കോന്നിയിലെ   ഇക്കോ ടൂറിസം പദ്ധതികള്‍ മൂന്ന് ഘട്ടമായി നടപ്പിലാക്കും:മന്ത്രി എ.കെ. ശശീന്ദ്രന്‍

  konnivartha.com/കോന്നി: നിയോജക മണ്ഡലത്തിലെ ആനക്കൂട്, അടവി, ആങ്ങമൂഴി,ഗവി ടൂറിസം കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹാര്‍ദമായി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായി ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ കേന്ദ്രങ്ങൾ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ടൂറിസം വിപുലീകരിക്കുന്നതിനായി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ വിശദമായ പ്രോജക്ട് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ഇവിടുത്തെ ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ തയാറാക്കിയ രേഖയും വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഉണ്ടാകുന്ന…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 15/12/2022)

ടെന്‍ഡര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ.  ഫോണ്‍ : 0468 2214 108. ടെന്‍ഡര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലോറിനേഷന്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ. ഫോണ്‍ : 0468 2214 108. ജല്‍ ജീവന്‍ മിഷന്‍ വോളന്റിയര്‍ നിയമനം ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ ജല അതോറിറ്റി, പ്രോജക്ട് ഡിവിഷന്‍, അടൂര്‍ ഓഫീസിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ…

Read More

ദേശീയ ഊര്‍ജ സംരക്ഷണദിനം ആചരിച്ചു

ദേശീയ ഊര്‍ജ സംരക്ഷണദിന ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു.   ഭൂമിയുടെ താപം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഊര്‍ജ സ്രോതസുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലും  നാളെയ്ക്ക് വേണ്ടിയുളള കരുതല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും ഊര്‍ജ ഉപയോഗം  നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഇഎംസി, അനര്‍ട്ട് തുടങ്ങിയവയുടെ  സഹകരണത്തോടെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജിലെ  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും , കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.   കെഎസ്ഇബിഎല്‍ പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി ഗോപി, മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ്  വകുപ്പ് മേധാവി പ്രൊഫ. ശരത് രാജ്,…

Read More

പാഠ്യപദ്ധതി പരിഷ്‌കരണ വിഷയത്തില്‍ എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കും- മന്ത്രി വി. ശിവന്‍കുട്ടി

എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളവെന്നും അത് പുരോഗമനപരമായ തീരുമാനമാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഞ്ഞിലിത്താനം ഗവ. മോഡല്‍ ന്യൂ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുക എന്നുതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആധുനിക സങ്കേതങ്ങള്‍ വിദ്യാഭ്യാസ രംഗത്തും നടപ്പാക്കേണ്ടതുണ്ട്. അത് പഠന ബോധപ്രവര്‍ത്തനങ്ങള്‍ ആയാലും ലിംഗനീതിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ആയാലും. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചെറിയ കൂട്ടരാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു മതവികാരവും വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ചില നിക്ഷിപ്ത താല്പര്യക്കാര്‍ അങ്ങനെ ഒന്നുണ്ട് എന്ന് വരുത്തുവാന്‍ പാടുപെടുകയാണ്. എന്നാല്‍, അങ്ങനെ ഒന്നില്ല എന്ന് നിസംശയം പറയുവാന്‍ സാധിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും പൊതു വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.…

Read More

ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

  ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം വാഴക്കുന്നം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണ്. പത്തു ദശലക്ഷം ലിറ്റര്‍ ഉത്പാദനശേഷിയുള്ള ജല ശുദ്ധീകരണശാല അടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ നിലവിലുള്ള 60 കിലോമീറ്റര്‍ ദൂരത്തിലുളള പൈപ്പ് ലൈനുകള്‍ കൂടാതെ 190 കിലോമീറ്റര്‍ പുതിയ പൈപ്പ് ലൈനുമാണ് വിതരണ ശൃംഖലയില്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചെറുകോല്‍ ഗ്രാമ പഞ്ചായത്തില്‍ പുതിയതായി 3456 വീടുകളിലേക്കും, നാരങ്ങാനം ഗ്രാമ പഞ്ചായത്തില്‍ 4809 വീടുകളിലേക്കും, റാന്നി ഗ്രാമ പഞ്ചായത്തില്‍ 650 വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.   ഏറ്റവും അധികം ജലക്ഷാമം അനുഭവിക്കുന്ന നാരങ്ങാനം പഞ്ചായത്തിന്…

