എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (😎, ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ…
Read Moreലേഖകന്‍: News Editor
കോവിഡ് : പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം
കോന്നി വാര്‍ത്ത .കോം: വിവരങ്ങള്‍ അറിയുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04682-228220. അഡ്മിറ്റ് ആയ രോഗികളെക്കുറിച്ച് അറിയുന്നതിന് വേണ്ടി മാത്രം ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകളില്‍ വിളിക്കുക. ജനറല്‍ ആശുപത്രി പത്തനംതിട്ട: 8281574208, 9447983164, ജില്ലാ ആശുപത്രി കോഴഞ്ചേരി: 7909220168.
Read Moreലോക്ക് ഡൌൺ :ജനം പരിഭ്രാന്തരാകരുത്, പോലീസ് ഒപ്പമുണ്ട്
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുത്, ഏത് അടിയന്തര ഘട്ടങ്ങളിലും സഹായത്തിനു പോലീസുണ്ടാകും. ആശുപത്രി, അവശ്യമരുന്ന്, അവശ്യസാധനങ്ങള്‍ തുടങ്ങിയവയ്ക്കായി പോലീസിനെ വിളിക്കാം. 112 ടോള്‍ ഫ്രീ നമ്പറില്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വിളിച്ച് സഹായവും സേവനവും ലഭ്യമാക്കാം. നഗരങ്ങള്‍ പോലെത്തന്നെ ഗ്രാമങ്ങളും രോഗഭീഷണിയിലാണ്. 56% ആളുകളിലേക്ക് കോവിഡ് പകര്‍ന്നത് വീടുകളില്‍ നിന്നാണ്. വീടുകള്‍ക്കുള്ളില്‍ ജനലുകളും മറ്റും തുറന്നിട്ട് ആളുകള്‍ പുറത്തിറങ്ങാതെ സുരക്ഷിതരായി തങ്ങണം. ഗ്രാമപ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കും, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ തടയാന്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കോവിഡ് വ്യാപനം:പരിശോധന ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ: ജില്ലാപോലീസ് മേധാവി കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും അതിതീവ്ര നിയന്ത്രണങ്ങളും നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളുടെ പേരില്‍ അവശ്യസാധനങ്ങള്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു
പത്തനംതിട്ട ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു;കുടുംബാംഗങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാതെ സൂക്ഷിക്കണം: ഡിഎംഒ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പ്രതിദിന കേസുകളിലും വര്‍ധനയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളിലേക്കു രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും സൂക്ഷിക്കണമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ നിര്‍ദേശിച്ചു. ദിവസവും ആയിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ദിവസേനയുള്ള മരണങ്ങളും കൂടുന്നു. ദിവസവും 10 മരണങ്ങള്‍ വരെ ഇപ്പോഴുണ്ട്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗപ്പകര്‍ച്ചയും മരണങ്ങളും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനവും രോഗ തീവ്രതയും വളരെ കൂടുതലാണ്. ഇപ്പോഴത്തെ രോഗപ്പകര്‍ച്ചയില്‍ 50 ശതമാനത്തില്‍ അധികവും വീടുകളില്‍ നിന്നു തന്നെയാണ്. വീട്ടില്‍ ഒരാള്‍ രോഗബാധിതനായാല്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുന്നു. ഇതു തടയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം: 1. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം…
Read Moreരണ്ടാം തരംഗത്തില്‍ തുണയായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍
പത്തനംതിട്ട ജില്ലയില്‍ 64 സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് ഔഷധങ്ങള്‍ നല്‍കി വരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഉള്ള അമൃതം പദ്ധതി, കോവിഡ് അനന്തര രോഗങ്ങള്‍ക്കുള്ള പുനര്‍ജ്ജനി പദ്ധതി എന്നിവ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കാറ്റഗറി എ വിഭാഗത്തിലുള്ള കോവിഡ് രോഗികള്‍ക്ക് ഭേഷജം പദ്ധതിയും കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയില്‍ അന്‍പതിനായിരത്തിലധികം രോഗികള്‍ നിലവില്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്. കോവിഡ് മുക്തരായിട്ടുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനര്‍ജ്ജനി പദ്ധതി എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇതിനു പുറമേ 60 വയസിനു താഴെയുള്ളവര്‍ക്കായി സ്വാസ്ഥ്യം, 60 വയസിനു മുകളിലുള്ളവര്‍ക്കായി സുഖായുഷ്യം എന്നി പദ്ധതികളും ഉണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആയുര്‍വേദ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്. ജീവാമൃതം – മാനസിക…
