എന്‍റെകേരളം ജില്ലാതല പ്രദർശന വിപണന മേള: കണ്‍സ്യൂമര്‍ ഫെഡ് മികച്ച വിജയം കൈവരിച്ചു

Spread the love

 

konnivartha.com .com : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 11.5.2022 മുതൽ 17.5.2022 വരെ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പ്രദർശന വിപണന മേളയിൽ 3 ലക്ഷം രൂപയുടെ വിൽപ്പന നടത്തി മേളയിലെ മികച്ച സ്റ്റാളുകളില്‍ ഒന്നായി മാറുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞു. ഉത്സവ സീസണുകളിലും കോവിഡ് മഹാമാരിയുടെ കാലത്തും സാധാരണക്കാർക്ക് അത്താണിയായി മാറിയ ഈ സഹകരണ സ്ഥാപനം ഇവിടെയും മികവ് തെളിയിച്ചു.

 

 

വിപണിയിൽ നിത്യോപയോഗ സാധനങ്ങൾ സുലഭമെങ്കിലും എന്‍റെ കേരളം പ്രദർശന മേളയുടെ ഭാഗമായപ്പോൾ ആവശ്യക്കാർ ഏറെയായി. കണ്‍സ്യൂമര്‍ ഫെഡ് ഈ സ്റ്റാളിൽ പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും വിദ്യാർഥികൾക്കാവശ്യമായ നോട്ട് ബുക്ക്‌, പേന, പെൻസിൽ, ബാഗ്. കുട മുതലായവയും പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ഒരുക്കിയിരുന്നു. വർണ്ണ പകിട്ടാർന്ന ബുക്കുകളും ബാഗുകളും കുടകളും ഒക്കെ കൂടി ഈ സ്റ്റാൾ കുട്ടികളുടെയും രക്ഷകർത്താക്കളുടെയുംഹൃദയം കവരുകയുണ്ടായി. കണ്‍സ്യൂമര്‍ ഫെഡ് സാധാരണ ജനത്തിന് ഒപ്പം ആണ് . ജനതയുടെ അംഗീകാരം നേടി .

error: Content is protected !!