കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ.മഹിള മന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 15. അപേക്ഷകൾ mahilamandir13@gmail.com ലേക്കും അയയ്ക്കാം.
Read Moreലേഖകന്‍: News Editor
നാളെ മുതൽ സമ്പൂർണ അടച്ചിടൽ; കർശന നിയന്ത്രണം
സൗജന്യ കിറ്റു വിതരണം അടുത്തയാഴ്ച മുതൽ ശനിയാഴ്ച മുതൽ കേരളം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും. തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. പൾസ് ഓക്‌സിമീറ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇന്നത്തെ സ്ഥിതിയിൽ വീട്ടിനകത്ത് രോഗപ്പകർച്ച ഉണ്ടാവാൻ…
Read Moreഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ യോഗ്യതയോ പാസായിട്ടുളളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.…
Read Moreപത്തനംതിട്ടയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം
പത്തനംതിട്ട ആയുര്‍വേദ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സോ തത്തുല്യ യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി…
Read Moreപത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 350 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. 90 ദിവസത്തേക്കോ പകരം സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക്…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജംഗ്ഷന്‍, പാല ജംഗ്ഷന്‍ ഭാഗം), മെഴുവേലി ഗ്രാമപഞ്ചായത്ത്‍ വാര്‍ഡ് 11 (ആണര്‍കോട് – പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് ഒൻപത് (എന്‍.എസ്.എസ് കോളേജിന് പുറക് വശം മുതല്‍ ഇളമയില്‍ ഭാഗം വരെ), വാര്‍ഡ് 26 (ചിറക്കരോട്ട് തോന്നല്ലൂര്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ മെയ് ഏഴു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ…
Read Moreമഴക്കെടുതിയില്‍ നാശ നഷ്ടങ്ങൾ ഉണ്ടായ കലഞ്ഞൂര്‍ മേഖലയില്‍ എം എല്‍ എ സന്ദര്‍ശിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിൽ മഴക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ വിവിധ സ്‌ഥലങ്ങൾ അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.റവന്യു,കൃഷി,തദ്ദേശ സ്വയംഭരണഉദ്യോഗസ്‌ഥരും ജനപ്രതി നിധികളും ഒപ്പമുണ്ടായിരുന്നു.വേനൽ മഴയോടെപ്പം വീശിയടിച്ച കാറ്റ് കലഞ്ഞൂർ പഞ്ചായത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു.കടകൾ ക്കും മറ്റ് കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കാർഷികമേഖലയിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. കൂടൽ, നെല്ലി മുരുപ്പ്, പുന്നമൂട്,കരയ്‌ക്കക്കുഴി,മണക്കാട്ടുപുഴ, ചെറിയ കോൺ,പാലമല എന്നിവിടങ്ങളിലാണ് ഏറെ നഷ്ടങ്ങളുണ്ടായത്.കലഞ്ഞൂർ ഗവ. എൽ പി സ്കൂളിന്റെ മേൽക്കൂര തകർന്നിരുന്നു.കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലെ ജില്ലാ നഴ്സറിയുടെ ഷെഡ്ഡുകൾ തകർന്നു. വില്പനയ്ക്ക് തയ്യാറാക്കിയിരുന്ന ലക്ഷക്ക ണക്കിന് തൈകൾ നഷ്ടപ്പെട്ടു. കലഞ്ഞൂർ മുതൽ മുറിഞ്ഞ കൽ ജംഗ്ഷൻ വരെയുള്ള പുനലൂർ മൂവാറ്റുപുഴ റോഡിൽ മരങ്ങൾ വീണ് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.വനം വകുപ്പിന്റെ പ്രദേശങ്ങളിലുംവലിയ…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്‍റില്‍ ഉല്‍പാദനം വര്‍ധിപ്പിക്കും
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. കോവിഡ് വിഭാഗത്തില്‍ കിടക്കകള്‍ വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ പ്ലാന്റിലെ കണ്‍ട്രോള്‍ പാനലില്‍ 12 മാനിഫോള്‍ഡുകളാണുള്ളത്. രണ്ട് മാനിഫോള്‍ഡുകള്‍ റിസര്‍വായും പ്രവര്‍ത്തിക്കുന്നു. ഒരു സമയം ആറ് സിലണ്ടറുകളില്‍ ഘടിപ്പിച്ചിട്ടുളള മാനിഫോള്‍ഡുകള്‍ ഉപയോഗിച്ച് 42000 ലിറ്റര്‍ ഓക്‌സിജനാണ് വിതരണം ചെയ്യുന്നത്. കണ്‍ട്രോള്‍ പാനലില്‍ എട്ട് മാനിഫോള്‍ഡുകളും റിസര്‍വില്‍ രണ്ടെണ്ണം അധികമായും തയ്യാറാക്കാനാണ് നഗരസഭ തീരുമാനമെടുത്തത്. നിലവിലുള്ള മാനിഫോള്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇരുപത് മാനിഫോള്‍ഡുകള്‍ കണ്‍ട്രോള്‍ പാനലില്‍ നിര്‍മ്മിക്കും. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിച്ച സിലിണ്ടറുകളും ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നഗരസഭ ചെയര്‍മാന്‍ കൈമാറി. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടര്‍ ജിജി വര്‍ഗീസ്, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ: ഹരികൃഷ്ണന്‍ എന്നിവരുടെ…
Read Moreകോവിഡ് പ്രതിരോധം:പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളേയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ അറിയിച്ചു.(കോന്നി വാര്‍ത്ത ഡോട്ട് കോം) ജനങ്ങള്‍ പൊതുവേ ബന്ധപ്പെടുന്നത് ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്കോ, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ, അടുത്ത ആരോഗ്യസ്ഥാപന നമ്പരിലേക്കോ ആണ്. ഇത്തരത്തില്‍ ധാരാളം പേര്‍ ഈ നമ്പരുകളിലേക്ക് വിളിക്കുമ്പോള്‍ കോളുകളുടെ ബാഹുല്യം കാരണം കാലതാമസം നേരിടാം. ഈ സാഹചര്യത്തില്‍ വിളിക്കുന്നവര്‍ക്ക് അവശ്യം വേണ്ട സഹായം ഒറ്റ റിംഗില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്. പ്രദേശത്ത് ലഭ്യമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…
Read Moreകര്‍ഷകര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പരുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ഡൗണിനോടനുബന്ധിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗസംരക്ഷണ മേഖലയില്‍ ഹെല്‍പ് ലൈന്‍ നമ്പരുമായി കൃഷി വിജ്ഞാന കേന്ദ്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 5 വരെ താഴെ കൊടുത്തിരിക്കുന്ന ഫോണില്‍ ബന്ധപ്പെടുക. പച്ചക്കറി/ഫലങ്ങള്‍: 9645027060. കിഴങ്ങുവര്‍ഗ്ഗവിളകള്‍ / നെല്ല് / തെങ്ങ്: 9447454627. രോഗ കീട നിയന്ത്രണം : 9447801351. മൃഗ സംരക്ഷണം: 9446056737 കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം:9526160155 കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ഓണ്‍ലൈന്‍ പരിശീലനം 11 മുതല്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 11 മുതല്‍ ആരംഭിക്കും. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന് മഴമറയിലെ പച്ചക്കറി കൃഷി, 14 ന് തെങ്ങിന്റെ രോഗ കീട നിയന്ത്രണം, 15ന് പോഷകത്തോട്ടത്തിലൂടെ സമീകൃത ആഹാരം എന്നീ…
Read More