ഹരിത ക്യംപസ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോന്നിയില്‍ നടന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനസർക്കാരിന്‍റെ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഹരിത ക്യംപസ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എക്കോ – ഫിലോസഫറും വിഖ്യാത രേഖാ ചിത്രകാരനുമായ അഡ്വ: ജിതേഷ്ജി
കോന്നി എം എം എൻ എസ്‌ എസ്‌ കോളേജിൽ നിർവ്വഹിച്ചു.

റി തിങ്ക്‌ – സിംഗിൾ യൂസ്‌ ക്യാമ്പയിൻ വോളറ്റിയേഴ്സിനുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കോളേജ്‌ പ്രിൻസിപ്പൽ ഡോ
കെ ആർ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ആർ രാജേഷ്‌, എൻ എസ്‌ എസ്‌ മേഖലാ കൺവീനർ പി ഡി പദ്മകുമാർ , എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ പ്രൊഫ എസ്‌ എസ്‌ ദിവ്യ, കോളേജ്‌ സൂപ്രണ്ട്‌ ജയപ്രകാശ്‌, ഗംഗ ഗിരീഷ്‌ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു

Related posts