ജി.എസ്.ടി ലക്കി ബിൽ” നറുക്കെടുപ്പ്: 10 ലക്ഷം തിരുവനന്തപുരത്ത്

  konnivartha.com : സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ”ലക്കി ബിൽ” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ താമസിക്കുന്ന പി.സുനിൽ കുമാറിന് ലഭിച്ചു. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത് . രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്. വിജയികളുടെ വിവരങ്ങൾ ചുവടെ: പേര്, വീട്ട് പേര്, സ്ഥലപ്പേര്, ബില്ല് നൽകിയ സ്ഥാപനം എന്ന ക്രമത്തത്തിൽ. രണ്ടാം സമ്മാന വിജയികൾ: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖിൽ എസ്, എസ്. വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്‌സ് ഹരിപ്പാട്), ഷിബിൻ ശശിധരൻ,…

Read More

വേഗതയേറിയതും ഏറ്റവും വലിയ അഞ്ചാമത്തേതും:കുതിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

  അനുരാഗ് സിംഗ് താക്കൂര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി konnivartha.com : ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നുവന്നുവെന്നത് യാദൃച്ഛികമാകാം. ഇത് ഓരോ ഇന്ത്യക്കാരനും അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. തകര്‍ച്ചയിലായ സമ്പദ് വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാന്‍ ഇംഗ്ലണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെ, യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒരിക്കലും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന തരത്തിലേക്ക് ജീവിതച്ചെലവ് ഉയരുന്നതിന് പണപ്പെരുപ്പം കാരണമായി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നിരന്തരം വിമര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ബ്രിട്ടന്റെ, തീര്‍ച്ചയായും പാശ്ചാത്യരുടെ, ദുരിതങ്ങളുടെ ഭൂരിഭാഗവും മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടതില്‍ അസ്വസ്ഥരാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായത്തില്‍, അവരെ സംബന്ധിച്ച് സമൃദ്ധിയുടെ നാളുകള്‍ അവസാനിച്ചിരിക്കുന്നു. അവ നമുക്ക് വേണ്ടി…

Read More

അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിൽ 2022-ഓണംവിപണി തുടങ്ങി

  konnivartha.com : അരുവാപ്പുലം :അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിൽ 2022-ഓണംവിപണി ബാങ്ക് പ്രസിഡന്റ്‌ ആർ വിജയകുമാർ ആദ്യവില്പന നടത്തി ഉത്ഘാടനം ചെയ്തു. മാനേജിങ്ഡയറക്ടർ എസ്. ശിവകുമാർ ബോർഡ്‌മെമ്പർ കെ പി നസിർ, ജോജുവർഗീസ്. ശ്യാമള റ്റി . മാത്യുവർഗീസ്, ബ്രാഞ്ച് മാനേജർ ബിനുമോൻ എന്നിവർ പങ്കെടുത്തു.

Read More

മഞ്ഞൾ കൃഷിക്ക് സുവർണകാലം; പച്ച ഉണക്കിയ മഞ്ഞൾ ₹130

  konnivartha.com : മലയോര മേഖലയില്‍ എവിടെയും നൂറു മേനി വിളവ്‌ കിട്ടുന്ന മഞ്ഞളിന് വില കുതിച്ചുയര്‍ന്നു . പച്ച ഉണക്കിയ മഞ്ഞൾ ഇന്നത്തെ വില 130 രൂപയാണ് . യാതൊരു വിധ വളവും ആവശ്യമില്ലാതെ തനിയെ നിറയെ വിത്ത് തരുന്ന മഞ്ഞളിനെ നാം വേണ്ടത്ര നിലയില്‍ കൃഷി ചെയ്യുന്നില്ല . കാലി വളം കൂടി നല്‍കിയാല്‍ വിളവ്‌ കൂടുതല്‍ ലഭിക്കും . പരിചരണ മാര്‍ഗങ്ങള്‍ ഒന്നും വേണ്ട .   ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർദ്ധിച്ചതോടെ വിലയും കുതിച്ചുയർന്നു.മുൻപ് കിലോക്ക് 40 മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഉണക്ക മഞ്ഞളിന് ഇന്ന് 130 എത്തി. പാചകത്തിനും സൗന്ദര്യ വർധന വസ്തുക്കളുടെ നിർമാണത്തിനുമാണ് മഞ്ഞൾ ഉപയോഗിച്ചിരുന്നതെങ്കിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശുദ്ധമായ മഞ്ഞളിന് കഴിയുമെന്നുള്ള വ്യാപക നിലയിലുള്ള പ്രചരണം ആണ് വില ഉയരാന്‍ കാരണം…

Read More

കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രധാന പ്രതി തോമസ്‌ ഡാനിയലിനു ജാമ്യം ലഭിച്ചു

