ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 192 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (മേലൂട്, ആനന്ദപ്പളളി, പന്നിവിഴ, അമ്മകണ്ടകര, പറക്കോട്, കരുവാറ്റ) 10 2.പന്തളം (പൂഴിക്കാട്, മുടിയൂര്‍കോണം) 3 3.പത്തനംതിട്ട (മൈലാടുംപാറ, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, പേട്ട, കണ്ണംകര, കൊടുന്തറ) 11 4.തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, തിരുവല്ല, കറ്റോട്) 9 5.ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 5 6.ആറന്മുള (എരുമക്കാട്, ആറന്മുള) 3 7.അരുവാപുലം (ഐരവണ്‍, ഊട്ടുപ്പാറ, കല്ലേലിത്തോട്ടം, അരുവാപുലം) 5 8.അയിരൂര്‍ (മുക്കന്നൂര്‍, അയിരൂര്‍, തടിയൂര്‍) 4 9.ചെന്നീര്‍ക്കര (പ്രക്കാനം) 2 10.ഏറത്ത് (മണക്കാല, തുവയൂര്‍,…
Read Moreലേഖകന്‍: News Editor
പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്
പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍; പ്രമാണ പരിശോധന 15ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 385/2018) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 15ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം അന്നേദിവസം കൃത്യ സമയത്ത് തന്നെ ജില്ലാ പി.എസ്.സി ഓഫീസില്‍ വെരിഫിക്കേഷനു ഹാജരാകണം. കോവിഡ് 19 സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുവേണം ഉദ്യോഗാര്‍ത്ഥികള്‍ വെരിഫിക്കേഷനു ഹാജരാകേണ്ടത്.…
Read Moreവനിതാദിന വാരാഘോഷവും സ്വീപ് ക്യാമ്പയിനും സംഘടിപ്പിച്ചു
അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വനിതാദിന വാരാഘോഷവും സ്വീപ് ക്യാമ്പയിനും സംഘടിപ്പിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന അന്തര്‍ദേശീയ വനിതാദിന വാരാഘോഷം അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ നേതൃത്വത്തില്‍, കോവിഡാനന്തര സമലോക പ്രാപ്യതക്കായി എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി ആശ ജോസ് സെമിനാര്‍ നയിച്ചു.വനിതാ വോട്ടര്‍മാരില്‍ സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സ്വീപ്പ് ക്യാമ്പയിനിന്റെ നാടകാവതരണം, ലോഗോ പ്രകാശനം എന്നിവയും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനനി പദ്ധതിയുടെ അവതരണവും ഇതിനോടനുബന്ധിച്ച് നടന്നു.ജനനി പദ്ധതിയുടെ അവതരണം ദിവ്യ എസ് ഉണ്ണി നടത്തി. കിണറ്റില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ച ധീരവനിതയായ വി.സിന്ധുവിനെ ചടങ്ങില്‍ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണിക്ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫീസര്‍കൂടിയായ എ.ഡി.സി ജനറല്‍ ബി.ശ്രീബാഷ്, പത്തനംതിട്ട നഗരസഭ…
Read Moreകെ.എസ്.ഇ.ബി അറിയിപ്പ്
കൂടല്‍ 110 കെ.വി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണികള്‍ വൈദ്യുതി മുടങ്ങും കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ 110 കെ.വി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 10 ബുധന്‍) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ ഐരവണ്‍, കലഞ്ഞൂര്‍, കല്ലേലി, വകയാര്‍, ഇളമണ്ണൂര്‍, ചന്ദനപ്പളളി എന്നീ 11 കെ.വി ഫീഡറുകളുടെ പരിധിയില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreകേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി പട്ടികയായി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി പാലാ സീറ്റില്‍ മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. സ്ഥാനാര്‍ഥി പട്ടിക . പാല-ജോസ് കെ.മാണി കാഞ്ഞിരപ്പള്ളി- ഡോ.എന്‍.ജയരാജ് പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചങ്ങനാശ്ശേരി- ജോബ് മൈക്കിള്‍ തൊടുപുഴ- പ്രൊഫ.കെ.ഐ ആന്റണി ഇടുക്കി-റോഷി അഗസ്റ്റിന്‍ പെരുമ്പാവൂര്‍- ബാബു ജോസഫ് പിറവം-ജില്‍സ് പെരിയപുറം റാന്നി-എന്‍.എം.രാജു/പ്രമോദ് നാരായണന്‍ കുറ്റ്യാടി-മുഹമ്മദ് ഇഖ്ബാല്‍ ഇരിക്കൂര്‍-സജി കുറ്റിയാനിമറ്റം ചാലക്കുടി-ഡെന്നിസ് ആന്റണി കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി.
