കോവിഡ് പ്രതിരോധം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭക്ഷണം ഒരുക്കിനല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കളയിലൂടെ ദിനവും 160 പേര്‍ക്കുള്ള ഭക്ഷണപൊതികളാണ് ഒരുക്കി നല്‍കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് നഗരസഭാ പരിധിയിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും വെട്ടിപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കള ഏറെ ആശ്വാസം പകരുന്നതില്‍ സന്തോഷമുണ്ടെന്ന് പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് സംഘടനകള്‍, സന്നദ്ധസംഘടനകള്‍, ചില വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമൂഹ അടുക്കളയ്ക്കായി സഹായം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇരവിപേരൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാചകക്കാരാണ് വിഭവങ്ങള്‍ ഒരുക്കിനല്‍കുന്നത്. വാര്‍ഡ്തല സമിതികള്‍ മുഖാന്തരം ഭക്ഷണം ആവശ്യമായവരുടെ ലിസ്റ്റ് അനുസരിച്ചും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും നിരാലംബരായവര്‍ക്കുമാണ് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കിവരുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍…

Read More

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത: ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെ വലിയതോടിന്റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിര്‍മ്മാണത്തിലിരിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത യുടെ ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെയുള്ള ഭാഗത്ത് വലിയതോടിന്റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ വിളിച്ചുചേര്‍ത്ത കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാന പാതയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി വലിയ തോടിന്റെ മറുവശത്തെ വസ്തുക്കള്‍ ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ വീതിയില്‍ നേരത്ത വിലയ്ക്കുവാങ്ങി കല്ല് ഇട്ടിരുന്നു. ഇവിടം വരെ മണ്ണ് എടുത്തുമാറ്റി തോടിന്റെ വീതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ തോട്ടിലെ ഒഴുക്ക് സുഗമമാക്കുക മാത്രമല്ല വെള്ളം റോഡിലേക്ക് കയറുന്നതു തടയാനും ആകും. മഴ കഴിഞ്ഞാലുടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. മുന്‍ എംഎല്‍എ രാജു എബ്രഹാം, കെഎസ്ടിപി എന്‍ജിനീയര്‍ ജാസ്മിന്‍, വാട്ടര്‍ അതോറിറ്റി അസി.എക്‌സി എന്‍ജിനീയര്‍ ദിലീപ് തുടങ്ങി…

Read More

പത്തനംതിട്ടയില്‍ ഇസിജി ടെക്‌നിഷ്യന്‍ നിയമനം: അഭിമുഖം 24ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസിജി ടെക്‌നിഷ്യന്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നു. വിഎച്ച്എസ്ഇ, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യന്‍ കോഴ്‌സ്/ഡിപ്ലോമ/ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് 24 ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് അഭിമുഖം നടത്തും.

Read More

പത്തനംതിട്ട  കനറാ ബാങ്കിലെ 8.13 കോടി രൂപയുടെ തട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനറാ ബാങ്കിന്‍റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പുനടത്തിയ പ്രതി വിജീഷ് വര്‍ഗീസ് (36)പിടിയില്‍. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ ബംഗളുരുവില്‍നിന്നാണ് ഇയാളെ ഞായറാഴ്ച്ച കസ്റ്റഡിയില്‍ എടുത്തത്.ഇന്ന് (തിങ്കള്‍) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2002 മുതല്‍ 2017 ജൂലൈ വരെ ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസറായി ജോലി ചെയ്ത വിജീഷ് വര്‍ഗീസ്, റിട്ടയര്‍ ചെയ്തശേഷം 2017 സെപ്റ്റംബര്‍ 11ന് കൊച്ചി സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ക്ലാര്‍ക്ക് ആയി ജോലിക്ക് കയറി. തുടര്‍ന്ന് പല ബ്രാഞ്ചുകളില്‍ ജോലിനോക്കിയ ശേഷം പത്തനംതിട്ട ശാഖയില്‍…

Read More

കേരളത്തില്‍ ഇന്ന് 21, 402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : മരണം : 87

കേരളത്തില്‍ ഇന്ന് 21, 402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : മരണം : 87   പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 17.05.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 481 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒന്‍പതു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 5 2. പന്തളം 25 3. പത്തനംതിട്ട 55 4. തിരുവല്ല 46 5. ആനിക്കാട് 4 6. ആറന്മുള 8 7. അരുവാപുലം 2 8. അയിരൂര്‍ 8 9.…

Read More

ജൂണിലെ എല്ലാ പരീക്ഷയും പി എസ്സ് സി മാറ്റി വെച്ചു

ജൂണിലെ എല്ലാ പരീക്ഷയും പി എസ്സ് സി മാറ്റി വെച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും കേരള പി.എസ്.സി. മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യക്തമാക്കി. രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മെയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാർട്ട്മെന്റ് തല പരീക്ഷകളും ഇതിപ്പെടും.കൂടാതെ പി.എസ്.സി. പത്താം തര പ്രാഥമിക പരീക്ഷയും പന്ത്രണ്ടാം തര പ്രാഥമിക പരീക്ഷയും വിവിധ ഘട്ടങ്ങളിലായാണ് നടന്നത്.

Read More

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്‍റെ വാക്‌സിനേഷന്‍ ജില്ലയില്‍ തുടങ്ങി

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്‍റെ വാക്‌സിനേഷന്‍ ജില്ലയില്‍ തുടങ്ങി മെസേജ് ലഭിക്കുന്നതിനനുസരിച്ച് മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുക കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ 18 വയസുമുതല്‍ 44 വയസ് വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഈ പ്രായത്തിലുളള ഗുരുതര അനുബന്ധ രോഗങ്ങളുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവര്‍ രോഗാവസ്ഥ സൂചിപ്പിക്കുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു അംഗീകൃത ഡോക്ടറെ കൊണ്ട് സര്‍ട്ടിഫൈ ചെയ്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍. രജിസ്റ്റര്‍ ചെയ്യുന്ന വിധം: ആദ്യം www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. നമ്പര്‍ നല്‍കുമ്പോള്‍ മൊബൈലില്‍ മെസേജ് ആയി ലഭിക്കുന്ന ഒടിപി നമ്പര്‍ സൈറ്റില്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന…

Read More

പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40 നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം മെയ് 22ന്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം മെയ് 22ന് കോന്നി വാര്‍ത്ത ഡോട്ട് കോം : റേഡിയോഗ്രാഫര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് 22ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം അന്നേദിവസം 11.30 ന് നടക്കും.

Read More

പത്തനംതിട്ടയില്‍ സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓമല്ലൂര്‍ പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ കം അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതന ജോലിക്കാതെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 19 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350237

Read More