konnivartha.com: കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു . ഓട്ടോ ഡ്രൈവര്‍ കോന്നി ഐരവൺ വേലംപറമ്പില്‍ എം ജി ജോഷ്വ (സുകു -63 )മരണപ്പെട്ടു .കോന്നി രണ്ടാം നമ്പര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആണ് . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു .ഓട്ടോയില്‍ ഉള്ള യാത്രികര്‍ക്കും പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .
Read Moreലേഖകന്‍: News Editor
24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത
അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത.കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു .ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ്29 ) അതി ശക്തമായ മഴക്കും ജൂൺ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് (29-05-2024) രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 55 cm നും 70 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ…
Read Moreവിഷു ബമ്പര്‍ 12 കോടി :VC 490987 എന്ന ലോട്ടറിയ്ക്ക് ലഭിച്ചു
ഈ വർഷത്തെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജൻ്റ്. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ- VA 205272 VB 429992 VC 523085 VD 154182 VE 565485 VG 654490 മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ആറ് പേർക്ക് ലഭിക്കും. അർഹമായ ടിക്കറ്റുകൾ VA 160472 VB 125395 VC 736469 VD 367949 VE 171235 VG 553837 നാലാം സമ്മാനം 5 ലക്ഷം VA 444237 VB 504534 VC 200791 VD 137919 VE 255939 VG 300513
Read Moreകോന്നിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു : യാത്രികര്‍ക്ക് പരിക്ക്
konnivartha.com: കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു . ഓട്ടോയില്‍ ഉള്ള യാത്രികര്‍ക്ക് പരിക്ക് പറ്റി . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്നാ മുന്നറിയിപ്പ് ഉണ്ടെകിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .
Read Moreആറാം ഘട്ടത്തിൽ പോളിങ് 63.37% :വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു
2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങ് 63.37% ആറാം ഘട്ടത്തിലെ വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു ഏഴാം ഘട്ടത്തിലെ പാർലമെന്റ് മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 58 പാർലമെന്റ് മണ്ഡലങ്ങളിലായി 63.37 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ 25.05.2024ലെ രണ്ട് വാർത്താക്കുറിപ്പുകളുടെ തുടർച്ചയായാണു കണക്കുകൾ പുറത്തുവിട്ടത്. ആറാം ഘട്ടത്തിലെ ലിംഗാടിസ്ഥാനത്തിലുള്ള വോട്ടിങ് കണക്കുകൾ ചുവടെ: ഘട്ടം പുരുഷന്മാർ സ്ത്രീകൾ ട്രാൻസ്ജെൻഡർ ആകെ ഘട്ടം 6 61.95% 64.95% 18.67% 63.37% ഘട്ടം അഞ്ചിലെ സംസ്ഥാനം തിരിച്ചുള്ളതും ലോക്‌സഭാമണ്ഡലം തിരിച്ചുള്ളതുമായ വോട്ടര്‍മാരുടെ വിവരങ്ങള്‍ യഥാക്രമം പട്ടിക 1, 2 എന്നിവയില്‍ നല്‍കിയിരിക്കുന്നു. ആറാം ഘട്ടത്തിലെ വോട്ടർമാരുടെ കൃത്യമായ എണ്ണം പട്ടിക 3 ൽ നൽകിയിരിക്കുന്നു. ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകള്‍ക്കും സ്ഥാനാർഥികൾക്ക് അവരുടെ പോളിംഗ്…
Read Moreപുരസ്ക്കാര സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
konnivartha.com: സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നാലാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് ഉള്ള പുരസ്ക്കാര വിതരണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്ള പഠനോപകരങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും നടന്നു . വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു . സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ രേഖ സ്നേഹപച്ച സ്വാഗതം പറഞ്ഞു . മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിനും മികച്ച നവാഗത നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്ക്കാരം റാന്നി എം എല്‍ എ അഡ്വ പ്രമോദ് നാരായണന്‍ എന്നിവര്‍ ഏറ്റു വാങ്ങി . സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി ,ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ,പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ്…
Read Moreനീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി
konnivartha.com: വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്. പ്രകൃതി സൗഹൃദ ചിത്ര രചന, ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ സെക്ഷനുകള്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീല്‍ഡ് സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി. പഠനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഗ്രീന്‍ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹരിതകേരളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോമി അഗസ്റ്റിന്‍ വിദ്യാര്‍ഥികള്‍ക്കായി…
Read Moreബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ബീന പ്രഭയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാറാണ് ബീന പ്രഭയെ നാമനിര്‍ദ്ദേശം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പിന്‍താങ്ങി. കൊടുമണ്‍ വാര്‍ഡില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. നിലവില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. കൊടുമണ്‍ പഞ്ചായത്തംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Moreപ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ് . 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. DHSE FIRST YEAR RESULTS – 2024 Announced on 28.05.2024 VHSE FIRST YEAR RESULTS – 2024 Announced on 28.05.2024 https://keralaresults.nic.in/
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 28/05/2024 )
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 29 ന് മാലിദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരവും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരവും, വടക്കന്‍ ആന്ധ്രാ തീരം, തെക്കന്‍ ഒഡിഷ തീരവും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. തെക്കു കിഴക്കന്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍,…
Read More