പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും

konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു ​​രാവിലെ 10.30നു മുംബൈയിൽ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും. തുടർന്ന്, മെയ് രണ്ടിനു കേരളത്തിലെത്തുന്ന അദ്ദേഹം രാവിലെ 10.30നു വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും. തുടർന്ന്, ആന്ധ്രാപ്രദേശിലേക്കു പോകുന്ന അദ്ദേഹം ​​ഉച്ചകഴിഞ്ഞ് 3.30ന് അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. പൊതുചടങ്ങിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലോക ശ്രവ്യ-​ദൃശ്യ വിനോദ ഉച്ചകോടി ‘WAVES 2025’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. “സർഗസ്രഷ്ടാക്കളെ കൂട്ടിയിണക്കൽ, രാജ്യങ്ങളെ കൂട്ടിയിണക്കൽ” എന്ന ആപ്തവാക്യത്തോടെ നാലുദിവസം നീളുന്ന…

Read More

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

  konnivartha.com: കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി ജ്യോതി ആദ്യവില്‍പ്പന നടത്തി. ജൂണ്‍ 15 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തനം. കുട്ടികള്‍ക്കായി പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ത്രിവേണി നോട്ട്ബുക്കുകളും ലഭ്യമാണ്. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, സ്‌കൂള്‍ സൊസൈറ്റികള്‍ എന്നിവയിലൂടെ കണ്‍സ്യൂമര്‍ഫെഡിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ്, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

  ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

Read More

ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു:വ്യാപാരികള്‍ക്ക് സന്തോഷം

konnivartha.com: സംസ്ഥാനത്ത് ഇന്നും സ്വർണ കുതിപ്പ്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി 70000 കടന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 70,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കൂടി 8,770 രൂപയുമായി. തുടർച്ചയായി റെക്കോർഡ് വർധനവാണ് സ്വർണത്തിനു ഉണ്ടായത്. സംസ്ഥാനത്ത് പവന് വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപയുടെ വർധന. രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്. സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തട്ടിപ്പ് കൂടിയതോടെ മാസം തോറും ലഭിക്കുന്ന ഉയര്‍ന്ന പലിശ വേണ്ട എന്ന് വെച്ച് കൂടുതല്‍ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നുണ്ടെന്ന് ആണ്  വിപണി വിദഗ്ധരുടെ വിലയിരുത്തൽ.  

Read More

ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിന് തുക കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ചു

ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന തുക കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ചു konnivartha.com: ബാലവാടികകൾ, 10.36 ലക്ഷം ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ എന്നിവർ ഉൾപ്പെടെ 11.20 കോടി വിദ്യാർത്ഥികൾക്ക്, എല്ലാ സ്കൂൾ ദിവസങ്ങളിലും ഒരു നേരം പാകം ചെയ്ത ഭക്ഷണം നൽകുന്ന ഒരു കേന്ദ്രീകൃത പദ്ധതിയാണ് പിഎം പോഷൺ പദ്ധതി.വിദ്യാർത്ഥികൾക്ക് പോഷകാഹാര പിന്തുണ നൽകുന്നതിനും അവരുടെ സ്കൂൾ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പിഎം പോഷൺ പദ്ധതി പ്രകാരം, ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ ഇനിപ്പറയുന്ന ചേരുവകൾ വാങ്ങുന്നതിനായി ‘ ഭക്ഷ്യവസ്തുക്കളുടെ ചെലവ് തുക ‘കേന്ദ്ര ഗവൺമെന്റ് നൽകുന്നു. കേന്ദ്രതൊഴിൽ മന്ത്രാലയത്തിലെ ലേബർ ബ്യൂറോ, ഉപഭോക്തൃ വില സൂചിക – ഗ്രാമീണ തൊഴിലാളി (സിപിഐ-ആർഎൽ) നിരക്കിനെ അടിസ്ഥാനമാക്കി പിഎം പോഷൺ പദ്ധതിയ്ക്ക് കീഴിലെ ഈ…

Read More

പത്തനംതിട്ട : എന്‍റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍

  സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി കൂടികാഴ്ച നടത്തും. കര്‍ഷകര്‍, തൊഴിലാളികള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. ക്ഷണിക്കപ്പെട്ട 500 ഓളം പേര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.   വാര്‍ഷികത്തിന്റെ ഭാഗമായി ‘എന്റെ കേരളം- പ്രദര്‍ശന വിപണനമേള’ മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട…

Read More

വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആ​ഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാ​ഗമായി നടത്തിയ XR ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പ്രമേയങ്ങളിൽ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്‌സീവ് ടൂറിസം പ്രമേയത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ലൂംഎക്സ്ആർ വിജയികളായി. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ് (3D ജനറലിസ്റ്റ്) എന്നിവർ അടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്.   വിനോദ സഞ്ചാരത്തിനും, യാത്രാനുഭവത്തിനും പുതിയ രൂപം പകർന്നു നൽകുന്നതാണ് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിനായി (എക്സ്ആർസിഎച്ച്) ലൂംഎക്സ്ആർ വികസിപ്പിച്ചെടുത്ത ട്രാവൽ ​ഗൈഡ്. വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് ഒന്നിലധികം സ്ഥലങ്ങൾ വെർച്വലായി കാണാൻ കഴിയും. യാത്രക്കാരെ സംവേദനാത്മകമായി ലക്ഷ്യസ്ഥാനങ്ങൾ മുൻകൂട്ടി കാണാനും, യാത്രാ…

Read More

വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും

  വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന് ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും. മസ്‌കറ്റ് ഹോട്ടലിൽ ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ്…

Read More

ഏലൂർ ടു ഹൈക്കോടതി; വാട്ടർമെട്രോ സർവീസ് ഇന്ന് മുതൽ

  ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് നേരിട്ടുള്ള വാട്ടര്‍മെട്രോ സര്‍വീസ് ഇന്ന് മുതൽ ആരംഭിക്കും. രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് നടത്തും. ബാക്കിയുള്ള സമയങ്ങളിൽ പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും സർവീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ആളുകള്‍ ഹൈക്കോടതി ജെട്ടിയിലേയ്ക്ക് എത്തിയിരുന്നത്.

Read More