Read More

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബർ അവസാനത്തോടെ

    തുറമുഖം നിർമാണ പ്രവർത്തി പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത വർഷം സെപ്റ്റംബർ അവസാനത്തോടെ ആദ്യ കപ്പൽ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷകളാണ് യോഗത്തിൽ പങ്കുവെച്ചത് എന്ന് മന്ത്രി അറിയിച്ചു. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിക്കാൻ ശ്രമിക്കും. അതിനനുസരിച്ച് കൃത്യമായ കലണ്ടർ തയ്യാറാക്കി ഓരോ ഘട്ടവും തീരുമാനിച്ചിട്ടുണ്ട്. കല്ല് നിക്ഷേപിക്കാൻ പുതിയ ലൈൻ ഓഫ് പൊസിഷൻ (എൽ.ഒ.പി) നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 60 കോടി രൂപയാണ് ചെലവ്. ഇതിന്റെ പ്രവർത്തി ജനുവരിയിൽ പൂർത്തിയാവും. പുതിയ എൽ.ഒ.പി പ്രവർത്തി പൂർത്തിയായാൽ ഇപ്പോൾ ദിവസം നിക്ഷേപിക്കുന്ന പതിനയ്യായിരം കരിങ്കല്ല് എന്നത് ഇരട്ടിയായി ഉയർത്താൻ സാധിക്കും. തുറമുഖ നിർമ്മാണ പ്രവർത്തിയിൽ…

Read More

അടൂര്‍ ഇരട്ടപ്പാലം നാടിനു സമര്‍പ്പിച്ചു കൊല്ലം – ചെങ്കോട്ട റോഡ്, എംസി റോഡ് വികസനം: 1500 കോടി രൂപ അനുവദിച്ചു- മന്ത്രി മുഹമ്മദ് റിയാസ്

  കൊല്ലം – ചെങ്കോട്ട റോഡിന്റേയും എംസി റോഡിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപ അനുവദിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടൂര്‍ ഇരട്ടപ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യകേരളത്തിന്റെ യാത്രാനാഡിയാണ് എംസി റോഡ്. പശ്ചാത്തല വികസനമെന്നത് പ്രധാന ഉത്തരവാദിത്തമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം മുതല്‍ പരിപാലനം വരെയുള്ള കാര്യങ്ങള്‍ ഏറ്റവും മികവുറ്റതാക്കുകയെന്നതാണ് ലക്ഷ്യം. ശബരിമല തീര്‍ഥാടന സമയത്ത് തന്നെ അടൂര്‍ ഇരട്ടപ്പാലം യാഥാര്‍ഥ്യമായത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വലിയ ഒരുക്കങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 19 റോഡുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവയുടെ കണക്കെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മാത്രമല്ല, റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍…

Read More

വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം നാടിനു സമര്‍പ്പിച്ചു

konnivartha.com : ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം ആനപ്പാറമലയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കേരള ജല അതോറിറ്റിയുടെ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. റാന്നി ആനപ്പാറമലയില്‍ കേരള ജല അതോറിറ്റിയുടെ ജലസംഭരണിയോട് ചേര്‍ന്നുളള സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിന്റെ മുകളില്‍ തന്നെ എന്‍എബിഎല്‍ അക്രഡിറ്റേഷനുളള ജല അതോറിറ്റിയുടെ വാട്ടര്‍ ക്വാളിറ്റി ലാബും സജ്ജമാക്കിയിട്ടുണ്ട്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രാഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം നയനാ സാബു, വാര്‍ഡ് അംഗം സിന്ധു സഞ്ജയന്‍, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി. ശ്രീകുമാര്‍, കേരള വാട്ടര്‍ അതോറിറ്റി…

Read More

മലയാലപ്പുഴ അംഗൻവാടിയിൽ തീപിടുത്തം

  konnivartha.com : മലയാലപ്പുഴ അംഗൻവാടിയിൽ തീപിടുത്തം വൈകുംനേരം  4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 3 മണിയോടെ കുട്ടികൾ പോയതിനു ശേഷമാണ് തീപിടുത്തം ഉണ്ടായത് അംഗൻവാടി പരപ്പനാൽ കുളത്തും കരോട്ട് പുത്തൻവീട്ടിൽ കെ എസ് സുജയുടെ വീട്ടിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്.ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. അടുക്കള ഭാഗം പൂർണ്ണമായി കത്തി നശിച്ചു. വീടിൻ്റെ വയറിങ്ങും കത്തിനശിച്ചു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു, മലയാലപ്പുഴ എസ് ഐ അനീഷിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, അംഗൻവാടി ടീച്ചർ കുമാരി കമലം, വർക്കർ സരോജിനി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/12/2022)

മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) പമ്പയില്‍ ശബരിമല തീര്‍ഥാടനം; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) വിലയിരുത്തും. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍  രാവിലെ 10ന് മന്ത്രി നേരിട്ടു പരിശോധിക്കും.   തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് 38 തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രവര്‍ത്തനങ്ങളുടെയും അവലോകനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. ശബരിമല തീര്‍ഥാടന മുന്നൊരുക്കം നടത്തുന്നതിന് 32 ഗ്രാമപഞ്ചായത്തുകള്‍ക്കായി 2.31 കോടി രൂപയും ആറു നഗരസഭകള്‍ക്കായി 1.05 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ച ധനസഹായത്തിന്റെ വിവരം: ഗ്രാമപഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തില്‍. പത്തനംതിട്ട ജില്ല- കുളനട-…

Read More