Read Moreമാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍
കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചത്. നഷ്ടമായത് എല്ലാവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്ന് അനുശോചന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ആരേയും സ്പര്‍ശിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടേത്. എല്ലാവരേയും യഥാര്‍ത്ഥമായി സ്‌നേഹിക്കുകയും സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്നവരോട് പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം. മെത്രാപ്പൊലീത്തയുടെ വാക്കുകള്‍ നിരന്തരം പ്രചോദനമായി സമൂഹത്തില്‍ നിലകൊള്ളും. വിവേകവും നര്‍മ്മബോധവും ഉള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുകയും അദ്ദേഹം പ്രകടിപ്പിച്ച ദിവ്യസ്‌നേഹം അനുഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മനുഷത്വപൂര്‍ണ്ണമായ…
Read Moreപത്തനംതിട്ട അസിസ്റ്റന്‍റ് കളക്ടറായി സന്ദിപ് കുമാര്‍ ചുമതലയേറ്റു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ ആയി സന്ദിപ് കുമാര്‍ ചുമതലയേറ്റു. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 435-ാം റാങ്ക് ആണ് ലഭിച്ചത്. ബിഹാറിലെ ഭഗല്‍പ്പൂര്‍ ജില്ലയില്‍ ധ്രൂബ് ഗഞ്ച് വില്ലേജില്‍ ഖാരിക് ആണ് സ്വദേശം. നവല്‍ കിഷോര്‍ കുമാറിന്റെയും വീണാ കുമാരിയുടെയും മകനായി 1994 ജനുവരി 28ല്‍ ജനനം. ഒഡീഷ റൂര്‍ക്കല എന്‍.ഐ.ടിയില്‍ നിന്ന് സെറാമിക് എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്.
Read Moreക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു
കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. വലിയ അപൂര്‍വതകള്‍ നിറഞ്ഞ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് അനുശോചന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും നാട്ടിലെ പാവപ്പെട്ടവര്‍, അശരണര്‍ എന്നിവരെ കുറിച്ചായിരുന്നു വലിയ തിരുമേനിയുടെ ചിന്തകള്‍. ആ ചിന്തകളിലൂടെ അവരെ സഹായിക്കാന്‍ ഒട്ടേരെ പരിപാടികള്‍ അദ്ദേഹം ചെയ്തു. അത്തരമൊരു പരിപാടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കലവറയില്ലാത്ത സ്നേഹവും പിന്തുണയുമായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. ലൈഫ് മിഷന്‍ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ അദ്ദേഹം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചു. 103 വയസു വരെ ജീവിക്കുകയെന്നതും ഒരു അപൂര്‍വതയാണ്. ജീവിച്ച…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തുവയൂര്‍ നോര്‍ത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, അഞ്ച്, ആറ്, വാര്‍ഡ് 14 (ചിറക്കല്‍ കോളനി പ്രദേശം (ചിറക്കല്‍ വേലന്‍പറമ്പ് അംബേദ്കര്‍ കോളനി ഭാഗം) (ദീര്‍ഘിപ്പിക്കുന്നു), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (പ്രക്കാനം, തോട്ടത്തില്‍ ഭാഗം ജംഗ്ഷന്‍ മുതല്‍ പേക്കുഴിക്കല്‍ പള്ളുരുത്തി ഭാഗം വരെ) വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (മുക്കുഴി അഞ്ചുസെന്റ് കോളനി മുതല്‍ മടുക്കമൂട് കുമ്പളത്താമണ്‍ ജംഗ്ഷന്‍ വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (മേയ് ഏഴു മുതല്‍ ദീര്‍ഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, 17 (ദീര്‍ഘിപ്പിക്കുന്നു) വാര്‍ഡ് ഒന്ന് (ആലിന്‍ചുവട് മുതല്‍ തകടിയേത്ത് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കണ്ണംചേരില്‍ ഭാഗം വരെ)വാര്‍ഡ് 15, 16, 19 വാര്‍ഡ് 14 (തലയറ അക്വഡക്റ്റ് മുതല്‍…
Read Moreകോവിഡ് വ്യാപനം അതി രൂക്ഷം : കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
Read More