നിക്ഷേപതട്ടിപ്പ് : സ്ഥാവര ജംഗമ വസ്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

konnivartha.com: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ഏതാനും വര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ നിക്ഷേപതട്ടിപ്പുകള്‍ നടന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ആണ് ഏറ്റവും കൂടുതല്‍ പണം തട്ടിയത് .രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് ഉണ്ടെന്നു ആണ് വിവിധ അന്വേഷണ സംഘങ്ങളുടെ പ്രാഥമിക കണ്ടെത്തല്‍ . നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ലക്ഷങ്ങള്‍ കവര്‍ന്നു . ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയും തട്ടിപ്പ് നടത്തി . കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കേരള സര്‍ക്കാരിന്‍റെ സ്ഥാപനത്തോടുള്ള…

Read More

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

  പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും.ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം…

Read More

വര്‍ണശബളം ഈ നെല്‍ച്ചെടികള്‍:ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി.മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള വളര്‍ച്ച ജപ്പാന്‍ വയലറ്റിനുണ്ട്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനത്തിന്റെ ഉത്ഭവം ജപ്പാനിലാണ്. ഉയര്‍ന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് വയലറ്റ് നെല്ലിനമെന്ന് കൃഷി ഓഫീസര്‍ സി ലാലി സാക്ഷ്യപ്പെടുത്തി. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നം. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്ുകള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫൈബര്‍…

Read More

ടോൾ പ്ലാസകളിലെ ഫീസ് പിരിവിൽ ക്രമക്കേട് : NHAI 14 ഏജൻസികളെ പുറത്താക്കി

  ടോൾ പ്ലാസകളിൽ ഉപയോക്തൃ ഫീസ് പിരിവ് ശക്തിപ്പെടുത്തുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള അഭൂതപൂർവമായ നടപടിയിൽ, ടോൾ പ്ലാസകളിലെ ഫീസ് പിരിവിൽ ക്രമക്കേട് കാണിച്ചതിന് 14 ഉപയോക്തൃ ഫീസ് പിരിവ് ഏജൻസികളെ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുറത്താക്കി. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ആട്രൈല ശിവ് ഗുലാം ടോൾ പ്ലാസയിൽ യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡുകളുടെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ, NHAI ഉടനടി നടപടിയെടുക്കുകയും വീഴ്ച വരുത്തിയ ഏജൻസികൾക്ക് ‘കാരണം കാണിക്കൽ നോട്ടീസ്’ നൽകുകയും ചെയ്തു. ഫീസ് പിരിവ് ഏജൻസികൾ സമർപ്പിച്ച മറുപടികൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ, കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് ഏജൻസികളെ രണ്ട് വർഷത്തേക്ക് ഡീബാർ ചെയ്തു. വീഴ്ച വരുത്തിയ ഏജൻസികളുടെ 100 കോടി രൂപയിലധികം മൂല്യമുള്ള ‘പെർഫോമൻസ് സെക്യൂരിറ്റീസ്’ കണ്ടുകെട്ടി, കരാർ ലംഘനത്തിനുള്ള പിഴയായി ഈ പണം പിൻവലിച്ചു. ഡീബാർ ചെയ്ത…

Read More

മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തു

  konnivartha.com: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് (DGGI) വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി. ആഭ്യന്തര, വിദേശ സ്ഥാപനങ്ങൾ ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ സജീവമാണ്. ചരക്ക് സേവന നികുതി (GST) നിയമപ്രകാരം, ‘ഓൺലൈൻ മണി ഗെയിമിംഗ്’, നടപടിയെടുക്കാവുന്ന സാമ്പത്തിക വിഷയമായതിനാൽ, ‘ചരക്കുകളുടെ’ വിതരണത്തിൽപ്പെടുത്തി തരംതിരിച്ചിരിക്കുന്നു. ഇത് 28% നികുതിക്ക് വിധേയമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചരക്ക് സേവന നികുതി (GST) നിയമ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓൺലൈൻ മണി ഗെയിമിംഗ്/വാതുവയ്പ്പ്/ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 ഓഫ്‌ഷോർ (വിദേശത്തു രജിസ്റ്റർ ചെയ്ത) സ്ഥാപനങ്ങൾ DGGI യുടെ നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യാതിരിക്കുകയും, നികുതി പേ-ഇന്നുകൾ മറച്ചുവെക്കുകയും, നികുതി ബാധ്യതകൾ തന്ത്രപരമായി മറികടക്കുകയും ചെയ്തുകൊണ്ട് ഈ സ്ഥാപനങ്ങൾ GST ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2000-ലെ ഐടി ആക്ടിന്റെ…

Read More

ഇരവിപേരൂരില്‍ വരുന്നു ആധുനിക അറവുശാല

  konnivartha.com: മാംസാഹാരപ്രിയര്‍ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് ആധുനികവും ആരോഗ്യകരവുമായ സംവിധാനം. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ നടത്തും. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണംവരെയുള്ള എല്ലാപ്രക്രിയകളും ഇവിടെനടത്താം. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ സാധിക്കുന്ന യന്ത്രങ്ങളാണുള്ളത്. കാലികളെയും മാംസവും കൊണ്ടുപോകുന്നതിനുള്ള കട്ടിംഗ്‌മെഷീന്‍, ഹാംഗറുകള്‍, കണ്‍വെയറുകള്‍, സംഭരണസ്ഥലങ്ങള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആരോഗ്യകരമായ മാംസം ഉറപ്പാക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനിലപരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷം മെഷീനിലേക്ക്, അണുനാശിനി ലായനി ഉപയോഗിച്ച് കന്നുകാലികളെ കഴുകി ശരീരം ഉണക്കും. യന്ത്രം ഉപയോഗിച്ചാണ് നനവ് മാറ്റുക. കശാപ്പ് കഴിഞ്ഞാലുടന്‍, തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച്…

