കോവിഡ് 19: അഗ്‌നിരക്ഷാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്‌നിരക്ഷാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ആസ്ഥാന നിലയം കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ഇതിനു പുറമെ ജില്ലയില്‍ ആറ് ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു. അണുനശീകരണം, കോവിഡ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അഗ്‌നി/ജീവന്‍ രക്ഷാ വീക്ഷണത്തില്‍ ഓഡിറ്റ് നടത്തി വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍, ആരോഗ്യം/പോലീസ് വകുപ്പുകളുമായി ചേര്‍ന്നു പൊതുജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യ സഹായം, ആംബുലന്‍സ് സേവനം (കോവിഡ് ഇതര അടിയന്തര ആവശ്യങ്ങള്‍ക്ക്) എന്നിവ ഉറപ്പാക്കുക, ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുക തുടങ്ങി ഒട്ടനവധി…

Read More

പത്തനംതിട്ട ജില്ലയിലെ ബേക്കറി കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ബേക്കറികള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം. മറ്റ് ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം . ബേക്കറി സ്ഥാപനങ്ങള്‍ ലോക് ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും മറ്റു ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം നടത്തുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

Read More

പത്തനംതിട്ട ജില്ലയില്‍ നാളെ ( മെയ് 12) രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

രണ്ടാം ഡോസ് വാക്‌സിനേഷന്‍:പത്തനംതിട്ട ജില്ലയില്‍ നാളെ ( മെയ് 12) രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ (മേയ് 12 ബുധന്‍) 21 കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്സിന്‍ വിതരണത്തിനായി പതിമൂന്ന് കേന്ദ്രങ്ങളും കോവാക്സിന്‍ വിതരണത്തിനായി എട്ട് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്സിന്‍ നല്‍കുക. മാര്‍ച്ച് 16 വരെ കോവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 10വരെ കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോവീഷീല്‍ഡ്…

Read More

മാടമ്പ് കുഞ്ഞുകുട്ടന്‍ (81 )അന്തരിച്ചു

    നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. സാഹിത്യ സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ മരണം. 1941 ജൂണ്‍ 23 ന് തൃശൂര്‍ കിരാലൂരിലാണ് മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരിയുടെ ജനനം. ഭാഷയിലെയും സമൂഹത്തിലെയും വ്യവസ്ഥാപിതമായ രീതികളെ ചോദ്യംചെയ്തുകൊണ്ടുളള എഴുത്തിനുടമ. സംസ്കൃതത്തിനൊപ്പം ആനചികിത്സയിലും വൈദഗ്ധ്യം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ മാടമ്പ് ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. അശ്വത്ഥാമാവിൽ തുടങ്ങി അമൃതസ്യ പുത്രഃ വരെയുള്ള നോവലുകൾ എഴുതി. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മഹാപ്രസ്ഥാനം, സ്മാർത്തവിചാരത്തിന്റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്ന നോവൽ, കരുണം, ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റ കഥപറഞ്ഞ ദേശാടനം എന്നിവയിലൂടെ മികച്ച തിരക്കഥയ്ക്കുളള ദേശീയ പുരസ്കാരവും മടമ്പിനെ തേടിയെത്തി.…

Read More

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പ്രമാടം നിവാസിയായ യുവാവ് സെക്കന്ദരാബാദില്‍ മരണപ്പെട്ടു 

    കോന്നി വാര്‍ത്ത ഡോട്ട് കോം : തെലങ്കാന സെക്കന്ദരാബാദിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികനായ പത്തനംതിട്ട പ്രമാടം നിവാസിയായ യുവാവ് മരണപ്പെട്ടു . പ്രമാടം കുഴിപ്പറമ്പിൽ കെ. എസ് വേണുവിന്‍റെയും സുജാതയുടെയും ഇളയമകൻ വിനീഷ് കെ. വി (22)ആണ് മരണപ്പെട്ടത് .സെക്കന്ദരാബാദ് റിബൽ ഫുഡ്‌സിൽ ജീവനക്കാരൻ ആണ് വിനീഷ് . മെയ്‌ 4 നു പുലർച്ചെ ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ ആണ് അപകടം നടന്നത്. തുടർന്ന് സെക്കന്ദരാബാദ് സൺഷയിൻ ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രിയിൽ മരണപ്പെട്ടു . സംസ്കാരം തെല്ലങ്കാന സിദ്ദിപ്പറ്റിൽ നടത്തും . സഹോദരൻ വിഷ്ണു കെ . വി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : Santhosh Soman +917306796033

Read More

കെ ആര്‍ ഗൗരിയമ്മ (102 )അന്തരിച്ചു

കെ ആര്‍ ഗൗരിയമ്മ (102 )അന്തരിച്ചു മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102  വയസിലായിരുന്നു അന്ത്യം.മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ. കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു . ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചു തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ…

Read More

കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക്

കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക് രാംദാസ് ആര്‍ നായര്‍ @തിരുവനന്തപുരം കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറോണയെ പ്രതിരോധിക്കാന്‍ സ്വയം ക്വാറന്റൈനുമായി ഗോത്ര വര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. 2020 ജൂലൈ മുതല്‍ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഊരുകൂട്ടം തീരുമാനിച്ചതോടെ കോവിഡ് എന്ന മഹാമാരിയേയും ഇവര്‍ അകറ്റി നിര്‍ത്തി . സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഊരില്‍ കയറാവൂ . മൂന്നാറില്‍ എത്തി വേണം സാധനങ്ങള്‍ വാങ്ങുവാന്‍ . ഇപ്പോള്‍ ഏറ്റവും അടുത്തുള്ള പെട്ടി മുടിയില്‍ പോയി ഒരാള്‍ സാധനങ്ങള്‍ എല്ലാം വാങ്ങും . എണ്ണൂറോളം കുടുംബം കൃത്യമായ സാമൂഹിക അകലം പാലിച്ചതോടെ കൊറോണ എന്ന മഹാമാരി ഈ ഊരില്‍ ഇല്ലെന്നു ഉള്ള വാര്‍ത്ത ഇപ്പോള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു .…

Read More

ലോക്ക് ഡൗണ്‍ നാലാം ദിനം : സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

  എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.ലോക്ക് ഡൗണ്‍ നാലാം ദിനവും സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലായിടങ്ങളിലും പൊലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. അവശ്യഘട്ടത്തില്‍ പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും.

Read More

മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക

  ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക. ഈ മുൻഗണനാ ക്രമം നേരത്തെ തീരുമാനിച്ചതാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്സിന്‍ കേരളത്തിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് വാക്സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സിന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ഒരു കോടി ഡോസ് വാക്‌സിന്‍ വിലകൊടുത്തു വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിസിസികൾ ഇവ ഇല്ലാത്തിടങ്ങളിൽ ഉടൻ സ്ഥാപിക്കും. ഇതിനായി വാർഡ് തല സമിതികൾ ശക്തമാക്കുന്നുണ്ട്. പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ…

Read More

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇതിന്റെ നിരക്കുകൾ സർക്കാർ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കുള്ള ചികിത്സാ നിരക്കാണ് നിശ്ചയിച്ചത്. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികൾക്കും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിലെ ജനറൽ വാർഡ് 2645 രൂപ, എച്ച്.ഡി.യു. 3795 രൂപ, ഐ.സി.യു. 7800 രൂപ, വെന്റിലേറ്റർ…

Read More