കുളത്തുമൺ സ്വദേശിക്ക് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

  konnivartha.com : കോന്നി അതിരുങ്കൽ കുളത്തുമൺ സ്വദേശിക്ക് കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തൃശൂരിൽ ഹോസ്റ്റൽ വാർഡിനായി ജോലി ചെയ്യുന്ന കുളത്തുമൺ തടത്തിൽ പുത്തൻവീട്ടിൽ ജൂലിയറ്റിനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.   ജൂലിയറ്റ് മുൻപ് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്നു. ഗൾഫിലും ജോലിചെയ്തിരുന്നു. . പതിവായി ലോട്ടറിയെടുക്കും. സമ്മാനാർഹമായ ടിക്കറ്റ് എസ്. ബി.ഐ ശാഖയിൽ അക്കൗണ്ട് എടുത്ത ശേഷം തൃശൂർ ജില്ലാ ട്രഷറിയിൽ ഏൽപിച്ചതായി ജൂലിയറ്റ് പറഞ്ഞു . രഞ്ജിനിയാണ് ഭാര്യ.

Read More

പോപ്പുലർ ഫിനാൻസ് :നീതി തേടി നിക്ഷേപകർ  വീണ്ടും സമരത്തിലേക്ക്

    Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിൽ നിക്ഷേപം നടത്തിയ ആയിരകണക്കിന് നിക്ഷേപകർ സർക്കാർ ഭാഗത്തു നിന്നുള്ള നീതി തേടുന്നു.   പോപ്പുലർ ഫിനാൻസ് ഉടമയും മക്കളും ചേർന്ന് നടത്തിയ കോടികളുടെ തട്ടിപ്പിൽ ഇരയായത് സാധാരണക്കാരായ നിക്ഷേപകരാണ്. സർക്കാർ തലത്തിൽ നിക്ഷേപകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു എങ്കിലും പ്രത്യേക സാമ്പത്തിക നിയമം അനുസരിച്ചുള്ള നീതി ലഭിച്ചിട്ടില്ല. നിക്ഷേപകരുടെ പരാതിയിൽ ആയിരത്തിലധികം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ബ്രാഞ്ചുകളിൽ പരിശോധന നടത്തി ലോക്കറിൽ ഉണ്ടായിരുന്ന മിച്ച സ്വർണ്ണം, പണം എന്നിവ കണ്ടെത്തി അതാത് ജില്ലാ ട്രെഷറികളിൽ സൂക്ഷിച്ചു. കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പും പൂർത്തിയായി എങ്കിലും ലേല നടപടി നീണ്ടു പോകുന്നു.   നിക്ഷേപകരുടെ നഷ്ടപെട്ട തുക തിരികെ ലഭിക്കുന്നതിന് ഉള്ള നടപടി സർക്കാർ ഭാഗത്തു നിന്നും സ്വീകരിച്ചു എങ്കിലും ഇത് പ്രാഥമിക…

Read More

നിക്ഷേപകര്‍ കാത്തിരിക്കുന്നു : പോപ്പുലര്‍ ഫിനാന്‍സ്സിലെ പണം എന്ന് കിട്ടും 

    KONNI VARTHA .COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കോടികള്‍ കട്ട് മുടിച്ച ഉടമകള്‍ സ്ഥാപനം പൊളിച്ചതും ഒടുവില്‍ നിയമ നടപടികള്‍ നടക്കുന്നതുമായ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരായ സാധാരണക്കാര്‍ തങ്ങളുടെ ചെറു സമ്പാദ്യം എന്ന് തിരിച്ചു കിട്ടും എന്നുള്ള ആശങ്കയില്‍ ആണ് .   ഈ കുഞ്ഞു നിക്ഷേപകര്‍ പല പേരുകളില്‍ അറിയപ്പെടുന്ന ബ്രഹത്തായ  നിക്ഷേപക കൂട്ടായ്മകളില്‍ ഒന്നും അംഗങ്ങള്‍ അല്ല . കറവ പശുക്കളുടെ പാല് വിറ്റ് കിട്ടുന്ന ചെറിയ തുകകള്‍ നിക്ഷേപിച്ചവര്‍ ആണ്  ആ തുക എങ്കിലും മടക്കി കിട്ടുവാന്‍ കാത്തിരിക്കുന്നത് . അവര്‍ക്ക് നിക്ഷേപക കൂട്ടായ്മകളില്‍ അംഗങ്ങളാകുവാനോ കോടതികളില്‍ കേസ് നടത്തുവാനോ ഉള്ള വരുമാനം ഇല്ല . കോടികള്‍ നിക്ഷേപിച്ചവര്‍ നിക്ഷേപക തുകയില്‍ ആശങ്കപെടുന്നില്ല . അവര്‍ക്ക് കോടികളുടെ നിക്ഷേപം വേറെ ഉള്ളതിനാല്‍ പോയ തുകയ്ക്ക് പുറകെ…

