ബാംബൂ കർട്ടൻ ഇടാൻ വന്ന് വ്യാപക തട്ടിപ്പ്: പ്രതികൾ പിടിയിൽ

  konnivartha.com : കുറഞ്ഞ വില പറഞ്ഞും നയത്തില്‍ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവര്‍ വേണ്ടെന്ന് പറഞ്ഞാലും കര്‍ട്ടനിട്ട ശേഷം വന്‍ തുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനം ബൈജു (30), ചക്കുവള്ളി വടക്ക് പതാരം മിനി ഭവനില്‍ സുധീര്‍ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മന്‍സിലില്‍ അജി (46), ചക്കുവള്ളി കൊച്ചു തെരുവ് പോരുവഴി താഴെ തുണ്ടില്‍ ബഷീര്‍ (50) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ. ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഏഴിന് രാവിലെ 8.30 ന് കൊറ്റാര്‍കാവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന വയോധികയെയാണ് സംഘം കൊള്ളയടിച്ചത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാംബൂ കര്‍ട്ടന്‍ വേണോയെന്ന് ചോദിച്ചാണ് വയോധികയെ ഇവരില്‍ രണ്ടു പേര്‍ സമീപിച്ചത്. വേണ്ടെന്ന് വയോധിക പറഞ്ഞെങ്കിലും പീസൊന്നിന് 570…

Read More

ദേ ഇവിടെ ചിക്കന്‍ വില കുറച്ചു; കിലോയ്ക്ക് 125 രൂപ

konnivartha.com : ചിക്കന്‍ വില നൂറ്റി അന്‍പതിന് മുകളില്‍ നിര്‍ത്തി പൊരിക്കാന്‍ തുടങ്ങിയിട്ട് ഏറെ ദിവസമായി . വില കുറയ്ക്കണം എന്ന് പല ഭാഗത്ത്‌ നിന്നും അഭിപ്രായം ഉയരുന്നു എങ്കിലും എന്ത് കാരണത്താല്‍ ആണ് വില ഇങ്ങനെ കൂടി നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയും തീറ്റയുടെ വില കൂടി എന്ന് ചിലര്‍ പറയും ചിക്കന്‍ വരവ് കുറവ് ആണെന്ന് .ഒരു സ്ലയിറ്റും ഒരു ചോക്കും ഉണ്ടെങ്കില്‍ എപ്പോള്‍ വേണം എങ്കിലും വില എഴുതി വെയ്ക്കാം . പുറത്തു വില തൂക്കി ഇടുന്ന പരിപാടി ചിലര്‍ നിര്‍ത്തി . അകത്തേയ്ക്ക് കണ്ണ് ഓടിക്കണം വില കാണാന്‍ .അപ്പോള്‍ വീണ്ടും കണ്ണ് തള്ളും .   ഇതിനിടയില്‍ ആലപ്പുഴ ജില്ലയില്‍ കോഴിയിറച്ചിയുടെ വില 140 രൂപയില്‍ നിന്നും 125 രൂപയായി (താങ്ങു വില ഇല്ലാതെ) കുറച്ചു.   അഡീഷണല്‍…

Read More

പോപ്പുലർ ഫിനാൻസ് :ലേലത്തുക നിക്ഷേപകർക്ക് വീതിച്ചു നൽകണമെന്ന ഹർജി സ്വീകരിച്ചു

  Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ സർക്കാർ കണ്ടെത്തിയ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്തു ലഭിക്കുന്ന തുക നിക്ഷേപകർക്ക് ആനുപാതികമായി വീതിച്ചു നൽകാൻ സർക്കാർ നിയമിച്ച കോംപിറ്റന്റ് അതോറിറ്റി നൽകിയ ഹർജി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. 2022 ഏപ്രിൽ ഒന്നിന് ഹാജരാകാൻ എതിർ കക്ഷികളായ പോപ്പുലർ ഫിനാൻസ്സ് ഉടമകൾക്ക് കോടതി സമയം അനുവദിച്ചു. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം അനുസരിച്ചാണ് കേരള സർക്കാർ ഐ എ എസ് ഉദ്യോഗസ്ഥനെ അതോറിറ്റിയായി നിയമിച്ചത്. പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ നിരന്തര സമര പരിപാടികളുടെയും കോടതി നടപടികളുടെയും ഭാഗമായി സർക്കാർ അതോറിറ്റിയെ നിയമിച്ചു ഉത്തരവ് ഇറക്കിയിരുന്നു.   പോപ്പുലർ ഫിനാൻസിന്റെ കൈവശം ഇപ്പോൾ ഉള്ള വകയാറിലെ കെട്ടിടം, വകയാറിലെ വീടും സ്ഥലവും, മറ്റ് കെട്ടിടം പോലീസ് കണ്ടെത്തിയ വാഹനങ്ങൾ,…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം.     മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ: Atorvastatin Tablets IP 20mg: M/s. Morepen Laboratories Ltd, Unit V, Plot No.12C, Sector-2, Parwanoo, Distt. Solan, H.P-173220, C-110831, February 2024, Rabeprazole Gastro-Resistant Tablets IP 20mg: M/s Nutra Life Healthcare Pvt. Ltd, Plot No.44,45, Shivganga, Industrial Estatem Lakeshwari, Bhagwanpur, Roorkee, Uttarakhand,…

Read More

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

  പത്തനംതിട്ട ജില്ലയിലെ 2000-ല്‍ കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ട്രഷറി ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിലെ വില്‍പ്പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എഴുത്തുലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി വില്‍പന, ക്രമാതീതമായ സെറ്റ് വില്‍പ്പന തുടങ്ങിയ ലോട്ടറി മേഖലയിലെ അനഭിലഷണീയ വില്‍പ്പന രീതികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം റ്റി.ബി. സുബൈര്‍ മുഖ്യാതിഥിയായിരുന്നു.

