കോന്നി വകയാറിൽ പുലി വീട്ടമ്മയെ ആക്രമിക്കാൻ ചെന്നു

    Konnivartha. Com :കോന്നി വകയാർ മന്ത്രപാറയ്ക്ക് സമീപം അരുവാപ്പുലം പഞ്ചായത്ത് വാർഡ് 10 ൽ മൈലാടുംപാറ  മുരുപ്പേല്‍വീട്ടില്‍  കമലാ ഭായിയ്ക്ക് നേരെ  പുലി ആക്രമിക്കാന്‍ ചെന്നു . പാലുമായി വകയാർ മിൽമ സൊസൈറ്റിയിലേക്ക് മന്ത്ര പാറ വഴി പോകുമ്പോൾ പുലിയുടെ മുന്നിൽപെടുകയായിരുന്നു.ദൂരെ നിന്നും ഒരു ജീവി മൂക്ക് നിലത്തിട്ടു ഉരയ്ക്കുന്നത് കണ്ടു .മാറി നിന്ന് നോക്കിയപ്പോള്‍ പന്നിയുമല്ല കുറുക്കനും അല്ല . മഞ്ഞ കലര്‍ന്ന നിറമാണ് . ജീവി കമലാഭായിക്ക് നേരെ തിരിഞ്ഞതോടെ  നിലവിളിച്ചു കൊണ്ട്  ഓടി രക്ഷപെട്ടു.   അത് പുലിയായിരുന്നു എന്ന് കമലാഭായി തറപ്പിച്ചു പറയുന്നു . കഴിഞ്ഞ ദിവസം ഈ ഭാഗത്ത്‌ പുലിയെ ചിലര്‍ കണ്ടിരുന്നു . ഇന്നലെ വനം വകുപ്പ് ട്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി എങ്കിലും പുലിയെ കണ്ടെത്തിയില്ല.കലഞ്ഞൂർ, മുറിഞ്ഞകൽ ഭാഗത്ത്‌ കണ്ട പുലിയാണ് വകയാർ എസ്റ്റേറ്റ് ഭാഗത്ത്‌ എത്തിയത്…

Read More

കൈക്കൂലി:   പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

  ഇടുക്കിഏലപ്പാറയിൽ കരാറുകാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ് ഏലപ്പാറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസ് വർക്ക് എടുത്തിരുന്ന കരാറുകാരിയോട് ആണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. 4 ലക്ഷം രൂപയുടെ ബില്ല് മാറി നൽകണമെങ്കിൽ കരാർ തുകയുടെ 1 ശതമാനം കൈക്കൂലിയായി നൽകണം. കൂടാതെ കരാറുകാരി മുൻപ് ചെയ്ത വർക്കുകളിൽ ബില്ലു മാറിയ 9 ലക്ഷം രൂപയുടെ കമ്മീഷനും. ഇത് ഉൾപ്പെടെയായിരുന്നു പതിനായിരം രൂപ ആവശ്യപ്പെട്ടത്.എന്നാൽ പണം നൽകാൻ കരാറുകാരി തയ്യാറായില്ല. തുടർന്ന് ഇന്ന് വീണ്ടും പഞ്ചായത്ത് സെക്രട്ടറി കരാറുകാരിയെ ഫോണിൽ വിളിച്ച് പണം എത്രയും വേഗം എത്തിക്കണമെന്ന് അറിയിച്ചു. ഇതോടെയാണ് കരാറുകാരി വിജിലൻസിൽ പരാതി…

Read More

ഇക്കോ സെൻസിറ്റീവ് സോൺ: റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങൾ അറിയിക്കാം

konnivartha.com : സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ഇതിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും പൊതുജനങ്ങൾക്ക് അവസരം.   റിപ്പോർട്ടിന്റെ സംക്ഷിപ്തവും വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.kerala.gov.in ലെ ഡോക്യുമെന്റ് വിഭാഗത്തിൽ ഇക്കോ സെൻസിറ്റീവ് സോൺ എന്ന ലിങ്കിൽ ലഭ്യമാകും. പ്രൊഫോർമ പൂരിപ്പിച്ച്   ഡിസംബർ 23നകം eszexpertcommittee@gmail.com ലേക്ക് അയയ്ക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം. പഞ്ചായത്തുതല, വില്ലേജ് തല  സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Read More

