ശില സ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെണ്ടര്‍ സര്‍വീസ് സഹകരണ ബാങ്ക്…

Read More

ഇന്ത്യയുടെ ദേശീയ റെയിൽ പദ്ധതി – 2030:National Rail Plan (NRP) for India – 2030

  KONNIVARTHA.COM : ഇന്ത്യൻ റെയിൽവേ ഒരു ദേശീയ റെയിൽ പദ്ധതി (എൻആർപി-2030) തയ്യാറാക്കിയിട്ടുണ്ട്. 2030 ഓടെ ‘ഭാവി സജ്ജമായ’ ഒരു റെയിൽവേ സംവിധാനം തയ്യാറാക്കുകയാണ് ലക്ഷ്യം. ആവശ്യകതയ്ക്ക് മുമ്പായി ശേഷി സൃഷ്ടിക്കുക എന്നത് വഴി 2050 വരെയുള്ള ഭാവി വളർച്ചയ്ക്ക് സജ്ജമാകുകയാണ് ലക്ഷ്യമിടുന്നത്.     റെയിൽവേയെ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും ആധുനികവുമാക്കി നവീകരിക്കാനാണ് എൻആർപി ലക്ഷ്യമിടുന്നത്. യാത്രയ്ക്ക് ആയാലും ചരക്ക് വിഭാഗത്തിൽ ആയാലും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമായി റെയിൽവേയെ മാറ്റുകയാണ് ലക്ഷ്യം.   എൻആർപിയുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു: • ചരക്കുഗതാഗതത്തിൽ റെയിൽവേയുടെ മോഡൽ (modal) വിഹിതം 45% ആയി വർധിപ്പിക്കുന്നതിന് പ്രവർത്തന ശേഷിയും വാണിജ്യ നയ സംരംഭങ്ങളും അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക. • ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി വർധിപ്പിച്ച് ചരക്ക് ഗതാഗത…

Read More

സഹകരണ ബാങ്ക് പലിശ പുതുക്കി നിശ്ചയിച്ചു: നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി, വായ്പാ പലിശ കുറച്ചു

    konnivartha.com : സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ട് വർഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി ഉയർത്തി. 15 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമായി ഉയർത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതൽ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തിൽ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയർത്തി. ആറ് മാസം (91 ദിവസം മുതൽ 180 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനമായിരിക്കും ഇനി മുതൽ പലിശ. ഒരു വർഷം (181 364 ദിവസം) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു.…

Read More

ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു

  konnivartha.com : ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു. യാതൊരു വിധ അനുമതിയും കിട്ടാതിരുന്നിട്ടും ഭരിക്കുന്ന പാര്‍ട്ടിയിലെ സാദാ നേതാക്കളുടെ ഒത്താശയോടെയാണ് സെക്കന്‍ഡ് ഹാന്‍ഡ് പ്ലാന്റ് ഇവിടെ കൊണ്ട് ഇറക്കിയിരിക്കുന്നത്. തടയാനും പ്രക്ഷോഭം നടത്താനും ഒരു കുഞ്ഞുമില്ല. ചങ്ങനാശേരി പാലത്ര കണ്‍സ്ട്രക്ഷന്‍സിന് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി സ്‌കിന്നര്‍ പുരത്ത് അഞ്ചേക്കര്‍ തോട്ടഭൂമിയാണ് വാങ്ങിയിരിക്കുന്നത്. തോട്ടഭൂമിയില്‍ വ്യവസായം തുടങ്ങണമെങ്കില്‍ ഡീ നോട്ടിഫൈ ചെയ്യണം. ഇതു വരെ അങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്‌സിങ് പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. ഒരു അനുമതിയുമില്ലാതെയാണ് മലിനീകരണ ഭീകരനെ ഇന്നലെ രാത്രി ഇവിടെ കൊണ്ടിറക്കിയത്. പ്ലാന്റ് സ്ഥാപിച്ചു തുടങ്ങി. അനുമതി ആര്‍ക്ക് വേണം എന്നതാണ് ചോദ്യം. സിപിഎമ്മിന്റെ ഒത്താശയുണ്ടെങ്കില്‍ ഒരു…

