ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൃഷിയില്‍ വ്യാപൃതരാകണം: ഡെപ്യുട്ടി സ്പീക്കര്‍

ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൃഷിയില്‍ വ്യാപൃതരാകണം: ഡെപ്യുട്ടി സ്പീക്കര്‍

konnivartha.com : ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൃഷിയില്‍ വ്യാപൃതരാകണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആരോഗ്യമുള്ളവരായി മാറണമെങ്കില്‍ നമ്മള്‍ നല്ല ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞന്നാമ്മ കുഞ്ഞ്, ആര്‍.ബി. രാജീവ് കുമാര്‍, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റോഷന്‍ ജേക്കബ്, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, വൈസ് പ്രസിഡന്റ് ധന്യാ ദേവി, എ. വിപിന്‍കുമാര്‍, രതി ദേവി, അഡ്വ. സി. പ്രകാശ്, ലിസി റോബിന്‍സ്, സൂര്യ കലാദേവി, വിജയന്‍ നായര്‍, എ.ജി.ശ്രീകുമാര്‍, എ.എന്‍. സലിം, ഉദയകുമാര്‍, കെ.കെ. അശോക് കുമാര്‍, കൃഷി ഓഫീസര്‍ എസ്. ആദില എന്നിവര്‍ സംസാരിച്ചു.

 

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണം: ഡെപ്യുട്ടി സ്പീക്കര്‍

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ജനങ്ങള്‍ ഒന്നാകെ കൃഷിയിലേക്ക് ഇറങ്ങണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭയിലെ കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, റോണി പാണന്‍തുണ്ടില്‍, മഹേഷ് കുമാര്‍, ഗോപാലന്‍, അജി പിണ്ടികുടിയില്‍, ബീന, അനിതാ കുമാരി, അലാവുദീന്‍, രജനി, ശ്രീജ, അനു വസന്തന്‍, രമേശ് വാരിക്കോലില്‍, സിന്ധു തുളസീധര കുറുപ്പ്, കെ.ജി. വാസുദേവന്‍, അഡ്വ. ജോസ് കളീയ്ക്കല്‍, കൃഷി അസി ഡയറക്ടര്‍ റോഷന്‍ ജേക്കബ്, ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

 

പന്തളത്ത് 12 കര്‍ഷകരെ ആദരിച്ചു

പന്തളം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷദിനാചാരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച 12 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പന്തളം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ യു. രമ്യ അധ്യക്ഷത വഹിച്ചു.

പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സീന, അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ സാറ ടി ജോണ്‍, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിന്‍സി മാണി, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ്. റീജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ശോഭന കുമാരി, കെ.ആര്‍. രവി, എസ്‌സിബി മുന്‍ പ്രസിഡന്റ് ചന്ദ്രശേഖര കുറുപ്പ്, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, സീനിയര്‍ കൃഷി അസിസ്റ്റന്റ് ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പള്ളിക്കല്‍ കര്‍ഷകദിനാഘോഷം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. സന്തോഷ്, പി.ബി. ബാബു, വൈസ് പ്രസിഡന്റ് മനു, മെമ്പര്‍മാരായ സിന്ധു ജയിംസ്, ഷീനാ റെജി, കെ.ജി. ജഗദീശന്‍, അഡ്വ. ആര്യ വിജയന്‍, സുപ്രഭ, ബി. സുമേഷ്, റോസമ്മ സെബാസ്റ്റിയന്‍, ഷൈലജ പുഷ്പന്‍, ആശാ ഷാജി, സണ്ണി ജോണ്‍, സുജിത്, കൃഷി അസി ഡയറക്ടര്‍ റോഷന്‍ ജേക്കബ്, കൃഷി ഓഫീസര്‍ അന്‍ജു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

കര്‍ഷകദിനാഘോഷം കടമ്പനാട്
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിബു, വിമല മധു, കൃഷി അസി ഡയറക്ടര്‍ റോഷന്‍ ജേക്കബ്, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, മെമ്പര്‍മാരായ സിന്ധു ദിലീപ്, നെല്‍സണ്‍ ജേക്കബ്, മണിയമ്മ മോഹന്‍, ഷീജ കൃഷ്ണന്‍, കെ.ജി. ശിവദാസന്‍, എസ്. സിന്ധു, ലിന്റോ, മനാപ്പള്ളി മോഹന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഫൗസിയ, എ.ആര്‍. അജീഷ് കുമാര്‍, ആര്‍. സുരേഷ് കുമാര്‍, അരുണ്‍ കെഎസ് മണ്ണടി, കെ. സാജന്‍, മോഹന ചന്ദ്രകുറുപ്പ്, പത്മിനി അമ്മ, ടി.ആര്‍. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

കര്‍ഷകദിനാഘോഷം ഏഴംകുളം
ഏഴംകുളം പഞ്ചായത്തിലെ കര്‍ഷകദിനാഘോഷം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, ബീന ജോര്‍ജ്, അഡ്വ.എ. താജുദീന്‍, രാധാമണി ഹരികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചു, കൃഷി അസി ഡയറക്ടര്‍ റോഷന്‍ ജേക്കബ്, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, മെമ്പര്‍മാരായ രജിത, ബാബു ജോണ്‍, സുരേഷ്, വിനോദ് തുണ്ടത്തില്‍, ലിജി ഷാജി, ഇ.എ. ലത്തീഫ്, ബേബി ലീന, എസ്.ഷീജ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രേഖ ബാബു, സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!