കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത്തല ഡേറ്റാ ബാങ്ക് രൂപീകരിക്കാന്‍ നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പെന്‍ഷനായവരുടേയും വിദേശത്തുനിന്ന് വന്നവരും പഠനം പൂര്‍ത്തിയായി നാട്ടില്‍ നില്‍ക്കുന്നവരുമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് താല്പര്യമുള്ള മറ്റുള്ളവര്‍ എന്നിവരുടെ ഡേറ്റാ ബാങ്ക് ആണ് ഓരോ പഞ്ചായത്തിലും രൂപീകരിക്കേണ്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ പ്രശ്‌നമായി ഏറ്റെടുത്ത് എല്ലാവരും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു. പഞ്ചായത്തുകള്‍ പാര്‍ട്ടി നോക്കാതെ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. ഡെപ്യൂട്ടി കളക്ടര്‍ ബീന റാണി, തഹസില്‍ദാര്‍ രമ്യ എസ് നമ്പൂതിരി, ഡോ. ഉമ്മന്‍, ഡോ.വൈശാഖ്, എസ്.ഐ…
Read Moreലേഖകന്‍: News Editor
ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി
ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇ പാസിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ പേര്, ജനന തീയതി തുടങ്ങിയ 15 ലധികം വിവരങ്ങള്‍ പോലീസിന് നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായിക്കുമെന്നാണ് അറിയിച്ചത്. ഈ വിശദാംശങ്ങള്‍ 9497976001 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചാല്‍ മതിയെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ നമ്പരിലേക്ക് വിളിച്ചാല്‍ ഇ പാസ് ലഭിക്കുമെന്ന തരത്തില്‍ ആളുകള്‍ വ്യാപകമായി വിളിക്കുന്നതായും നമ്പര്‍ ലഭ്യമാക്കിയതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസിലാക്കാതെയാണ് ഇതെന്നും ജില്ലാ പോലീസ് മേധാവി…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പല്ലാക്കുഴി മുതല്‍ തോട്ടുകടവ് വരെയും, അമ്മനപ്പുവ, പാമ്പുക്കുഴി ഭാഗങ്ങളും) , ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 4, 5, 6, 7, 8, 9, 10, 11, 13, 14, 16, 17 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3 (പൂര്‍ണ്ണമായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4 (പൂര്‍ണ്ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പുതുവല്‍ ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പൂര്‍ണ്ണമായും), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 5,13 (പൂര്‍ണ്ണമായും), വാര്‍ഡ് 8 (ദീര്‍ഘിപ്പിക്കുന്നു), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും), വാര്‍ഡ് 15 (മാന്തുക വടക്ക്, കല്ലുവരമ്പ് ഭാഗം മുതല്‍ നടുവിലത്ത് പടി…
Read Moreജാഗ്രതാ നിര്‍ദേശം : മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 50 സെ.മി എന്ന തോതില്‍ (മേയ് 13 വ്യാഴം) രാവിലെ ആറിന് ശേഷം ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെണ് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായതായി വീണാ ജോര്‍ജ് എം.എല്‍ എ അറിയിച്ചു. മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കാന്‍ ധാരണയായത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഒന്‍പത് ആഴ്ച്ചക്കുള്ളില്‍ ആശുപത്രിയില്‍ പ്ലാന്റ് സ്ഥാപിക്കും. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള മറ്റ് ക്രമീകരണങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ചെയ്തു നല്‍കും. സംസ്ഥാനത്ത് ഏഴ് ആശുപത്രികളിലാണ് ഇത്തരത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. എം.എല്‍.എയുടെ കരുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായംതേടി നൂറ് കണക്കിനാളുകള്‍ ലോക്ക് ഡൗണിനോടനുബന്ധിച്ച് ആളുകള്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി വീണാ ജോര്‍ജ്…
Read Moreപത്തനംതിട്ട ജില്ലയില്‍ സ്റ്റാഫ് നേഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട പ്രായപരിധി 40 വയസ് വരെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം ഒന്ന്. വേതനം 17000 രൂപ. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ vadasserikkaragp@gmail.com, phcvadasserikkara@gmail.com എന്നീ മെയില്‍ ഐഡികളില്‍ സമര്‍പ്പിക്കണം. മുന്‍ പരസ്യ പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ മേല്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒരിക്കല്‍ കൂടി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 14 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 04735 252029.
Read Moreകേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 43,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
Read Moreപത്തനംതിട്ട ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/05/2021 )
പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ദൈനംദിന അവലോകനവും നഗരസഭാതലത്തില്‍ വിലയിരുത്തുന്നുണ്ട്. സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിച്ചു പന്തളം നഗരസഭയുടെ പരിധിയില്‍ വരുന്ന സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിട്ടുണ്ട്. ഇതുകൂടാതെ 14 ഓക്‌സിജന്‍ ബെഡുകള്‍, 23 ഐസിയു ബെഡുകള്‍, ആറ് വെന്റിലേറ്ററുകള്‍, 131 ഓക്‌സിജന്‍ സിലിണ്ടറുകള്‍, മൂന്ന് ആംബുലന്‍സ് സേവനവും എട്ട് ഓട്ടോറിക്ഷാ സേവനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. കോവിഡ്…
Read Moreകോന്നിയില്‍ 65 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നതും 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1310 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒന്‍പത് പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1. അടൂര്‍ 17 2. പന്തളം 45 3. പത്തനംതിട്ട 80 4. തിരുവല്ല 52 5. ആനിക്കാട് 35 6. ആറന്മുള 36 7. അരുവാപ്പുലം…
Read Moreപത്തനംതിട്ട ജില്ലയില്‍ നാളെ ( മെയ് 13) രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ നാളെ (മേയ് 13 വ്യാഴം) ഏഴ് കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി മൂന്ന് കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി നാല് കേന്ദ്രങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്‌സിന്‍ നല്‍കുക. മാര്‍ച്ച് 17 വരെ കോവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 11 വരെ കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്‌സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോവീഷീല്‍ഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വെച്ചൂച്ചിറ കമ്യൂണിറ്റി…
Read More