Read More

പോപ്പുലർ ഫിനാൻസ് നിക്ഷേപകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നാല് ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് നിക്ഷേപകർ സമരത്തിൽ പങ്കെടുത്തു.മുന്‍ മന്ത്രി ജി സുധാകരന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു .  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന്‍റെ സമാപനം ഉത്ഘാടനം ചെയ്തു .   പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് തുടര്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.പി എഫ്…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ സമര പരിപാടികള്‍ ഇന്ന് നടക്കും

  KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .ആയിരക്കണക്കിന് നിക്ഷേപകര്‍ സമരത്തില്‍ എത്തിച്ചേരും . പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് തുടര്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് . കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം…

Read More

പത്തനംതിട്ട നഗരസഭ:കശാപ്പ്ശാലയ്ക്ക് അനുമതി ലഭിച്ചു: കോന്നിയില്‍ ലൈസന്‍സ് ഇല്ല

  konnivartha.com : നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പ്ശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു.എന്നാല്‍ കോന്നിയില്‍ അനുമതി ഇല്ല എങ്കിലും പഞ്ചായത്തിന്‍റെ മൌന അനുമതിയോടെ പൂവന്‍ പാറയില്‍ ഇറച്ചി വ്യാപാരം നടക്കുന്നു . ലക്ഷങ്ങളുടെ നികുതി ആണ് പഞ്ചായത്തിന് നഷ്ടം . സമീപത്തെ റബര്‍ തോട്ടത്തില്‍ ആണ് ഉരുക്കളെ കശാപ് ചെയ്യുന്നത് എന്ന് ആരോപണം ഉണ്ട് . ഇതൊന്നും പഞ്ചായത്തിന് ബാധകം അല്ല എന്ന നിലപാടില്‍ ആണ് പഞ്ചായത്ത് . ഈ പഞ്ചായത്ത് ആര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് പോലും ചിലപ്പോള്‍ പൊതു ജനം ചിന്തിക്കുന്നു .   പത്തനംതിട്ടയില്‍2015 വരെയാണ് സ്ലോട്ടർ ഹൗസിന് പ്രവർത്തന അനുമതി ഉണ്ടായിരുന്നത്. പി.സി.ബി നിബന്ധനകൾ പാലിക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം കശാപ്പുശാല അടച്ചുപൂട്ടുക യായിരുന്നു.     കശാപ്പു…

Read More

സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രതിക്ഷേധ ധര്‍ണ്ണ

  KONNIVARTHA.COM :കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ ചെറുതും വലുതുമായി നിക്ഷേപം നടത്തിയവരുടെ പണം പ്രത്യേക നിയമ പ്രകാരം ഉടന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേകരുടെ വലിയ കൂട്ടായ്മയായ പി എഫ് ഡിഎ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു .   മാര്‍ച്ച് പതിനാലിന് പ്രതിപക്ഷ നേതാവ് ധര്‍ണ്ണയില്‍ സംസാരിക്കും . പതിനായിരക്കണക്കിനു നിക്ഷേപകരെ സംഘടിപ്പിച്ചുള്ള വലിയൊരു മാര്‍ച്ചും ധര്‍ണ്ണയും ആണ് സംഘടന ആലോചിക്കുന്നത് . രണ്ടായിരം കോടിയിലേറെ നിക്ഷേപക തുക തട്ടിയ പോപ്പുലര്‍ ഉടമകള്‍ നിലവില്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും സി ബി ഐ ,ഇ ടി അന്വേഷണം തുടങ്ങിയിടത്ത് തന്നെയാണ് . കേരള പോലീസ് അന്വേഷിച്ചു കണ്ടെത്തിയതില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല…

Read More

കുളത്തുമൺ സ്വദേശിക്ക് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

  konnivartha.com : കോന്നി അതിരുങ്കൽ കുളത്തുമൺ സ്വദേശിക്ക് കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തൃശൂരിൽ ഹോസ്റ്റൽ വാർഡിനായി ജോലി ചെയ്യുന്ന കുളത്തുമൺ തടത്തിൽ പുത്തൻവീട്ടിൽ ജൂലിയറ്റിനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.   ജൂലിയറ്റ് മുൻപ് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്നു. ഗൾഫിലും ജോലിചെയ്തിരുന്നു. . പതിവായി ലോട്ടറിയെടുക്കും. സമ്മാനാർഹമായ ടിക്കറ്റ് എസ്. ബി.ഐ ശാഖയിൽ അക്കൗണ്ട് എടുത്ത ശേഷം തൃശൂർ ജില്ലാ ട്രഷറിയിൽ ഏൽപിച്ചതായി ജൂലിയറ്റ് പറഞ്ഞു . രഞ്ജിനിയാണ് ഭാര്യ.

Read More