കോന്നി വാര്‍ത്ത ഡോട്ട് കോം : അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്. 41 സിലിണ്ടറുകളില്‍ നിറയ്ക്കാവുന്ന ഓക്സിജന് തുല്യമായ അളവില്‍ ഇങ്ങനെ ദിവസവും ഉത്പാദിപ്പിക്കാനാകും. അന്തരീക്ഷവായുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്‍ കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മെഡിക്കല്‍ കോളേജിന് അനുവദിച്ച കെഎസ്ഇബി യുടെ പ്രത്യേക തുകയില്‍ നിന്നും നാല്‍പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരം ( 49,50,000) രൂപ മുടക്കിയാണ് ഓക്സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചത്.
Read Moreലേഖകന്‍: News Editor
കോന്നി മെഡിക്കല്‍ കോളേജില്‍ ഫയര്‍ അലാറം സ്ഥാപിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സംവിധാനത്തിന്‍റെ ഭാഗമായി ഫയർ അലാമും, സ്മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കനേഡിയൻ കമ്പനിയായ സീമെൻസ് നിർമ്മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജിൻ്റെ എല്ലാ ഭാഗവും ഉൾപ്പെടുത്തുന്ന നിലയിലാണ് അലാം സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജിനുള്ളിൽ ഏതെങ്കിലും ഭാഗത്ത് തീയോ, പുകയോ ഉണ്ടായാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ അലാം കേൾക്കുന്നതാണ് അലാം സിസ്റ്റത്തിന്‍റെ പ്രവർത്തനം.കൂടാതെ കൺട്രോൾ റൂമിലെ ഡിസ്പ്ലേ പാനലിൽ ഏതു ഭാഗത്താണ് തീയോ, പുകയോ ഉണ്ടായതെന്ന് എഴുതി കാണിക്കുകയും ചെയ്യും. പൊതുജനങ്ങൾക്കും, ജീവനക്കാർക്കും അപകടകരമായ എന്തെങ്കിലും കാര്യങ്ങൾ ആശുപത്രി കെട്ടിടത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കണ്ടാൽ ഉടൻ തന്നെ പുളളിംഗ് സ്വിച്ച് ഉപയോഗിച്ച് കൺട്രോൾ റൂമിൽ അറിയിക്കാം.ഇതിനായുള്ള സ്വിച്ച് എല്ലാ ഭാഗത്തും ഭിത്തിയിൽ സ്ഥാപിച്ചിട്ടുമുണ്ട്. മെഡിക്കൽ…
Read Moreസംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 89 മരണം
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 89 മരണം മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ…
Read Moreദിവസ വേതന അടിസ്ഥാനത്തില്‍ ജോലി: സെക്യൂരിറ്റി, അറ്റന്‍ഡര്‍
ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി: സെക്യൂരിറ്റി, അറ്റന്‍ഡര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് – 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണം.
Read Moreകലഞ്ഞൂരില്‍ 28 , കോന്നിയില്‍ 25 ഉം പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു
കലഞ്ഞൂരില്‍ 28 ഉം കോന്നിയില്‍ 25 ഉം പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 16.05.2021 ……………………………………………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നതും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 784 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 11 2. പന്തളം 29 3. പത്തനംതിട്ട 43 4. തിരുവല്ല 50 5.…
Read Moreഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
