പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ 1952 മുതൽ 2022 വരെയുള്ള കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ഡിസംബർ 17 ശനിയാഴ്ച രാവിലെ 9.30വരെ വൈകിട്ട് 4.30 വരെ കോളേജ് ആഡിറ്റോറിയത്തിൽനടക്കുമെന്ന് കോളേജ് പ്രിൻസിപ്പാളും അലുമ്നി പ്രസിഡന്റുമായ ഡോ. ഫിലിപ്പോസ് ഉമ്മനും, വൈസ്പ്രസിഡന്റ്സലിംപി.ചാക്കോയും ജനറൽ സെക്രട്ടറി ഡോ.അനുപി.റ്റിയും, ജോയിന്റ് സെക്രട്ടറി ഡോ. റാണി എസ്. മോഹനും ,ഏക്സിക്യൂട്ടിവ് അംഗം മോൻസി ശമുവേലും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 17ന് രാവിലെ9.30ന് രജിസ്ട്രേഷൻ.ഭാരവാഹികളായിരുന്ന നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തും. ഉദ്ഘാടനം , യൂണിയൻ ഭാരവാഹികളെ ആദരിക്കൽ, ഭാരവാഹികളുടെ ഓർമ്മ പുതുക്കൽ ,കലാപരിപാടികൾ എന്നിവയും നടക്കും. ഒരിക്കൽ കൂടി കലാലയത്തിൽ എത്തുന്നവരെ കലാലയം സ്വീകരിക്കും. യൂണിയൻ ഭാരവാഹികളുടെ കൂടിചേരൽ ദീപ്തമായ ഓർമ്മകളുടെ പ്രതിഫലനമായിരിക്കും. തലമുറകളുടെസംഗമവേദിയായി ഈ ഒത്തുചേരൽ മാറും. വിശദവിവരങ്ങൾക്ക് 8547716844 എന്ന നമ്പരിൽ…
Read Moreലേഖകന്‍: News Editor
പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം
konnivartha.com : സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം. 10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്‌ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം. ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ…
Read Moreസംസ്ഥാനത്ത് നാളെയും (ഡിസംബര്‍ 13) മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും (ഡിസംബര്‍ 12) നാളെയും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ വടക്കന്‍ കേരള -കര്‍ണാടക തീരത്തിനു സമീപം പ്രവേശിക്കാന്‍ സാധ്യത. നാളെയോടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും (ഡിസംബര്‍ 12) നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 14 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 14 വരെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ…
Read Moreശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും: മുഖ്യമന്ത്രി
ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭക്തജനങ്ങൾക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദർശനം ഒരുക്കൽ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദർശനസമയം ദിവസം 19 മണിക്കൂറായി വർദ്ധിപ്പിച്ചത് കൂടുതൽ പേർക്ക് ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാർക്കിംഗ് സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കൽ ഉന്നതതല യോഗം ചേർന്ന് അവലോകനം നടത്തും. യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, സംസ്ഥാന പോലീസ്…
Read Moreപത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 12/12/2022)
പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം. 10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്‌ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം. ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് കൂടിക്കാഴ്ച 17 ന്
konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത – ബി എസ്‌സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് (കേരള നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത്). പ്രവര്‍ത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ആയി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
Read Moreസ്റ്റാർ ഉണ്ടാക്കി ‘സ്റ്റാറായി കുട്ടികളും രക്ഷിതാക്കളും
konnivartha.com/റാന്നി: സ്റ്റാർ ഒന്നിന് 2000 രൂപ.റാന്നി ബിആർസിയിൽ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും നിർമ്മിച്ച നക്ഷത്രങ്ങൾക്കാണ് സ്റ്റാർ വില. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സി യുടെ സ്പെഷ്യൽ കെയർ സെന്ററുകളിൽ പരിഹാരബോധന ക്ലാസുകൾക്ക് വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആണ് നക്ഷത്രവിളക്ക് നിർമ്മാണ പരിശീലനം നൽകിയത്. നക്ഷത്രങ്ങളുടെ വിപണനോദ്ഘാടനം റാന്നി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സച്ചിൻ വയലാനിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് വാർഡ് മെമ്പർ ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം,സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി എന്നിവർ സംസാരിച്ചു.ബാബു പി ജോയ് 2000 രൂപ നൽകി ആദ്യ നക്ഷത്രം സ്വന്തമാക്കി. മിനിമോൾ കെ. മാത്യു, ഷിനി കെ.പി, വിഞ്ചു വി ആർ, നിമിഷ അലക്സ്, സീമ എസ്. പിള്ള,രാജ്യശ്രീ ആർ,…
Read Moreസാറ്റ് ലൈറ്റ് ചിത്രങ്ങൾക്കൂടി പരിശോധിക്കണം
konnivartha.com : കടുവ, പുലി ഉൾപ്പെടെ വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ കണ്ടുവെന്ന് വ്യാപകമായി പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണത്തിന് പുറമേ ഉപഗ്രഹ ചിത്രങ്ങൾക്കൂടി പരിശോധിച്ച് സത്യസ്ഥിതി ബോദ്ധ്യപ്പെട്ടതിനു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂവെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭരണാധികാരികൾക്കും, കേരള ഭരണകർത്താക്കൾക്കും നിവേദനം നൽകുന്നതിന് ഗ്രീൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിയുടെ അടിയന്തിര യോഗം തീരുമാനിച്ചതായി ജില്ലാ കൺവീനർ സലിൽ വയലാത്തല അറിയിച്ചു
Read Moreകോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം
konnivartha.com : കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം . കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് വനം വകുപ്പിലുംപോലീസിലും വിവരം അറിയിച്ചു . ആദ്യം വകയാര്‍ സാറ്റ് ടവര്‍ സ്ഥലത്തുകൂടി പുലി ഓടി പോകുന്നതായി അന്യ സംസ്ഥാന തൊഴിലാളികള്‍ കണ്ടെന്നു പറയപ്പെടുന്നു . വൈകിട്ട് വകയാര്‍ മന്ത്ര പാറ മേഖലയില്‍ പുലിയെന്നു സംശയിക്കുന്ന ജീവി ചാടി പോകുന്നതായും പ്രദേശ വാസികള്‍ പറയുന്നു . മന്ത്ര പാറയ്ക്ക് അടുത്ത് ഏക്കര്‍ കണക്കിന് റബര്‍ തോട്ടം ഉണ്ട് .ഇവിടെ കാട് കയറികിടക്കുന്ന സ്ഥലം ആണ് . വന്യ മൃഗങ്ങള്‍ ഇതില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുക പ്രയാസകരം ആണ് . കൂടല്‍ കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കണ്ടെത്തിയതോടെ വകയാര്‍ മേഖലയിലും ഭീതിയില്‍ ആണ് . പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടല്‍ മേഖലയില്‍…
Read Moreപ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് ചെളിക്കുഴി വെള്ളച്ചാട്ടം
konnivartha.com : പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര . കല്ലേലി ജംഗ്ഷനിൽ നിന്ന്…
Read More