Read Moreആരണ്യത്തിന് ഈ പേര് അറിയാം : വന വാസികള്‍ക്കും
ഇത് രേഖ എസ് നായർ “രേഖ സ്നേഹപ്പച്ച” എന്ന പേരിൽ ആദിവാസി ഊരുകൾക്ക് പ്രിയപ്പെട്ടവൾ. കാട്ടിലെ താരം, കാട്ടിൽ അറിയപ്പെടുന്നവൾ.നാട്ടിൽ അറിയപ്പെടേണ്ടവൾ. konnivartha.com: ഈ സുദിനത്തിൽ ഒരു സാധാരണ വീട്ടമ്മയെ പരിചയപ്പെടുത്തുകയാണ്. പൊതു പ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും ഒരു സ്ത്രീക്ക് ചെയ്യാവുന്നതിലും അപ്പുറം പ്രവർത്തിച്ചു കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച രേഖ ഇന്ന് ആദിവാസി സഹോദരങ്ങളുടെ പ്രിയ മിത്രമാണ്. കാണാതെ പോകരുത് ഈ ചെറുപ്പക്കാരിയെ. കുഞ്ഞുകാലം മുതലേ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ അവർക്ക് സാന്ത്വനമേകാൻ വല്ലാതെ കൊതിച്ചവൾ. സുഖങ്ങളും ദു:ഖങ്ങളും തന്നെക്കാൾ താഴ്ന്നവരോടൊപ്പം ചെലവിടാൻ കൊതിക്കുന്നവൾ. കാട്ടിൽ നിന്നും ഒരു കരച്ചിൽ കേട്ടാൽ വീട്ടിൽ അസ്വസ്ഥത കാട്ടുന്നവൾ. കഴിഞ്ഞ നാലു വർഷക്കാലമായി പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആങ്ങമൂഴി മൂഴിയാർ,പമ്പ , ളാഹ തുടങ്ങിയിട്ടുള്ള ആദിവാസി ഊരുകളിലെ സഹോദരങ്ങൾക്ക് കൂടെപ്പിറപ്പിനെപ്പോലെയാണ് രേഖ. തനിക്ക് കിട്ടുന്ന (സ്വകാര്യ സ്ഥാപനത്തിൽ…
Read Moreസംസ്ഥാനത്ത് 123 സ്റ്റേഷനുകള്‍ നിയന്ത്രിച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍
അന്താരാഷ്ട്ര വനിതാദിനമായഇന്നലെ സംസ്ഥാനത്തെ 123 പൊലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജിഡി ഇന്‍ ചാര്‍ജ്, പാറാവ്, പിആര്‍ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാന്‍ഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
Read Moreകോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ എന്‍സിപി നേതാവ് അറസ്റ്റില്‍. പത്തനാപുരം മൂലക്കട സ്വദേശിയായ അയൂബ്ഖാനാണ് പൊലീസ് പിടിയിലായത്. പത്തനാപുരം ഇടത്തറ സ്വദേശിനി റാണിമോഹന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മോട്ടോര്‍ വാഹനവകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും പണംവാങ്ങിയിരുന്നു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്ഖാന്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. മിക്കവരുടേയും പക്കല്‍ നിന്നും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിഅയ്യായിരം മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വാങ്ങിയിരുന്നത്. പതിനഞ്ചോളം പേര്‍ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. എന്‍സിപി സംസ്ഥാന സമിതിയംഗമായ ഇയാള്‍ക്ക് ഗതാഗതമന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുമായും അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നതെന്ന്…
Read Moreകേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.
Read Moreബേ മലയാളിക്ക് പുതിയ ഭാരവാഹികള്‍
കാലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളി ബോര്‍ഡ് , 20212025 കാലയളവിലേക്കു, രണ്ട് വനിതകള്‍ അടക്കം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് വിപുലീകരിച്ചു. നിലവിലുള്ള പ്രോഗ്രാമുകള്‍ക്ക് കരുത്ത് പകരുന്നതോടപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രോഗ്രാമുകള്‍ക്ക് ഊര്‍ജ്ജം പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ വിപുലീകരണം. ലെബോണ്‍ മാത്യു (പ്രസിഡന്റ്), ജീന്‍ ജോര്‍ജ് ( സെക്രട്ടറി), സുഭാഷ് സ്കറിയ (ട്രഷറര്‍), ജോണ്‍ കൊടിയന്‍(വൈസ് പ്രസിഡന്റ്), റിനു ടിജു ( ജോയിന്റ് സെക്രട്ടറി), നൗഫല്‍ കപ്പച്ചാലി (ജോയിന്റ് ട്രഷറര്‍), സജന്‍ മൂലേപ്ലാക്കല്‍ (പബ്ലിക് റിലേഷന്‍സ്), ആന്റണി ഇല്ലിക്കാട്ടില്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്), അനൂപ് പിള്ളൈ…
Read More