ജാഗ്രതാ നിര്‍ദേശം : പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ജാഗ്രതാ നിര്‍ദേശം : പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കോന്നി വാര്‍ത്താ ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്. കെഎസ്ഇബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (15) രാവിലെ ഏഴിന് ജലനിരപ്പ് 190.80 മീറ്റര്‍ ആണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യുമെക്ക്സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ഇപ്രകാരം ഒഴുക്കിവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട്…

Read More

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹന പരിശോധന നടത്തുന്ന പോലീസിനും അവരെ സഹായിക്കുന്ന എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍, പോലീസ് വോളന്റിയര്‍, എന്നിവര്‍ക്ക് സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ (സി.പി.എ.എസ്.സി.ടി.സി) ബി.എഡ് വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദരവായി ഉച്ച ഭക്ഷണം നല്‍കി. അധ്യാപകന്‍ ഹൃഷികേഷ് ഗോപാല്‍, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിജിത്ത് എന്‍ വിജയന്‍, എസ്.സജിത്ത് എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍, പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന്‍, അബാന്‍ ജങ്ഷന്‍, പത്തനംതിട്ട അഴൂര്‍ ജങ്ഷന്‍, ഓമല്ലൂര്‍, കൈപ്പട്ടുര്‍, നരിയാപുരം, ഇലന്തൂര്‍, കോഴഞ്ചേരി, തേക്കേമല, ആറന്മുള, കിടങ്ങന്നൂര്‍, കോന്നി സെന്‍ട്രല്‍ ജങ്ഷന്‍, പ്രമാടം, സ്റ്റേഡിയം, വകയാര്‍,…

Read More

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ എല്ലാ വകുപ്പ്തല ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം ജില്ലയിലെ ഡാമുകളില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. മഴ ശക്തമായി തുടരുകയാണെങ്കില്‍ വൈകിട്ടോടെ മൂഴിയാര്‍ ഡാം തുറന്നേക്കും. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് കാണപ്പെട്ടതിനേ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നദികളുടെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരുക്കുവാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് രോഗികള്‍, രോഗലക്ഷണമുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് ദുരിതാശ്വാസ…

Read More

കൊച്ചി റിഫൈനറി : താൽക്കാലിക കോവിഡ് ചികിത്സാകേന്ദ്രം സ്ഥാപിച്ചു

  konnivartha.com : കൊച്ചി അമ്പലമുകളിലുള്ള ബിപിസിഎൽ റിഫൈനറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, 100 കിടക്കകളുള്ള പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം ആക്കി മാറ്റി പ്രവർത്തനമാരംഭിച്ചു. ഈ കേന്ദ്രത്തിന് ഓക്സിജനും വൈദ്യുതിയും വെള്ളവും സൗജന്യമായി ബിപിസിഎൽ നൽകും. ഒരു പ്രത്യേക സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്ലൈൻ വഴിയാകും ഓക്സിജൻ വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ ഈ ചികിത്സാകേന്ദ്രത്തിൽ 100 കിടക്കകൾ ഉണ്ടാകും. പിന്നീട് 1,500 കിടക്കകൾ ഉൾക്കൊള്ളുന്നതായി ഇത് വികസിപ്പിക്കും. കേരളത്തിലെ മൂന്ന് ആശുപത്രികളിൽ ബിപിസിഎൽ, പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ‘രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് ഊർജ്ജം പകരുക’ എന്ന ബിപിസിഎൽ -ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കമ്പനി പരിസരത്ത് കോവിഡ് ചികിത്സാ കേന്ദ്രവും സൗജന്യ ഓക്സിജൻ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയതെന്ന് ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ (കൊച്ചി റിഫൈനറി) ശ്രീ സഞ്ജയ് ഖന്ന പറഞ്ഞു. Mega make-shift COVID…

Read More

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദം ആയി മാറി ലക്ഷദ്വീപിനടുത്ത് നിലകൊണ്ടിരിക്കുകയാണ്. . അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി മാറുമെന്നും തുടർന്നുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടത്തെ യാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ഈ മാസം 18 നോട്‌ കൂടി…

Read More

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട്

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കുന്നതിന്‍റെ ഭാഗമായികൊല്ലം ജില്ലയിലെ എല്ലാ വ്യവസായ യൂണിറ്റുകളും ചെറുകിട വ്യാപാരികളും വ്യവസായ അസോസിയേഷനുകളും കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യം കഴിഞ്ഞാലുടന്‍ സിലിണ്ടറുകള്‍ തിരികെ നല്‍കും. കൈവശമുള്ളവര്‍ ജില്ലാ വ്യവസായിക കേന്ദ്രവുമായോ 9447073491, 9446108519 നമ്പറുകളിലോ ബന്ധപ്പെടണം.

Read More

ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വയോധികര്‍, രോഗികള്‍, ഗര്‍ഭിണികള്‍, തനിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനമാകും. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയ വിഷയങ്ങളില്‍ ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടാം. എട്ട് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വോളന്റിയേഴ്‌സിന്റെ സേവനം ലഭ്യമാക്കും. കോവിഡ് കാലത്ത് അടൂര്‍ മണ്ഡലത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം അരുളാന്‍ ഹെല്‍പ് ഡെസ്‌ക് സഹായകമാകുമെന്ന് എംഎല്‍എ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പത്തോളം പേരാണ് ഹെല്‍പ് ഡെസ്‌ക്…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും, കോട്ടപ്പാറ പ്ലാക്കല്‍ റോഡും, സമീപം കൊട്ടാരം ഭാഗവും), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, 10, 11, 12, 15, 16, 17, 18, 21, 23, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നിട വെസ്റ്റ്), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, 15, 16, 17, 19, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചെങ്ങാറമല ജംഗ്ഷന്‍, മുക്കാട്ടുപടി ഭാഗങ്ങള്‍)എന്നീ പ്രദേശങ്ങളില്‍ മേയ് 14 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക…

Read More

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ സംഭാവന നൽകിയതായി ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു . ബാങ്കിന്‍റെ വിഹിതമായ 5 ലക്ഷം രൂപയും ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളം ആയ 46658 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസായ 4950 രൂപ പ്രസിഡന്‍റിന്‍റെ ഹോണറേറിയം 5000 രൂപ എന്നിവ ഉൾപ്പെടെയാണ് 556608 രൂപ നൽകിയത് എന്നു ജെറി ഈശോ ഉമ്മൻ പറഞ്ഞു .

Read More

മാസ്ക്കുകള്‍ക്ക് ഈടാക്കിയ അമിത വില കുറച്ചു : ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന് അഭിനന്ദനങ്ങള്‍

മാസ്ക്കുകള്‍ക്ക് ഈടാക്കിയ അമിത വില കുറച്ചു : ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന് അഭിനന്ദനങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.മാസ്ക്കുകള്‍ക്ക് അമിത വില ഈടാക്കുന്ന പരാതി ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു . കാരുണ്യ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ 1.40 പൈസ്സ വിലയുള്ള സർജിക്കൽ മാസ്ക്കിന് 10 രുപയും 20 രൂപ വിലയുള്ള N95 മാസ്ക്കിന് 50 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നു എന്നായിരുന്നു ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന്‍റെ പരാതി .” ഈ പരാതി അതീവ പ്രാധാന്യത്തോടെ “കോന്നി വാര്‍ത്ത ഡോട്ട് കോം ” പ്രസിദ്ധീകരിക്കുകയും ലിങ്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു . വിഷയത്തില്‍ സജീവമായി ഇടപെട്ട ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിനെ “കോന്നി വാര്‍ത്ത ഡോട്ട്…

Read More