ആശുപത്രിയിൽ അതിക്രമം കാട്ടിയ കൊടുംക്രിമിനൽ പിടിയിൽ

കാപ്പാ നിയമപ്രകാരമുളള കരുതൽ തടങ്കൽ ഉത്തരവ് നിലനിൽക്കെ ആശുപത്രിയിൽ അതിക്രമം കാട്ടിയ കൊടുംക്രിമിനൽ പിടിയിൽ. പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഏഴംകുളം  പറമ്പുവയൽകാവ് ക്ഷേത്രത്തിനു സമീപം മുതിരവിള പുത്തൻ വീട്ടിൽ വിജയൻപിളളയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന വിഷ്ണു വിജയനെ (28) കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.   ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പാ നിയമപ്രകാരമുളള ഉത്തരവ് പുറപ്പെടുവിച്ചതറിഞ്ഞ പ്രതി മാസങ്ങളായി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.   വിവിധ സ്ഥലങ്ങളിൽ പരിശോധന തുടർന്ന പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തെതുടർന്നാണ് ഇയാൾ വലയിലായത്. ഇന്നലെ വൈകുന്നേരം…

Read More

പത്തനംതിട്ട ജില്ലാ കേരളോത്സവം: പറക്കോട് ബ്ലോക്കിന് ഓവറോള്‍ കിരീടം

  konnivartha.com : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ പറക്കോട് ബ്ലോക്ക് ഓവറോള്‍ കിരീടം നേടി. കലാതിലകം – സുനു സാബു (പന്തളം ബ്ലോക്ക്), കലാപ്രതിഭ-തോമസ് ചാക്കോ (റാന്നി ബ്ലോക്ക്), കായിക പ്രതിഭ- വി.പി. മനു( പറക്കോട്), പി.ബിജോയ് (അടൂര്‍ നഗരസഭ) എന്നിവര്‍ പങ്കിട്ടു. കായിക പ്രതിഭ (വനിത) ശോഭാ ഡാനിയേല്‍ (കോയിപ്രം ബ്ലോക്ക്), സീനിയര്‍ ഗേള്‍സ് -അഞ്ജലീന, ടോമി (കോയിപ്രം ബ്ലോക്ക്), എസ്.സൗമ്യ (കോന്നി ബ്ലോക്ക്), സീനിയര്‍ ബോയ്‌സ് – അലന്‍ പി.ചാക്കോ. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമീണ യുവതി, യുവാക്കളുടെ വിവിധ തലത്തിലുള്ള കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായി കേരളോത്സവം മാറിയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. ജില്ലാ കേരളോത്സവത്തിന്റെ സമാപന…

Read More

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്

  അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു മലപ്പുറം ജില്ലയിലെ മീസൽസ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്റേയും അധ്യക്ഷതയിൽ മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. അഞ്ചാംപനിയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനേഷൻ. അതിനാൽ വാക്സിനേഷൻ വിമുഖതയകറ്റാൻ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അഞ്ചാംപനി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു. ജനപ്രതിനിധികളുടെ പിന്തുണയോടെ വാക്സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികളും വാക്സിനേഷൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.…