Read More

കോന്നി ഏനാദിമംഗലം കിൻഫ്ര പാർക്കിൽ മാലിന്യ സംസ്ക്കരണ പ്ലാൻറ് അനുവദിക്കില്ല

  ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഒരു സ്ഥാപനവും കിൻഫ്രയിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ല.- മന്ത്രി പി.രാജീവ് konnivartha.com/ തിരുവനന്തപുരം :അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ. നിയമ സഭയിൽ ഉന്നയിച്ച കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കാൻ ശ്രമിക്കുന്ന ബയോ മെഡിക്കൽ മാലിന്യ സംസ്ക്കരണ പ്ലാന്റിനെ സംബന്ധിച്ച സബ്മിഷനുള്ള മറുപടിയയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സഭയിൽ അറിയിച്ചത്. കോന്നി നിയോജക മണ്ഡലത്തിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിൽ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ.എം.എ)യ്ക്ക് ബയോ മെഡിക്കൽ മാലിന്യ സംസ്ക്കരണ പ്ലാൻറ് നിർമ്മിക്കുന്നതിന് 2019 ൽ 5 ഏക്കർ ഭൂമി അനുവദിച്ചിരുന്നു. വ്യവസായ സംരംഭങ്ങൾക്കും ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കുമായി സ്ഥാപിച്ച കിൻഫ്ര പാർക്കിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് പാർക്കിലെ മറ്റു വ്യവസായ സംരംഭങ്ങൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും പാർക്കിന്…

Read More

വരാല്‍ കൊണ്ടുവന്ന വരുമാനം:കര്‍ഷകര്‍ക്ക് പുതുജീവിതം

  konnivartha.com: മത്സ്യകര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുകയാണ് പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവന്നാണ് ഒരുജനതയുടെ ജീവിതം മാറ്റിമറിച്ച മത്സ്യകൃഷിക്കും തുടക്കമായത്. എസ് ആര്‍ മത്സ്യകര്‍ഷക കൂട്ടായ്മയാണ് ഇവിടെ വരാലിന്റെ രുചിയോളങ്ങള്‍ തീര്‍ക്കുന്നത്. കര്‍ഷകനായ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിലാണ് വരാലുകള്‍ ജലാശയത്തിലേക്ക് വിത്തുകളായി എത്തിയത്. ശുദ്ധജല മത്സ്യമാണിത്. മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായാണ് ചെമ്പുകചാല്‍. വരാല്‍കൃഷിയുടെ ആദ്യഘട്ടം അനുകൂലമായസാഹചര്യം സൃഷ്ടിക്കലായിരുന്നു. ഇതിനായി ജലാശയത്തിന്റെ പി എച്ച് തോത് പരിശോധിച്ച് ആനുപാതികമാക്കി. പിന്നീടാണ് കൃഷി ആരംഭിച്ചത്. എട്ടു മാസമാണ് വരാലിന്റെ പൂര്‍ണവളര്‍ച്ച കാലാവധി. ഓരോന്നിന്നും രണ്ടു കിലോയോളം തൂക്കം ഈ ഘട്ടത്തില്‍ കിട്ടും. തടയണ മത്സ്യകൃഷിയില്‍ നിന്നുള്ള ലാഭം മുഴുവനും കര്‍ഷകന് സ്വന്തം – തിരുവല്ല മത്സ്യ ഭവന്‍ ഓഫീസര്‍ ശില്പ പ്രദീപ് പറഞ്ഞു. ചുറ്റും മുളനാട്ടി ടാര്‍പോളിന്‍ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11…

Read More

യുവതിയായി അഭിനയിച്ച് 33 ലക്ഷം തട്ടിയെടുത്ത 45കാരൻ അറസ്റ്റിൽ

  യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ.മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്.വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോകറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു.ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി…

Read More

വായ്പകളെ കുറിച്ച് സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണത്തില്‍ 42 ശതമാനം വാര്‍ഷിക വളര്‍ച്ച

konnivartha.com/ കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.   ഇവയാണ് ട്രാന്‍സ്യൂണിയന്‍ സിബില്‍, നിതി ആയോഗിന്‍റെ വുമണ്‍ എന്‍റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം (ഡബ്ല്യുഇപി), മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് (എംഎസ്സി) എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ‘ഫ്രം ബോറോവേള്‍സ് ടു ബില്‍ഡേഴ്സ്: വുമണ്‍സ് റോള്‍ ഇന്‍ ഇന്ത്യായ്സ് ഫിനാന്‍ഷ്യല്‍ ഗ്രോത്ത് സ്റ്റോറി (കടം വാങ്ങുന്നവരില്‍ നിന്ന് ഉത്പാദകരിലേക്ക്: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക്) എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ചിലത്.   റിപ്പോര്‍ട്ട് പ്രകാരം 2024 ഡിസംബറില്‍ ഇന്ത്യയിലെ 27 ദശലക്ഷം വനിതകളാണ് തങ്ങളുടെ വായ്പകളെ കുറിച്ചു സജീവമായ നിരീക്ഷണം നടത്തുന്നത്. 2023 ഡിസംബറിനെ 19 ദശലക്ഷം വനിതകള്‍ എന്നതിനെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണിത്.…

Read More