Read More

ഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു

      ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാർത്ഥ മൂല്യം സംരക്ഷിക്കാതെയാണ് ഇവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 160 കോടി രൂപയുടെ ഖാദി വിൽപനയാണ് കേരളത്തിൽ നടന്നത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിയത് 68 കോടി രൂപയുടേത് മാത്രമാണെന്ന് പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മുംബയിൽ ഖാദി തുണിത്തരങ്ങൾ വിറ്റഴിക്കുന്നതിൽ പേരു കേട്ട സ്ഥാപനമായ ഖാദി എംപോറിയത്തിന് വ്യാജ ഖാദി ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശീയരംഗത്തെ നേതാക്കൾ വരെ ഖാദി തുണിത്തരങ്ങൾ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇതേ…

Read More

കയർ മേഖലക്ക് പുതുജീവനായി ഭൂവസ്ത്രം

  കേരളത്തിന് അഭിമാനിക്കാവുന്ന പരമ്പരാഗത വ്യവസായമാണ് കയർ. കയർ മേഖലക്ക് ഉണർവും പുത്തൻ വിപണിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കയർ വകുപ്പ് നടപ്പാക്കുന്ന സുപ്രധാന കാൽവെയ്പാണ് കയർ ഭൂവസ്ത്രം പദ്ധതി.   തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം കയർ മേഖലക്ക് പുതുജീവനാണ് നൽകുന്നത്.   2017ലാണ് കയർ ഭൂവസ്ത്ര പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മണ്ണ്, ജല സംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിലും കയർ ഭൂവസ്ത്രം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന കയർ ഭൂവസ്ത്രം കയർഫെഡ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഭരിച്ച് നൽകുന്നു.   സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 584 കയർ സഹകരണ സംഘങ്ങളിൽ നിർമ്മിക്കുന്ന കയർ ഉപയോഗിച്ച്…

Read More

ആലുവയിലെ ട്രാൻസ്ഫോർമർ നിർമ്മാണ യൂണിറ്റിൽ ബിഐഎസ് റെയ്ഡ്

konnivartha.com  : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, കൊച്ചി ബ്രാഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ ശ്രീമതി ജൂനിത ടി ആർ, ശ്രീ ദിനേഷ് രാജഗോപാലൻ എൽ 2022 ഫെബ്രുവരി 17 ന് ആലുവയിൽ സ്ഥിതി ചെയ്യുന്ന മെസ്സേർസ് ഇൻട്രാൻസ്‌ ഇലക്ട്രോ കമ്പോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ഫോർമർ നിർമ്മാണ യൂണിറ്റിൽ റെയ്ഡ് നടത്തി.     സാധുവായ ബിഐഎസ് ലൈസൻസില്ലാതെ ബിഐഎസിന്റെ നിർബന്ധിത സർട്ടിഫിക്കേഷനു കീഴിലുള്ള ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ നിർമ്മിക്കുന്നതായി കണ്ടെത്തി. ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം പുറപ്പെടുവിച്ച ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ ക്വാളിറ്റി കൺട്രോൾ ഓർഡർ വഴിയാണ് ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ ബിഐഎസിന്റെ നിർബന്ധിത സർട്ടിഫിക്കേഷന് കീഴിൽ കൊണ്ടു വന്നത്. 2016-ലെ ബിഐഎസ് നിയമത്തിലെ സെക്ഷൻ 17 പ്രകാരം കുറ്റവാളിക്കെതിരെ നടപടി ആരംഭിച്ചു. രണ്ട് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയോ അല്ലെങ്കിൽ…

Read More

സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി

ഇതുവരെ 112 കോടി രൂപ വായ്പ നൽകി കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി)  ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇതുവരെ 112 കോടി രൂപയുടെ വായ്പ നൽകി. 1954 സംരംഭങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. അടുത്ത അഞ്ചു സാമ്പത്തിക വർഷക്കാലം ഓരോ വർഷവും 500 സംരംഭങ്ങൾക്ക് വായ്പ നൽകി അഞ്ചു വർഷംകൊണ്ട് 2500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.     കെ.എഫ്.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെന്ന വായ്പാ പദ്ധതി കെ.എഫ്.സി  ആവിഷ്‌കരിച്ചത്. ഏഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ…

