കൊല്ലം ജില്ലയിലെ പുനലൂർ കേന്ദ്രമാക്കിയ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ മുങ്ങി

കൊല്ലം ജില്ലയിലെ പുനലൂർ കേന്ദ്രമാക്കിയ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ മുങ്ങി   Konnivartha. Com :കൊല്ലം ജില്ല ആസ്ഥാനമായതും വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ഉള്ളതുമായ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ കോടികളുടെ ഡിപ്പോസിറ്റുമായി മുങ്ങിയതായി ആരോപണം. അഞ്ചു ദിവസമായി ഉടമ, ഭാര്യ, മകൻ, സഹായി, ഡ്രൈവർ എന്നിവരെ കാണുന്നില്ല എന്നാണ് ജന സംസാരം. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഫോൺ നമ്പർ ഓഫ്‌ ആണ്. ഏകദേശം 1300 കോടി രൂപയുടെ ഇടപാടുകൾ ഉള്ള ഫിനാൻസ് ആണ്. ചില ബ്രാഞ്ചുകൾ രണ്ട് ദിവസമായി തുറക്കുന്നില്ല. ജീവനകാരും എത്തുന്നില്ല. പോലീസ് രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ ആണ് പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന K – Chery Chits എന്ന സ്ഥാപനം ധാരാളം നിക്ഷേപകരിൽ നിന്നും ഡിപ്പോസിറ്റുകൾ സ്വീകരിക്കുകയും ധാരാളം പേരിൽ നിന്നും ചിട്ടികൾ ചേർത്ത് തുക സ്വരൂപിക്കുകയും…

Read More

ചെറുനാരങ്ങയുടെ വില കോന്നിയില്‍ 200 കടന്നു

  KONNI VARTHA.COM : ചെറുനാരങ്ങയുടെ ക്ഷാമം വില ഉയരാന്‍ കാരണമായി . ചെറുനാരങ്ങക്ക് അപ്രതീക്ഷിതമായി വില ഉയർന്നതോടെ മലയാളികളുടെ ഇഷ്ടപാനീയമായ നാരങ്ങാ സർബ്ബത്തിന്‍റെ വിൽപ്പന പല ചെറുകിട വ്യാപാരികളും നിർത്തിവച്ച സ്ഥിതിയാണ്.   കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കോന്നിയിലെ ഇന്നത്തെ വില 200 രൂപയായിരുന്നു .ഇത് വഴിയോര കച്ചവടക്കാരുടെ വിലയാണ് .സ്ഥിരം കടകടില്‍ പിന്നെയും വില കൂടുതല്‍ ആണ് . 200 രൂപക്ക് ചെറുനാരങ്ങാ വാങ്ങി 20 രൂപയ്ക്ക് നാരങ്ങാ വെള്ളം വിൽക്കാൻ കഴിയില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു . നാരങ്ങാ വില കൂടിയതോടെ പലരും മോരും വെള്ളം വില്‍പ്പനയിലേക്ക് തിരിഞ്ഞു .   വിവാഹ ചടങ്ങുകൾക്കും ഒഴിച്ചുകൂട്ടാനാവാത്ത ചെറുനാരങ്ങാ വിവാഹ ചിലവിന്‍റെ ബജറ്റിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. തമിഴ് നാട്ടില്‍ നിന്നും ചെറു നാരങ്ങ വരവ് കുറവായതോടെ…

Read More

M2M സേവന ദാതാവിനുള്ള ആദ്യത്തെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

konnivartha.com : ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരളത്തിലെ ആദ്യത്തെ M2M സേവന ദാതാവിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് M/s Tracksync Technologies Private Ltd-ന് 29.04.22-ന് വിതരണം ചെയ്തു. M2M സേവനം മുഖേന GPS ട്രാക്കിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണു ഈ കമ്പനി ലക്ഷ്യമിടുന്നത്. സമൂഹത്തിനും വ്യവസായത്തിനും ഉപഭോക്താക്കൾക്കും വളരെയധികം പ്രയോജനകരമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ലോകമെമ്പാടുമുള്ള അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യകളിലൊന്നായി M2M  തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, M2M സേവനങ്ങൾക്കായി M2M സേവന ദാതാക്കളുടെയും (M2MSP) WPAN/WLAN കണക്റ്റിവിറ്റി പ്രൊവൈഡർമാരുടെയും രജിസ്ട്രേഷനായി 08.02.2022-ന് ഇന്ത്യാ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സിം/ലാൻ അടിസ്ഥാനമാക്കി M2M സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന/നൽകുന്ന ഓർഗനൈസേഷനുകൾ M2MSP ആയി രജിസ്റ്റർ ചെയ്യണം. M2M കണക്റ്റിവിറ്റി WPAN/WLAN സാങ്കേതിക വിദ്യകളിലൂടെ അൺലൈസൻസ്ഡ് സ്പെക്ട്രത്തിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ WPAN/WLAN കണക്റ്റിവിറ്റി പ്രൊവൈഡർമാരായി രജിസ്റ്റർ ചെയ്യണം. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സർക്കാരിന്റെ…

Read More

പാഴ്‌സല്‍ വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍

  konnivartha.com : ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില്‍ പാമ്പിന്റെ തോല്‍. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത് എന്നാണ് പരാതി . നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്   മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചുവെന്നുംമാതാവ് പ്രിയ പറയുന്നു .നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാമ്പിന്റെ തോലാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. പാമ്പിന്റെ പുറം ഭാഗം അട്ടി വെച്ച പത്രക്കടലാസില്‍ പറ്റിപിടിച്ച് ഇരുന്നതാക്കാമെന്നാണ് കരുതുന്നത് .

