പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ദിവസവും പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ ലെവലും പള്‍സ് റേറ്റും എഴുതി സൂക്ഷിക്കണം. രക്തത്തിലെ ഓക്സിജന്‍ ലെവല്‍ നോക്കാന്‍ അഞ്ച് മിനിറ്റ് വിശ്രമിച്ച ശേഷം ഏതെങ്കിലും ഒരു കൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സിമീറ്റര്‍ ഘടിപ്പിക്കുക. ഓക്സിജന്റെ അളവും പള്‍സ് റേറ്റും നോക്കി രേഖപ്പെടുത്തി വയ്ക്കുക.(കോന്നി വാര്‍ത്ത ഡോട്ട് കോം ) ഓക്സിജന്റെ അളവ് 94ശതമാനത്തില്‍ കുറവാണെങ്കില്‍ 15 മിനിട്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കുക. തുടര്‍ച്ചയായി 94ല്‍ കുറവാണെങ്കിലും ഹൃദയമിടിപ്പ് 95ല്‍ അധികമാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം വില്ലേജ് പരിധിയില്‍ കല്ലേലി അതിരുങ്കല്‍ റോഡില്‍ ചെളിക്കുഴിയില്‍ വീണ്ടും മലയിടിഞ്ഞു വീണു . ഊട്ടുപാറ മലയില്‍ നിന്നും ചെളിവെള്ളം കുത്തിഒലിച്ച് എത്തി . മലമുകളില്‍ ഉള്ള പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം കഴിഞ്ഞ ദിവസവും റോഡില്‍ എത്തി . പാറമടയില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആണ് കെട്ടി നിര്‍ത്തിയിരിക്കുന്നത് .ഇതാണ് ഒലിച്ച് എത്തിയത് എന്നു കഴിഞ്ഞ ദിവസം റവന്യൂ അധികാരികള്‍ പറഞ്ഞിരുന്നു . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വന്‍ തോതില്‍ ചെളി വെള്ളം ഒഴുകി വന്നത് . കൂടെ മലയും ഇടിഞ്ഞു വീണു . പരിസ്ഥിതി ലോല പ്രദേശമായ ഊട്ട് പാറയില്‍ വര്‍ഷങ്ങളായി പാറമട പ്രവര്‍ത്തിക്കുന്നു . പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം മഴയത്ത് കുത്തി ഒലിച്ച് റോഡിലേക്കാണ് എത്തുന്നത്…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കും

കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് നിർമ്മിക്കുന്നതിനുള്ള പദ്ധതി അടിയന്തിരമായി തയ്യാറാക്കി സര്‍ക്കാരില്‍ സമർപ്പിക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലയ്ക്കാകെ ഓക്സിജൻ നല്‍കാന്‍ കഴിയുന്ന നിലയിലുള്ള പ്ലാന്‍റ് മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ കഴിയും.മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനത്തിനും ഇത് വളരെയധികം സഹായകമാകും. ഇതിനായി സർക്കാരിൽ അടിയന്തിര ഇടപെടീൽ നടത്തുമെന്നും എം എൽ എ പറഞ്ഞു.

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 120 കിടക്കയും, രണ്ടാം ഘട്ടമായി 120 കിടക്കയും ഉൾപ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് ഗവ.മെഡിക്കൽ കോളേജിൽ സി.എസ്.എൽ.ടി.സി ആരംഭിക്കുന്നത്.ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകൾ തയ്യാറായി. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യമുണ്ടാകും.ഇതിനായി സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് ലഭിച്ച 5 കോടി രൂപയിൽ 23 ലക്ഷം രൂപയാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ചിലവഴിക്കുന്നത്.20 ഓക്സിജൻ സിലണ്ടർ ആണ് മെഡിക്കൽ കോളേജിൽ നിലവിലുള്ളത്.പുതിയ 60 സിലണ്ടർ കൂടി ലഭ്യമാക്കും. തുടർന്ന് സിലിണ്ടറിൻ്റെ എണ്ണം…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ആറ്,11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, ഒന്‍പത്, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മാന്തുക രണ്ടാംപുഞ്ച മുതല്‍ തുണ്ടില്‍പ്പടി വരെയുള്ള ഭാഗം), വാര്‍ഡ് രണ്ട് (മാന്തുക കിഴക്ക്), വാര്‍ഡ് അഞ്ച് (കടലിക്കുന്ന്), വാര്‍ഡ് ഒന്‍പത് (തുമ്പമണ്‍ നോര്‍ത്ത്) എന്നീ പ്രദേശങ്ങളില്‍ മേയ് 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ഉപ്പോലിക്കല്‍ കോളനി പ്രദേശം), വാര്‍ഡ് 13…

