മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സജിത്ത് പരമേശ്വരന്‍ ഏറ്റുവാങ്ങി

  പ്രൊഫ. കെ.വി.തമ്പി പതിനൊന്നാമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരംസജിത്ത് പരമേശ്വരനും നൽകി konnivartha.com/ പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും,സാഹിത്യക്കാരനും ,നടനും, പത്ര പ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപ്പോലെയുള്ളവർ ഇതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകി .പ്രസ്സ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി തമ്പി അനുസ്മരണം…

Read More

വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 06/06/2024 )

  കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ ക്രേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീപ്രസ്സ്ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ്…

Read More

കുട്ടികൾക്ക് പുത്തൻ അനുഭവമായി മാനസിക ഉല്ലാസ ക്ലാസ്സ്

  konnivartha.com: കോന്നി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ പുതിയ അധ്യായന വർഷത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണുകൾ സംയുക്തമായി സംഘടിപ്പിച്ച മാനസിക ഉല്ലാസ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും പുത്തൻ അനുഭവമായി. തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ സൈക്കോളജിറ്റ് എബനേസർ ഷൈലൻ, റൂഫസ് ജോൺ (ഡയക്ടർ റിവൈവൽ സെൻ്റർ) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ആസക്തി മുക്ത ജീവിതത്തിനു മാനസികാരോഗ്യത്തിന്റെ ആവിശ്യകതയെക്കുറിച്ചും, എപ്പോഴും നല്ല തീരുമാനം എടുക്കാൻ കുട്ടികൾ തയ്യറാക്കണം എന്നും കഥകളിലൂടെയും ഗെയിമിലൂടെയും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയും ഒരു ലഹരിക്കും ഞാൻ അടിമയാക്കുകയില്ല എന്ന പ്രതിജ്ഞ എല്ലാവരും ചേർന്ന് എടുക്കുകയും ചെയ്തു. കെസിസി കോന്നി സോൺ പ്രിസിഡൻ്റ് ഫാദർ സിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ്…

Read More

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടർപട്ടിക പുതുക്കൽ തുടങ്ങി

konnivartha.com: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7)    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ…

Read More

ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു

  konnivartha.com: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവ‍ർത്തിക്കുന്ന ഐസിഎആർ-കേന്ദ്ര കിഴങ്ങു വർ​ഗ വിള ​ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മുംബൈയിലെ എം/എസ് പ്രിസിഷൻ ഗ്രോയുമായി 17.70 ലക്ഷം രൂപയുടെ ടെക്നോളജി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സി ടി സി ആർ ഐ യിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജി. ബൈജുവാണ് കരാറിൽ ഒപ്പുവച്ചത്. കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന അ​ഗ്രി ഇന്നൊവേറ്റ് ഇന്ത്യ ലിമിറ്റഡിന്റെ (AgIN) സി ഇ ഒ പ്രവീൺ മാലിക്, മുംബൈയിലെ പ്രിസിഷൻ ഗ്രോ ഡയറക്ടർ ഭരത് പട്‌നി, സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ് സന്തോഷ് മിത്ര എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ സയൻ്റിസ്റ്റ് എസ്. സുനിത, പ്രിൻസിപ്പൽ സയൻ്റിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/06/2024 )

ഇ-ലേലം പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ , വെച്ചൂച്ചിറ , മലയാലപ്പുഴ, ആറന്മുള, തണ്ണിത്തോട്,  കൊടുമണ്‍ , ഏനാത്ത്,  പുളികീഴ്, റാന്നി എന്നീ ഒന്‍പത്  പോലീസ്  സ്റ്റേഷനുകളില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 12 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  23 വാഹനങ്ങള്‍  എം എസ് റ്റി സി ലിമിറ്റഡ്    എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റു മുഖേന ജൂണ്‍ 18 ന്  രാവിലെ  11   മുതല്‍  വൈകിട്ട് 4.30  വരെ  ഓണ്‍ലൈനായി ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍  വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി  പേര് രജിസ്റ്റര്‍ ചെയ്ത്  പങ്കെടുക്കാം. ഇ-മെയില്‍- [email protected] ഫോണ്‍ : 0468-2222630 അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ യില്‍  ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്…

Read More

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ജൂണ്‍ 8 ന്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ (ജൂണ്‍ 8) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍…

Read More

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

  മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും .മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.ഡി.എ യോഗം തീരുമാനിച്ചിരുന്നു.സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാന്‍ ബിജെപി ആവശ്യപ്പെട്ടു . തുടര്‍ന്ന് മോദിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരുന്നത് ജൂണ്‍ 12-ലേക്ക് മാറ്റി.

Read More

നാലാം ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ

  ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13 – ന് നിർവ്വഹിക്കും. കേരള നിയമസഭ സ്പീക്കർ എ. എൻ. എംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സർവ്വേയുടെ ഭാഗമായുളള സെമിനാറും തുടർന്ന് ചേരും. ജൂൺ 13 ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി…

Read More

എൻഡിഎ കക്ഷിനേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു

  എൻഡിഎ കക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും.ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെയാണ് യോ​ഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജന സേനാ നേതാവ് പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെ പി നഡ്ഡയ്ക്ക് ഏക്നാഥ് ഷിൻഡെയുടെ ശിവസേന കത്ത് കൈമാറി. ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജനസേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും

Read More