Read More

സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍

    konnivartha.com ; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില്‍ അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. കണ്‍സ്യൂമര്‍ നമ്പരുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക് ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തിയും രജിസ് ട്രേഷന്‍ നടത്താം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുളളത്. 227 മെഗാ വാട്ടിനുളള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇതില്‍ സാങ്കേതികമായി 100 മെഗാ വാട്ട് ശേഷിയുളള നിലയങ്ങള്‍ മാത്രമാണ് സ്ഥാപിക്കാന്‍ കഴിയുക. ദിദ്വിന സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കൂടുതല്‍ അപേക്ഷകരെ കണ്ടെത്തും.

Read More

മരിച്ചീനി ഇലയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം; വിജയഗാഥ രചിച്ച് സി.ടി.സി.ആര്‍.ഐ

  konnivartha.com : രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്‍.ഐ.) ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുന്‍നിരയിലുള്ള ഈ സ്ഥാപനം പരീക്ഷണ വിജയം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ആണവോര്‍ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സി. എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നത് . ഈ പുതിയ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവട്വയ്പ്പിന് പുതു ഊര്‍ജ്ജം പകരും.   ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ നേതൃത്വത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയ ഒരു സംഘം…

Read More

കേരളത്തില്‍ നിന്നും “തൊലികളഞ്ഞ ചക്ക” ബ്രിട്ടനിലേയ്ക്

  KONNIVARTHA.COM : കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും (APEDA), സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽ നിന്ന് യുകെയിലേക്കുള്ള “തൊലികളഞ്ഞ ചക്ക” വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.   എപിഇഡിഎ ജനറൽ മാനേജർമാരായ ശ്രീ എസ് എസ് നയ്യാർ , ശ്രീ. യു. കെ വാട്‌സ്, എപിഇഡിഎ സെക്രട്ടറി ഡോ. സുധാംശു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ശ്രീമതി ആരതി എൽആർ, ഐഇഎസ്, കയറ്റിറക്കുമതിക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.   ‘തൊലികളഞ്ഞ ചക്ക’യുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിക്കുന്നതിനും APEDA സൗകര്യമൊരുക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ അതീവ ശ്രദ്ധയോടെ ചക്ക തൊലി കളഞ്ഞ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിച്ച് പായ്ക്ക് ചെയ്യുന്നു. പ്രാഥമിക,…

Read More

പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച്ച നടത്തി

  konnivartha.com : ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്‍എമാര്‍ മന്ത്രിയെ അറിയിച്ചു. വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ ജിയോളജി ഓഫീസ് ആരംഭിക്കണമെന്ന് ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളെ ഉള്‍പ്പെടുത്തി ആറന്മുളയില്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.   കോന്നി മണ്ഡലത്തില്‍ മലഞ്ചരക്ക് വിപണന സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണിതെന്നും കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള…

Read More

സ്വർണ്ണാഭരണങ്ങൾ/സ്വർണ്ണ ആർട്ടിഫാക്‌റ്റുകൾ എന്നിവയുടെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിൽ പുതിയ ഭേദഗതി

  konnivartha.com : സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗ് ഓർഡറിൽ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു . ഈ ഭേദഗതിയിലൂടെ 20, 23, 24 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗും നിർബന്ധമാക്കിയിട്ടുണ്ട്.കൂടാതെ, ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 പുതിയ ജില്ലകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിംഗ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന ആഭരണങ്ങളിൽ HUID ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി ബി ഐ എസ് അറിയിച്ചു . .BIS കെയർ ആപ്പ് ഉപയോഗിച്ച് HUID യുടെ ആധികാരികത പരിശോധിക്കാവുന്നതാണ്.സംശയമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങൾ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസ്സെയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിൽ പരിശോധിക്കാവുന്നതുമാണ്. Bureau of Indian Standards: New amendment…

Read More

2014 ലെ നിധി ചട്ടങ്ങൾ പൊതുജനതാത്പര്യാർത്ഥം കേന്ദ്ര ഗവണ്മെന്റ് ഭേദഗതി ചെയ്തു

  KONNI VARTHA.COM : കമ്പനീസ് നിയമം, 1956 പ്രകാരം, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്നാൽ, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്ന് കേന്ദ്ര ഗവൺമെന്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത കമ്പനിയെന്നാണ് അർത്ഥമാക്കുന്നത്. 2013ലെ കമ്പനീസ് നിയമ പ്രകാരം, ഒരു കമ്പനിക്ക് നിധി കമ്പനിയായി പ്രവർത്തിക്കാൻ തുടക്കത്തിൽ കേന്ദ്ര ഗവണ്മെന്റ്റിൽ നിന്ന് അറിയിപ്പ്‌ ആവശ്യമില്ല. അത്തരം കമ്പനികൾ ഒരു നിധി കമ്പനിയായി രൂപീകരിച്ച് നിധി നിയമങ്ങളിലെ ചട്ടം 5 ന്റെ ഉപ-ചട്ടം (1) പ്രകാരമുള്ള ഉപാധികൾ നിറവേറ്റേണ്ടതുണ്ട്. അതായത്: * ഏറ്റവും കുറഞ്ഞത് 200 അംഗത്വം, * 10 ലക്ഷം രൂപയുടെ നെറ്റ് ഓൺഡ് ഫണ്ട് (NoF), * NOF-നിക്ഷേപ അനുപാതം 1:20, * 2014-ലെ നിധി ചട്ടങ്ങൾ പ്രകാരം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ…

Read More