കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 5,95,645 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഈ മാസം 15 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന്് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.
Read Moreലേഖകന്‍: News Editor
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജനീഷ് കുമാറിന് ചിറ്റാറിൽ വർണ്ണാഭമായ സ്വീകരണം
കോന്നി വാര്‍ത്ത ഡോട്ട് കോം :സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കോന്നിയി തുടരാൻ വീണ്ടും അവസരം ലഭിച്ച അഡ്വ.കെ യു ജനീഷ് കുമാറിന് ചിറ്റാറിൽ മലയോര ജനത ആവേശ്വോജ്ജ്വല സ്വീകരണം നൽകി. ബുധനാഴ്ച്ച ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നയുടൻ നൽകിയ ആദ്യ പൊതു സ്വീകരണമാണ് ചിറ്റാറിൽ ജനീഷ് കുമാറിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന് ഒരുക്കിയത്. അനശ്വര രക്തസാക്ഷി സഖാവ് എം എസ് പ്രസാദിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ജനീഷ് കുമാറിനെ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹൻ പൊന്നു പിള്ള എന്നിവർ ചുവന്ന മാലകളും ഷാളുകളും അണിയിച്ച് സ്വീകരിച്ചു. വാദ്യമേളങ്ങളോടെ നൂറുകണക്കിന് ആളുകൾ അനുധാവനം ചെയ്ത സ്വീകരണ റാലി…
Read Moreപാചക വാതക (എൽപിജി) ഉപഭോക്താക്കൾക്ക് മിസ്സ്ഡ് കോൾ സേവന സൗകര്യം
എൽപിജി റീഫില്ലിന് ബുക്ക് ചെയ്യുന്നതിനായി എണ്ണ വിപണന കമ്പനികൾ മിസ്ഡ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തി. മിസ്ഡ്ഡ് കോൾ സൗകര്യത്തിനായുള്ള മൊബൈൽ നമ്പറുകൾ ചുവടെ: IOCL – 8454955555 BPCL – 7710955555 HPCL – 9493602222 കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ (10/03/2021 ) വാര്‍ത്തകള്‍
നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കി എംസിഎംസി മീഡിയ റൂം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ പത്തനംതിട്ട ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി) മീഡിയ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി മീഡിയ റൂം ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍, കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍, മൊബൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു സംബന്ധമായ പരാതികളുടെ പരിശോധനയ്ക്കായാണ് എംസിഎംസി മീഡിയ റൂം രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിദിന റിപ്പോര്‍ട്ട് കമ്മിറ്റി അക്കൗണ്ടിംഗ് ടീമിന് സമര്‍പ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 226 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (ആനന്ദപ്പളളി, പന്നിവിഴ, അടൂര്‍, കരുവാറ്റ) 14 2.പന്തളം (മങ്ങാരം, കുരമ്പാല, കടയ്ക്കാട്) 5 3.പത്തനംതിട്ട (കുമ്പഴ, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍) 4 4.തിരുവല്ല (കുറ്റപ്പുഴ, കാവുംഭാഗം, തിരുമൂലപുരം, മുത്തൂര്‍, കാരയ്ക്കല്‍ മഞ്ഞാടി, കറ്റോട്) 18 5.ആറന്മുള (ഇടശ്ശേരിമല, നീര്‍വിളാകം, ആറന്മുള) 3 6.അരുവാപുലം (ഐരവണ്‍, മുതുപേഴുങ്കല്‍, കൊക്കാത്തോട്) 5 7.അയിരൂര്‍ (കൈതകോടി, വെളളിയറ) 7 8.ചെന്നീര്‍ക്കര (പ്രക്കാനം) 1 9.ചിറ്റാര്‍ (മണക്കയം, ചിറ്റാര്‍) 3 10. ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്, തുവയൂര്‍) 12…
Read Moreവ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ
വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. നൂറ്റമ്പതിൽപരം ആളുകളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയ കൊട്ടാരക്കര സ്വദേശി അരുൺ ചന്ദ്രൻ പിള്ള ആണ് അറസ്റ്റിലായത്.തമിഴ്നാട് താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ പ്രതി കുറച്ചുനാൾ താത്കാലിക ജോലി നോക്കിയിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു അരുൺ തട്ടിപ്പ് നടത്തിയിരുന്നത്. വ്യോമസേനയിൽ ജോലി വാങ്ങിത്തരാമെന്നും വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തിൽ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകൾ.എറണാകുളം കളംശേരിയിലും സമീപപ്രദേശങ്ങളിലും വീട് വാടകയ്ക്കെടുത്തായിരുന്നു ഇയാൾ റിക്രൂട്ട്മെൻ്റ് ഇടപാടുകൾ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായി
Read Moreവിജയസാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉണ്ടാകും : കെ സുരേന്ദ്രന്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നുണ്ട് .വിജയ സാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉണ്ടാകും എന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞു . യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക കാത്തിരിക്കുന്നു . അതിനു ശേഷമേ ബി ജെ പിയുടെ പട്ടിക ഉണ്ടാകൂ . അതാത് തലത്തിലെ പട്ടിക തയാറായിട്ടുണ്ട് . കോന്നി വാര്‍ത്ത : ധനമന്ത്രി തോമസ് ഐസക്കിനും നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചത് സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മന്ത്രിമാർക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളർക്കടത്താണ് പ്രശ്നമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോന്നിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം…
Read Moreപിസി ചാക്കോ കോൺഗ്രസ് വിട്ടു
പിസി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടത്തി. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജി വെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിച്ചിരുന്നു. ഇതിൽ അദ്ദേഹം ചില പ്രതിനിധികളെ നിർദ്ദേശിച്ചിരുന്നു. ഒപ്പം, തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.
Read Moreകോന്നിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ യു ജനീഷ്കുമാര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്, സീതത്തോട് പി.ഒ,പത്തനംതിട്ട വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10) വിദ്യാഭ്യാസ യോഗ്യത:- സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ,സംസ്ഥാന വൈ. പ്രസിഡൻറ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍.എല്‍.ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാര്‍ കോന്നി ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കൂടിയായ ജനീഷ് കുമാര്‍ നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗമാണ്. സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നിയില്‍ എസ്എഫ്ഐ…
Read More85 മണ്ഡലത്തിലേക്ക് ഉള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
85 മണ്ഡലത്തിലേക്ക് ഉള്ള സി പി എം സ്ഥാനാര്‍ഥികളെ സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍ പ്രഖ്യാപിച്ചു. ദേവികുളവും ,മഞ്ചേശ്വരം സീറ്റുകളിലെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും . പൊതു സ്വതന്ത്രരായി 9 പേര് ഉണ്ട് .കോന്നി മണ്ഡലത്തില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ മല്‍സരിക്കും. 12 വനിതകള്‍ മല്‍സരിക്കും മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക.സംസ്ഥാന സെക്രട്ടിറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. സ്ഥാനാര്‍ഥി പട്ടിക ഉദുമ-സിഎച്ച് കുഞ്ഞമ്പു തൃക്കരിപ്പുര്‍-എം രാജഗോപാല്‍ പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍ കല്ല്യാശ്ശേരി-എം വിജിന്‍ തളിപ്പറമ്പ-എം.വി ഗോവിന്ദന്‍ അഴീക്കോട്-കെ.വി സുമേഷ്.ധര്‍മടം-പിണറായി വിജയന്‍ തലശ്ശേരി-എ.എന്‍…
Read More