റവന്യൂ റിക്കവറി – ബാങ്ക് വായ്പ കുടിശിക നിവാരണ മേള

Spread the love

konnivartha.com : കോഴഞ്ചേരി, കോന്നി താലൂക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന, ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന കുടിശികക്കാര്‍ക്കു വേണ്ടി ജില്ലാ ഭരണകൂടവും, പത്തനംതിട്ട ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുടിശിക നിവാരണ മേള ഈമാസം 23, 24 തീയതികളില്‍ നടക്കും. കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുടിശികക്കാര്‍ക്ക് 23 ന് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസിലും കോന്നി താലൂക്ക് പരിധിയിലുള്ള കുടിശികക്കാര്‍ക്ക് 24 ന് കോന്നി ബ്ലോക്ക് ഓഫീസിലുമാണ് മേള നടത്തുന്നത്. രാവിലെ ഒന്‍പതിനാണ് ഈ മേളകള്‍ ആരംഭിക്കുന്നത്. ഈ മേളയില്‍ പങ്കെടുത്ത് പരമാവധി ഇളവുകള്‍ തേടി കുടിശികകള്‍ തീര്‍പ്പാക്കണമെന്ന് പത്തനംതിട്ട തഹസില്‍ദാര്‍ (ആര്‍ആര്‍) അഭ്യര്‍ത്ഥിച്ചു.

error: Content is protected !!