Read More

വീടുകളില്‍ ചികിത്സയിലുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം

വീടുകളില്‍ ചികിത്സയിലുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഗൃഹചികിത്സയ്ക്ക് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 12802 രോഗികളുള്ളതില്‍ 11185 പേരും ഗൃഹചികിത്സയിലാണുള്ളത്. ഈ സാഹചര്യത്തില് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സൗകര്യം ഉറപ്പാക്കിയതിനുശേഷം മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരായ വ്യക്തികളെ ഗൃഹചികിത്സയിലിരുത്തുന്നത്. ഗൃഹചികിത്സയിലുള്ള രോഗബാധിതര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും 60 വയസിന് മുകളില്‍ പ്രായമുള്ളവരെയും, ഗുരുതര രോഗം ബാധിച്ചവരെയും പത്തു വയസിനു താഴെയുള്ള കുട്ടികളെയും മാറ്റി താമസിപ്പിക്കേണ്ടതാണ.് അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115),…

Read More

കോവിഡ് രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ യാത്രകള്‍ നിയന്ത്രിക്കാന്‍ വഴികള്‍ അടച്ച് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, പമ്പുകള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടു വരെയാക്കി പരിമിതപ്പെടുത്തി. പ്രഭാത സായാഹ്ന നടത്തകള്‍ നിരോധിച്ചു. വാര്‍ഡ്തല ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍: പോലീസ് നടപടി കടുപ്പിച്ചപ്പോള്‍ ലംഘനങ്ങള്‍ കുറഞ്ഞു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ, നിരത്തുകളില്‍ പരിശോധനകളും നടപടികളും ശക്തമായും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കുന്നതിനാല്‍ ലംഘനങ്ങള്‍ക്ക് കുറവുണ്ടായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 170 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. 169 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ പിടിച്ചെടുത്തു, നിബന്ധനകള്‍ ലംഘിച്ച മൂന്നു കടകള്‍ക്കെതിരെ നടപടി…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 11.05.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 29 2. പന്തളം 43 3. പത്തനംതിട്ട 74 4. തിരുവല്ല 110 5. ആനിക്കാട് 25 6. ആറന്മുള 37 7. അരുവാപുലം 2 8. അയിരൂര്‍ 25 9. ചെന്നീര്‍ക്കര 20 10. ചെറുകോല്‍ 8 11. ചിറ്റാര്‍ 27 12. ഏറത്ത് 14 13. ഇലന്തൂര്‍ 17 14.…

Read More

പത്തനംതിട്ടയിലെ വാര്‍ റൂം: ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയാണ് ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആരംഭിച്ച ഓക്‌സിജന്‍ വാര്‍ റൂം. ആരോഗ്യം, റവന്യൂ, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, വ്യവസായ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. എഡിഎം ഇ. മുഹമ്മദ് സഫീറാണ് വാര്‍ റൂമിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍. വാര്‍ റൂമിന്റെ പ്രവര്‍ത്തനം എങ്ങനെ? ആശുപത്രികളില്‍ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് സുരക്ഷിതമായി ഓക്സിജന്‍ എത്തിക്കുക എന്നതാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്കാണ് ഓക്‌സിജന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലയിലെ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കും, കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കും ആവശ്യം അനുസരിച്ചാണ് വാര്‍…

Read More