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ വകയാര്‍ ഇണ്ടിക്കാട്ടില്‍  തോമസ്‌ ഡാനിയല്‍ (65)(റോയി ) യ്ക്ക് ജാമ്യം ലഭിച്ചു . റിമാന്‍റ് നീട്ടുന്നതിലെ പിഴവ് മൂലം ആണ് ജാമ്യം ലഭിക്കാന്‍ കാരണം . ബാക്കി എല്ലാ പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു . തോമസ്‌ ഡാനിയല്‍ എന്ന റോയിയ്ക്ക് മാത്രം ആണ് ഇ ഡിയുടെ തര്‍ക്കത്തെ തുടര്‍ന്ന് ജാമ്യം ലഭിക്കാതെ ഇരുന്നത് . റിമാന്‍റ് കോടതി നീട്ടാത്തതിനെ തുടര്‍ന്ന് പ്രതിയ്ക്ക് സ്വാഭാവിക ജാമ്യം കിട്ടുവാന്‍ അര്‍ഹത ഉണ്ടെന്നു ആണ് കോടതി നിഗമനം . എറണാകുളം സെക്ഷന്‍സ് കോടതിയുടെ പിഴവ് മൂലം ആണ് ജാമ്യം ലഭിച്ചത് . കോന്നി വകയാര്‍ ആസ്ഥാനമാക്കി കേരളത്തിലും പുറത്തും 286 ശാഖകളിലൂടെ ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ തട്ടിപ്പ് ആണ് പോപ്പുലര്‍ ഉടമകള്‍…

Read More

4 ജി കവറേജ് പദ്ധതിയുടെ ജില്ലാതല പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

  konnivartha.com : മിഷന്‍ 500: 4 ജി കവറേജ് പദ്ധതിയുടെ ജില്ലാതല പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മിഷന്‍ 500: 4 ജി കവറേജ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത എല്ലാ എല്ലാ ഗ്രാമങ്ങള്‍ക്കും 4 ജി/5 ജി കണക്റ്റിവിറ്റി നല്‍കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഫോര്‍ ജി സാച്ചുറേഷന്‍ പ്രോജക്ടിന്റെ ജില്ലയിലെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട് വേലംപ്ലാവ്, കോട്ടംപാറ, ഗവി, മൂഴിയാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അധികമായി 28 സ്ഥലങ്ങള്‍ കൂടി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ജോയിന്റ് ഇന്‍സ്പക്ഷന്‍ നടത്തും. ബിഎസ്എന്‍എല്‍ ആണ് നിര്‍വഹണ ഏജന്‍സിയെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, കോന്നി തഹസീല്‍ദാര്‍…

Read More

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 26 മുതൽ

  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്‌പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ വകുപ്പു മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവർദ്ധനവ് പിടിച്ചുനിർത്തുന്നതിന് ലക്ഷ്യമാക്കിയാണ് സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയറുകളും ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകൾ സെപ്റ്റംബർ 2 മുതൽ 7 വരെ സംഘടിപ്പിക്കും. കാർഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിൽപന നടത്തുന്നതിനുള്ള…

Read More

കല്ലേലി- കൊക്കാത്തോട്‌ റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും (21/08/2022 )

  konnivartha.com : ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡിന്‍റെ  നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെട്ടു വന്നിരുന്നു. എട്ടു കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളില്‍ കലുങ്കും നിര്‍മിച്ചു കൊണ്ടാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. അഞ്ചര മീറ്റര്‍ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയില്‍ റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്ര…

Read More

പത്തനംതിട്ട : ഓണം സമൃദ്ധമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഓഗസ്റ്റ് 29 മുതല്‍

  konnivartha.com : ഓണം സമൃദ്ധമാക്കാന്‍ വിപുലമായ ക്രമീകരണവുമായി കണ്‍സ്യൂമര്‍ഫെഡ്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലൂടെയുമാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 93 ഓണച്ചന്തകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് റീജിയണല്‍ മാനേജര്‍ ബിന്ദു പി നായര്‍ അറിയിച്ചു. ഓണം ഒരുക്കാന്‍ ആവശ്യമായ എല്ലാ ഇനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഒരു കുടക്കീഴില്‍ ലഭ്യമാക്കും. കൂടാതെ കശുവണ്ടി കോര്‍പ്പറേഷനുമായും മില്‍മയുമായും സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ ഇനങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കും. പൊതു വിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങളും ഈ ചന്തകളില്‍ ലഭിക്കും. വിപണന…

Read More

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

konnivartha.com : പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) ഭാഗമായിട്ടാണ് വായ്പ മേള . സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ നല്‍കാം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്…

Read More