കോന്നി വാര്‍ത്ത ഡോട്ട് കോം (യു എസ് എ): സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. കുറവിലങ്ങാട് വടക്കേ പുത്തന്‍പുര കുടുംബാംഗവും, കുടമാളൂര്‍ സെന്‍റ് മേരീസ് കാത്തോലിക് ഫൊറാന ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ് പരേത.സോമര്‍സെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായില്‍ പരേതയുടെ സഹോദരിയാണ്.ദീര്‍ഘനാള്‍ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റില്‍ രജിസ്‌ട്രേഡ് നഴ്‌സായിപ്രവര്‍ത്തിച്ചു വരുകയായിരുന്നു. മക്കള്‍: ഡോ. ജെറെമി പുതുമന എം.ഡി (ഏല്‍ യൂണിവേഴ്‌സിറ്റി) സ്‌റ്റെഫനി പുതുമന സഹോദരങ്ങള്‍: ചാക്കോച്ചന്‍ (പരേതന്‍) മറിയാമ്മ മാമ്മച്ചന്‍ (കോട്ടയം) സിസ്റ്റര്‍ സോഫി മരിയ ബിഎസ് (കൊല്ലം) ആന്‍ തോമസ് (യു എസ് എ) ഗ്രേസി ആന്റണി (തൃശ്ശൂര്‍) വത്സമ്മ ബാബു (യു എസ് എ) സെലിന്‍…
Read Moreഅടൂരിൽ മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായ വാറ്റ്; രണ്ട് പേർ അറസ്റ്റിൽ
കോന്നി വാര്‍ത്ത ഡോട്ട് കോം : മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായം വാറ്റിയ രണ്ട് പേർ അറസ്റ്റിൽ.അടൂർ സ്വദേശി അബ്ദുൽ റസാഖ്, തമിഴ്നാട് സ്വദേശി അനീസ് എന്നിവരാണ് പിടിയിലായത്.അടൂര്‍ കണ്ണങ്കോട് സ്വദേശി അബ്ദുൽ റസാഖ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നയാളാണ്. ആംബുലൻസ് ഡ്രൈവറായ ഇദ്ദേഹം അതിരാവിലെ മുതൽ കൊവിഡ് പ്രതിരോധത്തിൽ സജീവം. മൊബൈൽ മോർച്ചറിയിൽ കലക്കിയിട്ട ശേഷം മിച്ചം വന്നത് കലത്തിലും ബീപ്പയിലുമാണ് സൂക്ഷിച്ചിരുന്നത്.മൊത്തം 200 ലിറ്ററോളം കോട കണ്ടെത്താൻ കഴിഞ്ഞു. ഒപ്പം 10 ലിറ്റർ വാറ്റ് ചാരായവും കിട്ടി.കരിക്കട്ട, ബാറ്ററി എന്നിവയിക്ക് പുറമെ മനുഷ്യ ശരീരത്തിന് ഹാനികരമായ ചില രാസവസ്തുക്കളും ചേർത്താണ്ചാരായം വാറ്റിയിരുന്നത്. ചാരായം വാറ്റുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
Read Moreകല്ലേലി വയക്കര ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി
കല്ലേലി വയക്കര ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി വയക്കര ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങി . കാടുമായി അതിര്‍ത്തിയുള്ള അരുവാപ്പുലം പഞ്ചായത്തിലെ വയക്കരയില്‍ ആണ് ഒറ്റയാന്‍ ഇറങ്ങിയത് . വയക്കരയിലെ പല വീടുകളുടെ പറമ്പിലും ഏറെ നേരം നിന്ന ശേഷമാണ് ഒറ്റയാന്‍ മടങ്ങിയത് . ഈ മേഖലയില്‍ കൂട്ടമായി ആനകള്‍ ഇറങ്ങാറുണ്ട് . കല്ലേലി നടുവത്ത് മൂഴി കരിപ്പാന്‍ തോടുവനത്തിന്‍റെ ഭാഗമാണ് വയക്കര . മഴ കനത്തതോടെ അച്ചന്‍ കോവില്‍ നദിയില്‍ ക്രമത്തില്‍ അധികമായി ജലം ഉയര്‍ന്നു . നദി മുറിച്ച് വന ഭാഗത്തേക്ക് പോകുവാന്‍ ആനകള്‍ക്ക് കഴിയില്ല .ഇതിനാല്‍ ആനകള്‍ കൂടുതല്‍ തീറ്റ ഉള്ള സ്ഥലങ്ങളില്‍ താവളം ഉറപ്പിക്കും
Read Moreമൂഴിയാര്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിലെ ജല നിരപ്പ് ക്രമപ്പെടുത്തുവാന്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തി . വൈകിട്ട് 5.30 നു ജില്ലാ കളക്ടറുടെ അനുമതിയോടെ ആണ് ഷട്ടര്‍ ഉയര്‍ത്തിയത്
Read Moreലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം
ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയും തണുത്ത അന്തരീക്ഷവും കൊറോണ വൈറസിന് അനുകൂല സാഹചര്യമാകയാല്‍, രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പോലീസ് പരിശോധന കാര്യക്ഷമമായി തുടരും. ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. പ്ലംബിംഗ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ തുറക്കാനും, റബര്‍ സംഭരണ കേന്ദ്രങ്ങള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെ ഇളവുകള്‍ക്ക് അനുസരിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അനാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസമായി ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 199…
Read More