എന്‍ സുകുമാരന്‍ നായര്‍ (82 ) കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സതീഷ് കുമാറിന്‍റെ പിതാവ് മുതുപേഴുങ്കൽ മണ്ണാറത്തറ എന്‍ സുകുമാരന്‍ നായര്‍ (82 )നിര്യാതനായി . സി പി ഐ (എം )അരുവാപ്പുലം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു . സംസ്കാരം നാളെ വീട്ടു വളപ്പില്‍ .ഭാര്യ പരേതയായ ശ്രീമതി രാധ, മക്കൾ സുനിൽകുമാർ, സിന്ധു, സതീഷ് കുമാർ (അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് )മരുമക്കൾ: മുരളീധരൻ, സിന്ധു സതീഷ്, വത്സല ഫോണ്‍ :9400697750
Read Moreലേഖകന്‍: News Editor
കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പരിചരിക്കാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണ സംഗീതം, സംഗീതം, ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുണ്ടാകും. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ പുസ്തകങ്ങളുടെയും സിഡിയിൽ തയ്യാറാക്കിയ ഓഡിയോ പുസ്തകങ്ങളുടെയും ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറി ലഭ്യമാണ്. അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. പ്രവേശനം ആഗ്രഹിക്കുന്ന…
Read Moreസിഐഎസ്എഫ് മേധാവിയെ സിബിഐ ഡയറക്ടറായി നിയമിച്ചു
സിഐഎസ്എഫ് മേധാവിയെ സിബിഐ ഡയറക്ടറായി നിയമിച്ചു. സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി ജോലി ചെയ്യുന്നു. റോയിൽ ഒൻപത് വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് പുതിയ നിയമനം.
Read More“യാസ്” ഇന്ന് രാവിലെ ഒഡിഷ തീരത്തെത്തും: കേരളത്തിലെ 9 ജില്ലകളിലും മഴ
“യാസ്” ഇന്ന് രാവിലെ ഒഡിഷ തീരത്തെത്തും: കേരളത്തിലെ 9 ജില്ലകളിലും മഴ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച യാസ് ഇന്ന് രാവിലെ ഒഡിഷ തീരത്തെത്തും. ഉച്ചയോടെ കാറ്റ് കരതൊടും. ചുഴലിക്കാറ്റിന് മുന്നോടിയായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബംഗാളിലെ പാണ്ഡുവയില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നാല്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബംഗാളില്‍ പതിനൊന്നര ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡിഷയിലെ അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. ഏഴ് ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണി വരെ അടച്ചിടും.കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാവിലെ എട്ടര മുതല്‍ വൈകിട്ട് ഏഴേമുക്കാല്‍ വരെ പ്രവര്‍ത്തിക്കില്ല. ബംഗാള്‍, ഒഡിഷ, ഛത്തിസ്ഗഡ്, ബിഹാര്‍, ഝാര്‍ഗണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ 112 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് കിടത്തി ചികിത്സ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുത്തു
കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് കിടത്തി ചികിത്സ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നത്. പരിശോധനയിൽ കോവിഡ് പോസറ്റീവായി കാണുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നനല്‍കുന്നത് . ജീവനക്കാർ ആശുപത്രിയിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.ജീവനക്കാർക്കായി 8 മുറികളാണ് മാറ്റി വച്ചിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കൽ കോളേജിൽ തയ്യാറാക്കുന്നതെന്ന് കോന്നി എം.എൽ.എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പരമാവധി…
Read Moreജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീര വികസന വകുപ്പ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ആശ്വാസമാകുകയാണ് പത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 173 ക്ഷീരസംഘങ്ങളിലും കര്‍ഷകരുടെ പാല്‍ രണ്ട് നേരവും തടസമില്ലാതെ സംഭരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംഭരിച്ചുവരുന്നു. ഏപ്രിലില്‍ ആകെ 18.04 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കാന്‍ സാധിച്ചിട്ടുണ്ട്. 2021-2022 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിഡ് 19 പാന്‍ഡെമിക് റിലീഫ് പദ്ധതിപ്രകാരം ഏപ്രിലില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് 50 കി.ഗ്രാം കാലിത്തീറ്റയ്ക്കു 400 രൂപയും മിനറല്‍ മിക്‌സ്ചറിന് 110 രൂപയും സബ്‌സിഡിയായി നല്‍കുന്ന പദ്ധതി ജില്ലയില്‍ ഉടന്‍ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു പറഞ്ഞു. കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേന വകുപ്പിന്റെ ഫീഡ് കംപോണന്റ് പദ്ധതിപ്രകാരം അടിയന്തരമായി വൈക്കലുകള്‍ നല്‍കിവരുന്നു. കോവിഡ്…