Read More

ഏനാദിമംഗലം സ്‌കിന്നര്‍ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു

konni vartha : താലൂക്കില്‍ ഏനാദിമംഗലം സ്‌കിന്നര്‍ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു . എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും നിശബ്ദരാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കാട്ടി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും പ്രതികളാക്കി പാലത്ര കണ്‍സ്ട്രക്ഷന്‍സ് അടൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പരാതിയെന്നാണ് സൂചന. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തുകയും സിപിഎമ്മില്‍ വലിയ നേതാവ് ആകുകയുംചെയ്ത ജനപ്രതിനിധിയും ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎം ജനപ്രതിനിധിയും പ്ലാന്റിന് അനുമതി കിട്ടുന്നതിനായി തിരുവനന്തപുരത്ത് തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നു. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്സിങ് പ്ലാന്റാണ് സ്‌കിന്നര്‍ പുരത്തെ വ്യക്തിയുടെ തോട്ടഭൂമിയില്‍ കൊണ്ടു വരാന്‍ നീക്കം നടക്കുന്നത്. തോട്ടഭൂമിയായി നോട്ടിഫൈ ചെയ്തിരിക്കുന്നതിനാല്‍ ഇവിടെ മറ്റു…

Read More

ടയർ വില കൂട്ടാൻ ഒത്തുകളി :ഈ  കമ്പനികൾക്ക്‌ 1,788 കോടി പിഴ

  konnivartha.com : ടയർവില കൂട്ടിയതിന് എംആർഎഫ്‌ അടക്കം അഞ്ച്‌ ടയർ കമ്പനിക്ക്‌ 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ). അപ്പോളോ ടയേഴ്‌സ്‌–- 425.53 കോടി, എംആർഎഫ്‌–-622.09 കോടി, സിയറ്റ്‌ –-252.16 കോടി, ജെ കെ ടയർ –-309.95 കോടി, ബിർളാ ടയേഴ്‌സ്‌–-178.33 കോടി എന്നിങ്ങനെയാണ്‌ പിഴ. ഇതിനുപുറമേ ടയല്‍ ഉത്പാദകമ്പനികളുടെ കൂട്ടായ്മയായഓട്ടോമോട്ടീവ്‌ ടയർ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ (എടിഎംഎ) 8.4 ലക്ഷം രൂപ പിഴ ഒടുക്കണം.   എംആര്‍എഫ് ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ ഉത്പാദക കമ്പനിയാണ്.ദുർഘടവഴികളിൽ ഓടിക്കുന്ന വണ്ടികളിലുപയോഗിക്കുന്ന ക്രോസ്‌പ്ലൈ/ബയസ്‌ ടയറുകളുടെ ഉൽപ്പാദനവും വിതരണവും നിയന്ത്രിച്ച്‌ അവരവർ ഉൽപ്പാദിപ്പിക്കുന്ന ടയറുകളുടെ വില കൂട്ടാന്‍ കമ്പനികൾ ഒത്തുകളിച്ചെന്ന്‌ സിസിഐ കണ്ടെത്തി. എടിഎംഎ ഒരോ കമ്പനിയുടെയും ടയറുകളുടെ ഉൽപ്പാദനം, ആഭ്യന്തരവിൽപ്പന, കയറ്റുമതി തുടങ്ങിയ വിവരം ശേഖരിച്ച്‌ ടയർ കമ്പനികൾക്ക്‌ കൈമാറി. നിർണായക…

Read More

ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കും

  ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് ആണവോർജ്ജ-ബഹിരാകാശ കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ലഭിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയും, ദേശീയ തല വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചും ചന്ദ്രയാൻ മൂന്നാം ദൗത്യം യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ലോക്സഭയിൽ ഇന്നലെ രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നു. അനുബന്ധ ഉപകരണങ്ങൾ, അവയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകൾ തുടങ്ങിയവ വിജയകരമായി പൂർത്തീകരിക്കുകയും, 2022 ഓഗസ്റ്റിൽ വിക്ഷേപണം നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 19 ദൗത്യങ്ങളാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇതിൽ 8 വിക്ഷേപണ ദൗത്യങ്ങളും, ഒൻപത് ബഹിരാകാശ വിക്ഷേപണങ്ങളും, 4 സാങ്കേതികവിദ്യാ പ്രദർശനങ്ങളും ഉൾപ്പെടുന്നു. നിരവധി ദൗത്യങ്ങളുടെ പ്രവർത്തനങ്ങളെ കോവിഡ്-19 മഹാമാരി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ, പുതുതായി അവതരിപ്പിക്കപ്പെട്ട…

