ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ആദ്യ ധനകാര്യ, സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ബെംഗളൂരുവിൽ

  ആദ്യ ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) യോഗം 2022 ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ധനകാര്യ മേഖലയിലെ (ഫിനാൻസ് ട്രാക്ക്) കാര്യപരിപാടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന ഈ യോഗത്തിന് ധനമന്ത്രാലയവും റിസർവ് ബാങ്കും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും നയിക്കുന്ന ജി20 ഫിനാൻസ് ട്രാക്ക് സാമ്പത്തിക-ധനകാര്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള സാമ്പത്തിക ചർച്ചകൾക്കും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ ഒരു ഫോറം നൽകുന്നു. ആദ്യ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം 2023 ഫെബ്രുവരി 23 മുതൽ 25 വരെ ബെംഗളൂരുവിൽ നടക്കും. എഫ്‌സിബിഡി-യുടെ യോഗത്തിൽ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ അജയ് സേട്ട്, ആർബിഐ ഡെപ്യൂട്ടി ഗവർണർ ഡോ മൈക്കൽ ഡി പത്രയും സഹ-അധ്യക്ഷത…

Read More

കനത്ത മഴ :ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്( 12/12/2022)

  സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ (13/12/2022) വരെ മത്സ്യബന്ധനത്തിന് പോകുന്നതിനും നിരോധനമുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർവരെ, ചിലയവസരങ്ങളിൽ 55 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/12/2022)

    ശബരിമല തീര്‍ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദര്‍ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.   ശബരിമലയില്‍ തിങ്കളാഴ്ചത്തെ ബുക്കിംഗ് 1,07,260;തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ശബരിമലയില്‍ നാളെ (ഡിസംബര്‍ 12) ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന്…

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  konnivartha.com : : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപാറ ആദിവാസി കോളനിയിൽ ആയിരുന്നു സംഭവം.   മലമ്പണ്ടാരവിഭാഗത്തിൽ പെടുന്ന കോട്ടാംപാറ ആദിവാസി കോളനിയിലെ പത്മനാഭൻ, വിലാസിനി ദമ്പതികളുടെ പെൺകുഞ്ഞ് ആണ് മരിച്ചത്.ഒൻപതാം തീയതി രാത്രി ഉറങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആണ് കുഞ്ഞ് മരണപെട്ടതെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി

Read More

കുവൈറ്റില്‍ കോന്നി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു

  konnivartha.com/കുവൈറ്റ്  സിറ്റി :  കോന്നി സ്വദേശി  കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു  പത്തനംതിട്ട കോന്നി  അട്ടച്ചാക്കൽ   പുത്തൻചിറയിൽ എബ്രഹാം അലക്സാണ്ടർ (അലക്സ് – 62) ആണ് മരണമടഞ്ഞത്. ഹാദി ഹോസ്പിറ്റൽ ജീവനക്കാരനാണ്.ഭാര്യ – മറിയാമ്മ എബ്രഹാം, മകൻ – എബി എബ്രഹാം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

Read More

പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റി

  പത്തനംതിട്ട: പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പമ്പ പോലീസ് സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. കേരള ഹൈകോടതിയുടെ ഉത്തരവിനെതുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങൾ ഹിൽ ടോപ് ഭാഗത്തേക്ക് മാറ്റുകയും,വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും, ഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു.   ഇന്ന് ഉച്ചയ്ക്ക് മുമ്പ് വരെ ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന അമ്പതിലധികം വാഹനങ്ങൾ നീക്കംചെയ്തു. 15 പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങൾ പമ്പ വരെയെത്തി തീർത്ഥാടകരെ അവിടെ ഇറക്കിയശേഷം നിലക്കലെത്തി പാർക്ക് ചെയ്യണമെന്നും, ദർശനം കഴിഞ്ഞു തീർത്ഥാടകർ പമ്പയിൽ തിരികെയെത്തുമ്പോൾ, വാഹനങ്ങളെത്തി കയറ്റിക്കൊണ്ട് തിരിച്ചുപോകണമെന്നും ഹൈക്കോടതി വിധി നിലവിലുണ്ട്. നിലക്കൽ നിന്നും പമ്പ വരെയുള്ള റോഡിൽ പാർക്കിങ്ങിന് അനുമതിയില്ല. അനധികൃതമായി പാർക്ക് ചെയ്‌താൽ നീക്കം ചെയ്യണമെന്നും…

Read More

ഡ്രോണുകളുമായി കലഞ്ഞൂരിൽ പുലിയെ കണ്ടെത്തുവാൻ പരിശോധന ആരംഭിച്ചു

  konnivartha.com : കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന ആരംഭിച്ചു . അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ,കോന്നി ഡി എഫ് ഓ ആയുഷ്കുമാർ കോറി ഐ എഫ് എസ്. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാൻ വേണ്ടി എത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച്‌ ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള സൗകര്യം ഉണ്ട്.തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.സ്കൈ കോപ്റ്റർ A6, ക്വാഡാകോപ്റ്റർ എന്നീ രണ്ടു ഡ്രോണുകളും 40x സൂം ക്യാമറയും തെർമ ൽ ക്യാമറയും ആണ്…

Read More

അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകളുമായി ചെന്നൈയിൽ നിന്നുള്ള സംഘം ഇന്നുമുതൽ കലഞ്ഞൂരിൽ പുലിയെ നിരീക്ഷിക്കാനായി എത്തും.

അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകളുമായി ചെന്നൈയിൽ നിന്നുള്ള സംഘം ഇന്നുമുതൽ കലഞ്ഞൂരിൽ പുലിയെ നിരീക്ഷിക്കാനായി എത്തും.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ*     കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഇന്ന് എത്തുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറ. കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.   ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് നാളെ കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാൻ വേണ്ടി എത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച്‌ ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള സൗകര്യം ഉണ്ട്.തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.സ്കൈ കോപ്റ്റർ A6, ക്വാഡാകോപ്റ്റർ എന്നീ രണ്ടു ഡ്രോണുകളും 40x സൂം ക്യാമറയും തെർമ ൽ ക്യാമറയും ആണ് ഡ്രോണിൽ ഉപയോഗിക്കുന്നത്. കല്യാൺ സോമൻ ഡയരക്ടർ ആയിട്ടുള്ള ടീമിൽ അനിൽ കുമാർ മച്ചാനി,…

Read More

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  സ്വാഗത സംഘ രൂപീകരണം

  konnivartha.com ; കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി പ്രവർത്തനങ്ങളോടനുബന്ധിച്ച് “ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് ” എന്ന മുദ്രാവാക്യം ഉയത്തി കോന്നി മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും സ്വാഗത സംഘം രൂപീകരിക്കുന്നതിനും വേണ്ടിയുള്ള യോഗം 2022 ഡിസംബർ 14 – ന് 4 മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ചേരുന്നതിന് പരിഷത് മേഖലകമ്മിറ്റി യോഗം തീരുമാനിച്ചു.

Read More

റേഷൻ സാധനങ്ങൾ ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷന് പരാതി

  konnivartha.com : റേഷൻ കടകളിലെ സെർവർ തകരാർ അടിയന്തിരമായി പരിഹരിച്ച് മാസംതോറും എല്ലാവർക്കും ലഭിക്കേണ്ട റേഷൻ സാധനങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേരളമുഖ്യമന്ത്രി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷൻമാർ എന്നിവർക്ക് പരാതി സമർപ്പിച്ചു.

Read More