ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 211 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 11 പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (ആനന്ദപ്പള്ളി, പന്നിവിഴ) 7 2.പന്തളം (കുരമ്പാല) 2 3.പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട) 3 4.തിരുവല്ല (കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍) 4 5.ആനിക്കാട് 1 6.ആറന്മുള (കിടങ്ങന്നൂര്‍, ആറന്മുള) 5 7.അരുവാപുലം (ഊട്ടുപാറ, ഐരവണ്‍) 3 8.അയിരൂര്‍ (കൈതകോടി, ഇടപ്പാവൂര്‍) 2 9.ചിറ്റാര്‍ 1 10.ഏറത്ത് (ഏറത്ത്, തുവയൂര്‍) 2 11.ഇലന്തൂര്‍ (ഇടപ്പരിയാരം) 3 12.ഏനാദിമംഗലം (കുന്നിട, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 6 13.ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, ഓതറ)…
Read Moreലേഖകന്‍: News Editor
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രജിസ്ട്രേഷന്‍ ചെയ്യണം
കോന്നി വാര്‍ത്ത ഡോട്ട് കോം : സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പാക്കി. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയുടെ നേരിട്ടുളള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ നല്‍കും. പത്തനംതിട്ട ജില്ലയില്‍ സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള സ്ഥാപനങ്ങള്‍ https://www.keralaadventure.org/online-registation/, https://www.keralatourism.org/business/ എന്നീ ലിങ്കുകള്‍ വഴി അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
Read Moreകാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് നടത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വർഗീസ് മാത്യു ക്ലാസ്സ് നയിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ എന്‍. കെ ശശിധരൻ പിള്ള സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ്സ് രാജേന്ദ്രകുമാർ,പി .മോഹനകുമാർ , കെ .രാജേന്ദ്രനാഥ്,എന്‍ എസ് മുരളിമോഹൻ എന്നിവർ സംസാരിച്ചു. ശാസ്ത്ര ലൈബറിക്കു വേണ്ടി ശാസ്ത്ര പുസ്തക സമാഹരണം നടന്നു വരുന്നു.
Read Moreകോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെ അഭിമുഖം മാറ്റിവച്ചു
കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഈ മാസം എട്ടിന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ താത്കാലികമായി മാറ്റിവച്ചതായി കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ ഇനി ഗ്യാസ് സിലണ്ടറുകളിലും
സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി സ്റ്റിക്കര്‍ പതിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ തെരഞ്ഞെടുപ്പ് ബോധവത്കരണം ഒരുപാട് ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നു വിശ്വസിക്കുന്നുവെന്നും എല്ലാവരും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അടുത്ത രണ്ടു മാസം വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകളിലും സ്റ്റിക്കര്‍ പതിക്കും. ചടങ്ങില്‍ ഇലക്ഷന്‍ ബോധവത്കരണ പോസ്റ്റര്‍ പത്തനംതിട്ട റേഷന്‍ വ്യാപാരി നവാസ് ഖാന് ജില്ലാ കളക്ടര്‍ കൈമാറി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും പോസ്റ്റര്‍ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിതരണം ചെയ്തത്. സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന പരിപാടിയാണ് സ്വീപ് (സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍). അസിസ്റ്റന്റ് കളക്ടര്‍…
Read Moreവാഹനാപകടം ഒഴിവാക്കാന്‍ കോന്നി അട്ടച്ചാക്കലില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണം
കോന്നി വാര്‍ത്ത ഡോട്ട് കോം : തിരക്കേറിയ കോന്നി അട്ടച്ചാക്കല്‍ ജെന്‍ഷനില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . കോന്നി ചിറ്റൂര്‍ കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ എല്ലാ വാഹനവും അട്ടച്ചാക്കല്‍ വഴിയാണ് തിരിച്ചു വിടുന്നത് . ഇത് കൂടി കണക്കില്‍ എടുക്കുമ്പോള്‍ വലിയ വാഹന തിരക്ക് ആണ് അട്ടച്ചാക്കല്‍ ജന്‍ഷനില്‍ . ടിപ്പർ ലോറികളും, മറ്റു വാഹനങ്ങളും ചീറിപ്പായുന്ന അട്ടച്ചാക്കൽ ജംഗ്‌ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം അധികാരികള്‍ നടപ്പിലാക്കണം . സമീപത്ത് സ്‌കൂളും ഉള്ളതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. റോഡുകളിൽ ഹംപ് സ്ഥാപിക്കുകയോ, സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .
Read Moreഹരിത ക്യംപസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോന്നിയില്‍ നടന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനസർക്കാരിന്‍റെ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഹരിത ക്യംപസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എക്കോ – ഫിലോസഫറും വിഖ്യാത രേഖാ ചിത്രകാരനുമായ അഡ്വ: ജിതേഷ്ജി കോന്നി എം എം എൻ എസ് എസ് കോളേജിൽ നിർവ്വഹിച്ചു. റി തിങ്ക് – സിംഗിൾ യൂസ് ക്യാമ്പയിൻ വോളറ്റിയേഴ്സിനുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ കെ ആർ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ആർ രാജേഷ്, എൻ എസ് എസ് മേഖലാ കൺവീനർ പി ഡി പദ്മകുമാർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ എസ് എസ് ദിവ്യ, കോളേജ് സൂപ്രണ്ട് ജയപ്രകാശ്, ഗംഗ ഗിരീഷ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു
Read Moreഎം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു
എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡൽഹി കൽക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.ഓർത്തഡോക്‌സ് സഭ മുൻ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമാണ് അന്തരിച്ച ജോർജ് മുത്തൂറ്റ്. 1949 നവംബർ രണ്ടിന് പത്തനംതിട്ട കോഴഞ്ചേരിയിലാണ് ജനിച്ചത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മല്‍സരം മുറുകും : ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം ഇന്ന് വരെ കാണാത്ത തരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാണും . എല്‍ ഡി എഫ് ,യു ഡി എഫ് , ബി ജെ പി സമര്‍ത്ഥരായ സ്ഥാനാര്‍ഥികളെ തന്നെ കോന്നിയില്‍ മല്‍സരിപ്പിക്കുന്നു എന്ന പ്രത്യേകത ഉണ്ട് . നിലവിലെ എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി . യു ഡി എഫ് നിലവില്‍ സ്ഥാനാര്‍ഥിയുടെ ലിസ്റ്റ് ഇറക്കി ഇല്ലാ എങ്കിലും റോബിന്‍ പീറ്റര്‍ , അല്ലെങ്കില്‍ എലിസബത്ത് അബു ആകാന്‍ ആണ് സാധ്യത . ഈ സാധ്യതകളെ മറികടന്നു കൊണ്ട് 23 വര്‍ഷം കോന്നി എം എല്‍ എയായിരുന്ന നിലവിലെ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് തന്നെ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത്…
Read Moreസൂര്യതാപം മൂലം പൊളളലേല്‍ക്കാന്‍ സാധ്യത – ജാഗ്രത പാലിക്കണം
അന്തരീക്ഷതാപം ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുംജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ആഫീസമാര്‍അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച്ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളംവെളളംകുടിയ്ക്കുക. ദാഹംതോന്നിയില്ലെങ്കില്‍പ്പോലുംഓരോമണിക്കൂര്‍ കഴിയുമ്പോഴും 2 – 4 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ധാരാളംവിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവുംകുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. ശക്തിയായ വെയിലത്ത്ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക്മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയുംചെയ്യുക. കുട്ടികളെവെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട്കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസ്സിനു മുകളില്‍) കുഞ്ഞുങ്ങളുടെയും(4 വയസ്സിനു താഴെയുളളവര്‍) മറ്റ് രോഗങ്ങള്‍ക്ക്ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വീടിനകത്ത് ധാരാളം കാറ്റ്കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും…
Read More