Read More

സന്നിധാനത്ത് മേള വിസ്മയം തീര്‍ത്ത് വാദ്യകലാകാരന്‍മാര്‍

  അയ്യന് മുമ്പില്‍ മേളക്കാഴ്ച അര്‍പ്പിച്ച് കോഴിക്കോട് ‘തൃശംഗ്’ കലാസമിതിയിലെ വാദ്യകലാകാരന്മാര്‍. കലാസമിതിയിലെ അരുണ്‍ നാഥിന്റെ നേതൃത്വത്തില്‍ 12 കലാകാരന്മാരാണ് ശബരിമല സന്നിധാനത്തെത്തി ചെണ്ടയില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോട് നിന്ന് ഇന്നലെ പുറപ്പെട്ട സംഘം പമ്പയില്‍ നിന്ന് പുലര്‍ച്ചെ മല കയറി സന്നിധാനത്തെത്തുകയായിരുന്നു. കനത്ത മഴയും പ്രതികൂല കാലവസ്ഥയുമൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും ബാധിച്ചില്ല. മഴ നനഞ്ഞാല്‍ ചെണ്ടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നറിയാമെങ്കിലും അതൊന്നും വകവയ്ക്കാതെ നീലിമലയും നടപ്പന്തലും പിന്നിട്ട് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി മേളക്കാണിയ്ക്ക അര്‍പ്പിക്കുകയായിരുന്നു. അരുണ്‍, ആദര്‍ശ്, വിഷ്ണു, നിഥിന്‍ മോഹന്‍ദാസ്, രാഹുല്‍, പ്രഗിന്‍, രാകേഷ്, സൂര്യകൃഷ്ണന്‍, ആഷിക്, വിജിത്, ബിനേഷ് തുടങ്ങിയവരാണ് കലാസംഘത്തിലുണ്ടായിരുന്നത്. സന്നിധാനത്തെ പരിപാടി അയ്യപ്പനുള്ള അര്‍ച്ചന യാണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഇവര്‍ പറഞ്ഞു. ശബരിമലയിലെ ചടങ്ങുകള്‍ (13.12.2022) പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3…

Read More

കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതുപരീക്ഷ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

  സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതു പരീക്ഷ 2022-ലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in – എന്ന വെബ്സൈറ്റിലൂടെ 2023 ജനുവരി നാലിനകം സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. 2023 ഫെബ്രുവരി / മാർച്ച് മാസങ്ങളിലായിരിക്കും പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട്  അറിയിക്കും. പരീക്ഷാ രീതി, സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in  വെബ്സൈറ്റ് സന്ദർശിക്കുക. പ്രവൃത്തിദിനങ്ങളിൽ  080-25502520 & 9483862020 എന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. SSC invites applications for Combined Higher Secondary Level Examination 2022 Applications are invited for Combined Higher Secondary Level Examination- 2022 by Staff Selection Commission. Applications for…

Read More

70 വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ഡിസംബർ 17ന്

  പത്തനംതിട്ട : കാതോലിക്കേറ്റ്   കോളേജ് സപ്തതി  ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്‍റെ   നേതൃത്വത്തിൽ 1952 മുതൽ 2022 വരെയുള്ള കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ഡിസംബർ 17 ശനിയാഴ്ച രാവിലെ 9.30വരെ വൈകിട്ട് 4.30 വരെ കോളേജ് ആഡിറ്റോറിയത്തിൽനടക്കുമെന്ന് കോളേജ് പ്രിൻസിപ്പാളും അലുമ്നി പ്രസിഡന്റുമായ ഡോ. ഫിലിപ്പോസ് ഉമ്മനും, വൈസ്പ്രസിഡന്റ്സലിംപി.ചാക്കോയും ജനറൽ സെക്രട്ടറി ഡോ.അനുപി.റ്റിയും, ജോയിന്റ് സെക്രട്ടറി ഡോ. റാണി എസ്. മോഹനും ,ഏക്സിക്യൂട്ടിവ് അംഗം മോൻസി ശമുവേലും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 17ന് രാവിലെ9.30ന്  രജിസ്ട്രേഷൻ.ഭാരവാഹികളായിരുന്ന നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തും. ഉദ്ഘാടനം , യൂണിയൻ ഭാരവാഹികളെ ആദരിക്കൽ, ഭാരവാഹികളുടെ ഓർമ്മ പുതുക്കൽ ,കലാപരിപാടികൾ എന്നിവയും നടക്കും. ഒരിക്കൽ കൂടി കലാലയത്തിൽ എത്തുന്നവരെ കലാലയം സ്വീകരിക്കും. യൂണിയൻ ഭാരവാഹികളുടെ കൂടിചേരൽ ദീപ്തമായ ഓർമ്മകളുടെ പ്രതിഫലനമായിരിക്കും. തലമുറകളുടെസംഗമവേദിയായി ഈ ഒത്തുചേരൽ മാറും. വിശദവിവരങ്ങൾക്ക് 8547716844 എന്ന നമ്പരിൽ…

Read More

പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

konnivartha.com : സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം. 10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ  എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ  അപ്‌ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം.  ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.   പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ…

Read More