Read More

കേന്ദ്രബജറ്റ് 2022-23 : പൂര്‍ണ്ണ വിവരങ്ങള്‍

  KONNIVARTHA.COM : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനമായാണു കണക്കാക്കപ്പെടുന്നത്. വമ്പന്‍ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. മഹാമാരിയുടെ വെല്ലുവിളിയുയര്‍ന്ന പശ്ചാത്തലത്തിലും, സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള, അതിവേഗത്തിലുള്ള തിരിച്ചുവരവും വീണ്ടെടുപ്പും നമ്മുടെ രാജ്യത്തിന്റെ ശക്തമായ അതിജീവനശേഷിയുടെ പ്രതിഫലനമാണ്. പാര്‍ലമെന്റില്‍ ഇന്നു കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണെന്നും 25 വര്‍ഷം നീളുന്ന ‘ഇന്ത്യ@100’ലേക്കുള്ള അമൃതകാലത്തിലേക്കു പ്രവേശിച്ചുവെന്നുമുള്ള കാഴ്ചപ്പാട് നടപ്പാക്കാനുമാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അവ ഇനിപ്പറയുന്നു: സൂക്ഷ്മ-സാമ്പത്തികതലത്തില്‍ എല്ലാവരുടെയും ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയുള്ള വലിയ സാമ്പത്തികവളര്‍ച്ച കൈവരിക്കല്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും ഫിന്‍ടെക്കും, സാങ്കേതികവിദ്യാധിഷ്ഠിതവികസനം, ഊര്‍ജ്ജപരിവര്‍ത്തനം, കാലാവസ്ഥാപ്രവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കല്‍, കൂടാതെ പൊതു മൂലധന നിക്ഷേപത്തില്‍ നിന്നു സ്വകാര്യ നിക്ഷേപങ്ങള്‍ ഉറപ്പാക്കുക വഴി ഗുണപരമായ ചാക്രിക പ്രക്രിയയിലൂടെ…

Read More

അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിന് നാരായണൻ നായരുടെ പേരിടും

    KONNIVARTHA.COM : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 77-ാമത് വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിൽ നടത്തി. 2020_ 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും ബാങ്ക് മാനേജിംഗ് ഡയറക്ടർ അവതരിപ്പിച്ചു. 2021-22 വർഷത്തിൽ 9, 12,46,000 രൂപ വരവും 8,61,87,500 രൂപ ചെലവും 50,58,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. അംഗങ്ങളുടേയും ജീവനക്കാരുടേയും മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ പിന്നീട് നൽകുന്നതിന് തീരുമാനിച്ചു. ഹെഢ്ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാങ്ക് ഓഡിറ്റോറിയത്തിന് സ്ഥാപക പ്രസിഡന്റ് പി കെ . നാരായണൻ നായരുടെ പേര് നൽകുന്നതിനും തീരുമാനിച്ചു.ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

Read More

പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകര്‍ക്ക് ഇടയില്‍ ആശയകുഴപ്പം

  KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ പ്രമുഖമായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ സ്ഥാപനം ഉടമകളുടെ തട്ടിപ്പ് മൂലം തകര്‍ന്നു നാമാവിശേഷമായി . ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് നിക്ഷേപക തുക അടിച്ചു മാറ്റി സുഖമായി കഴിയാന്‍ തന്ത്രം മെനഞ്ഞ ഉടമകളായ അഞ്ചു പ്രതികള്‍ ഇന്ന് നിയമ നടപടികള്‍ നേരിടുന്നു .   ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ നിക്ഷേപമായി നല്‍കി മാസം തോറും പലിശ വാങ്ങിയിരുന്ന നിക്ഷേപകര്‍ ഒരു വര്‍ഷത്തിലേറെയായി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആണ് .കോടികള്‍ ആസ്തി ഇപ്പോഴും ഉള്ള നിക്ഷേപകരില്‍ ചിലര്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നു . അവര്‍ പോലീസില്‍ ഇന്നേ വരെ പരാതി കൊടുത്തില്ല . പശുവിനെ കറന്നു പാല് വിറ്റ തുച്ഛമായ തുകകള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചവര്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാസം…

Read More