Read More

ആറന്മുളയുടെ ടൂറിസം വളര്‍ച്ചയ്ക്കായി പൈതൃകം വിളിച്ചോതുന്ന ബ്രോഷര്‍

  ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക തനിമയും കോര്‍ത്തിണക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന ബ്രോഷര്‍ ആറന്മുള വികസന സമിതി പുറത്തിറക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാറിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. ആറന്മുള എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ആറന്മുള കണ്ണാടിയും ജലോത്സവവുമാണ്. പാര്‍ത്ഥസാരഥി ക്ഷേത്രം മുതല്‍ കേരളത്തിലെ തനത് കലയായ മോഹിനിയാട്ടം വരെ കാണാനും പഠിക്കുവാനുള്ള അക്കാദമികളുടെ വിവരങ്ങളും ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിവിധ ടൂര്‍ പാക്കേജുകളും തയാറാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയ കവയത്രിയായ സുഗതകുമാരി ടീച്ചറിന്റെ തറവാടായ വാഴുവേലില്‍ വീടും ആകര്‍ഷണമാണ്.   ജല ടൂറിസത്തിന് വളരെയേറെ പ്രാധാന്യം ഉള്ള മേഖലയാണ് ആറന്മുള. പുതിയ തലമുറയ്ക്ക് പമ്പാനദിയെ അറിയാനുള്ള അവസരം ഒരുക്കുന്നതിനുള്ള…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം

    KONNIVARTHA.COM : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് ഇടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടില്ലാത്തവര്‍ക്ക് വീട് ഒരുക്കാനും കൊവിഡ് കാലത്ത് ധനകാര്യ പിന്തുണ നല്‍കാനും സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ ഇതേ പ്രസ്ഥാനം മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്. പണമിടപാട് മാത്രമല്ല സഹകരണ പ്രസ്ഥാനത്തിന്റേത്. സാധാരണക്കാരെ സ്പര്‍ശിക്കുന്ന വ്യത്യസ്ത മേഖലകളില്‍ സഹകരണ കൂട്ടായ്മ അനിവാര്യതയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അത് സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കൊല്ലം വെണ്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിര ത്തിനുള്ള ശില സ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെണ്ടര്‍ സര്‍വീസ് സഹകരണ ബാങ്ക്…

Read More

ഇന്ത്യയുടെ ദേശീയ റെയിൽ പദ്ധതി – 2030:National Rail Plan (NRP) for India – 2030

  KONNIVARTHA.COM : ഇന്ത്യൻ റെയിൽവേ ഒരു ദേശീയ റെയിൽ പദ്ധതി (എൻആർപി-2030) തയ്യാറാക്കിയിട്ടുണ്ട്. 2030 ഓടെ ‘ഭാവി സജ്ജമായ’ ഒരു റെയിൽവേ സംവിധാനം തയ്യാറാക്കുകയാണ് ലക്ഷ്യം. ആവശ്യകതയ്ക്ക് മുമ്പായി ശേഷി സൃഷ്ടിക്കുക എന്നത് വഴി 2050 വരെയുള്ള ഭാവി വളർച്ചയ്ക്ക് സജ്ജമാകുകയാണ് ലക്ഷ്യമിടുന്നത്.     റെയിൽവേയെ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും ആധുനികവുമാക്കി നവീകരിക്കാനാണ് എൻആർപി ലക്ഷ്യമിടുന്നത്. യാത്രയ്ക്ക് ആയാലും ചരക്ക് വിഭാഗത്തിൽ ആയാലും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമായി റെയിൽവേയെ മാറ്റുകയാണ് ലക്ഷ്യം.   എൻആർപിയുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു: • ചരക്കുഗതാഗതത്തിൽ റെയിൽവേയുടെ മോഡൽ (modal) വിഹിതം 45% ആയി വർധിപ്പിക്കുന്നതിന് പ്രവർത്തന ശേഷിയും വാണിജ്യ നയ സംരംഭങ്ങളും അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക. • ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി വർധിപ്പിച്ച് ചരക്ക് ഗതാഗത…

Read More