Read Moreഭക്ഷ്യധാന്യ മൊത്ത വ്യാപാരികള്‍ സ്റ്റോക്ക് ദിവസവും ഡിക്ലയര്‍ ചെയ്യണം
കോന്നി വാര്‍ത്ത ഡോട്ട് കോം : എല്ലാ പൊതുവിപണി മൊത്ത വ്യാപാരികളും ദിവസവും സ്റ്റോക്ക് വിവരം ഓണ്‍ലൈന്‍ മോഡ്യൂളില്‍ ഡിക്ലയര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍ കുമാര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യ ലഭ്യത സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവലോകനം ചെയ്യുന്നതിനും, ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യാനുസൃത ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവയ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയോ, ഫോണ്‍ മുഖേനയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ വ്യാപാരികള്‍ ലഭ്യമാക്കേണ്ടതാണ്. സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വെബ്സൈറ്റ്: https://fcainfoweb.nic.in/psp
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് രണ്ട് (പുതുശേരില്‍ കോളനി), വാര്‍ഡ് ഒന്‍പത്( ഞക്കുനിലം കൊച്ചാലുംമൂട് പ്രദേശം), വാര്‍ഡ് 10 (കുളത്തൂരേത്ത് കോളനി), വാര്‍ഡ് 14( കുംഭോമ്പുഴ പ്രദേശം), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്(ചാത്തന്‍തറ പൂര്‍ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15( മങ്ങാട് തെക്ക് പൂര്‍ണമായും), റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ആറ്, ഒന്‍പത് (ളാഹ പ്രദേശം), 10, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 (നെല്ലിമുരുപ്പ് പൂര്‍ണമായും), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ആലുംതറ ലക്ഷം വീട് കോളനി ഭാഗം), വാര്‍ഡ് 10 കൊച്ചു പറമ്പ് കോളനി ഭാഗം, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, ഒന്‍പത്, വാര്‍ഡ് എട്ട്( കുന്നം ഭാഗം പടിഞ്ഞാറേ നട…
Read Moreകാര്‍ഷിക വിളകള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയിലെത്തിച്ച് ഹോര്‍ട്ടികോര്‍പ്പ്
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗണിലും കര്‍ഷകര്‍ക്ക് താങ്ങായി കാര്‍ഷിക വിളകള്‍ അവരില്‍ നിന്നും സംഭരിച്ച് വിപണിയില്‍ എത്തിക്കുകയാണ് പത്തനംതിട്ട ജില്ലാ ഹോര്‍ട്ടികോര്‍പ്പ്. മരച്ചീനി സംഭരണത്തില്‍ കേരള സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന അടിസ്ഥാന വില (ബേസ് പ്രൈസ്) മുഖേനയാണ് സംഭരണം നടത്തുന്നത്. പഴം, പച്ചക്കറി കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ അതാത് ദിവസത്തെ സംഭരണ വിലയ്ക്ക് അടൂര്‍ പഴകുളത്ത് സ്ഥിതി ചെയ്യുന്ന ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ് പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് മരച്ചീനിയുടെ വില ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തില്‍ അടിസ്ഥാന വില ലഭിക്കാന്‍ വേണ്ടി കാര്‍ഷിക വികസനക്ഷേമ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നാണ് മരച്ചീനി സംഭരിക്കുന്നത്. ആറ് രൂപ നിരക്കിലാണ് ഹോര്‍ട്ടികോര്‍പ്പ് മരച്ചീനി സംഭരിക്കുന്നത്. മരച്ചീനിയുടെ അടിസ്ഥാന…
Read Moreകോന്നി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും നാളെ മുതൽ തുടങ്ങും (26/05/2021)
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സ ഇന്ന് (26/5/21) ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് ചികിത്സ ആരംഭിക്കുന്നത്. ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് ആരംഭിക്കുന്നത്. പരിശോധനയിൽ കോവിഡ് പോസറ്റീവായി കാണുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണംനല്‍കുന്നത് . ജീവനക്കാർ ആശുപത്രിയിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.ജീവനക്കാർക്കായി 8 മുറികളാണ് മാറ്റി വച്ചിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കൽ കോളേജിൽ തയ്യാറാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.ആധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സയ്ക്കായി തയ്യാറാക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
Read More