കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി…
Read Moreലേഖകന്‍: admin
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലവട്ടക്കുറ്റി കോളനി മുഴുവനായും, തോപ്പില്‍ ഭാഗം, കുരിശിന്മൂട് മുതല്‍ മാന്തളിര് ഓര്‍ത്തഡോക്സ് ചര്‍ച്ച് വരെയുള്ള ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 21 എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, 12, വാര്‍ഡ് 13ല്‍ ഉള്‍പ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചല്‍ ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 38 ല്‍ ഉള്‍പ്പെട്ട മുത്തൂര്‍-ചുമത്ര റോഡില്‍ തൃക്കണ്ണാപുരം ക്ഷേത്രം മുതല്‍ എന്‍എസ്എസ് സ്കൂളിന്റെ പിന്‍വശം ഭാഗം വരെ, നാങ്കരമല ഭാഗം,…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകളുടെ സ്വത്ത് കണ്ടുകെട്ടണം
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു. മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് ആളുകളില്‍ നിന്നും രണ്ടായിരത്തോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരുടെയും അനുബന്ധ സ്ഥാപനത്തിന്റെയും സ്വത്തുക്കള്‍ അടിയന്തരമായി കണ്ടുകെട്ടണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.
Read Moreനൂറ് ദിവസത്തില്‍ 100 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും : മുഖ്യമന്ത്രി
അടുത്ത നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിനെ പ്രതിരോധിച്ച് ജീവിതം നാം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും സമൂഹത്തിലും സമ്പത്തിലും പകര്‍ച്ചവ്യാധി ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നവകേരളത്തിനുള്ള പ്രവര്‍ത്തനം മുന്നേറുമ്പോഴാണ് മഹാവ്യാധി നേരിട്ടത്. അതിനുമുമ്പ് പ്രകൃതി ദുരന്തവും നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഉല്‍സാഹത്തോടെ മുന്നോട്ട് കൊണ്ടുപോകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി ഇല്ല. ഇനിയുള്ള ദിവസത്തിലും കോവിഡ് ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് നേരിട്ട് തന്നെ പരമാവധി സമാശ്വാസ നടപടികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല. 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. ഭക്ഷ്യ കിറ്റ് അടുത്ത 4 മാസം റേഷന്‍ കട വഴി ഇപ്പോഴത്തേത് പോലെ തുടരും. യുഡിഎഫ് ഭരണമൊഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600…
Read Moreപോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് : ഡി.ജി.പിയുടെ സർക്കുലർ പ്രതികൾക്ക് വിചാരണയിൽ രക്ഷപ്പെടാൻ
പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് കേസിൽ കോന്നി പോലിസ് മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്ന ഡി.ജി.പി സർക്കുലർ പ്രതികളെ വിചാരണയിൽ രക്ഷപെടുത്തുക എന്ന ഉദേശത്തോടെ മനപൂർവ്വം ഇറക്കിയതാണന്ന് പത്തനംതിട്ട ഡി.സി.സി സെകട്ടറി അഡ്വ വി.ആർ സോജി ആരോപിച്ചു. നിക്ഷേപകർ പണം നിക്ഷേപിച്ച ബ്രാഞ്ച് പരിധിയിലെ പോലിസാണ് കേസ് എടുക്കേണ്ടത്. കോന്നി പോലിസിനു മറ്റ് സ്ഥലങ്ങളിലെ തട്ടിപ്പ് അന്വേഷിക്കാൻ നിയമം അനുവദിക്കുന്നില്ല.. ഇങ്ങനെ എടുക്കുന്ന നിരവധി കേസുകളിൽ നിന്നും പ്രതികൾക്ക് രക്ഷ പെടാനുംവേഗം ജാമ്യം ലഭിക്കാനും ഇടയാകും, ഇത് ഗൂഢാലോചനയാണ്. സോളാർ കേസ് രജിസ്റ്റർ ചെയ്തത് വിവിധ പോലിസ് സ്റ്റേഷനുകളിലായിരുന്നു.. ഉടമകളുടെ അറസ്റ്റ് തന്നെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്.വിവാദ സർക്കുലർ പിൻവലിച്ച് വ്യവഹാര കാരണം ഉള്ള എല്ലാ സ്ഥലങ്ങളിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreപോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ്: വിദേശത്ത് കോടികള്‍ നിക്ഷേപിച്ചു
കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന് പിന്നിലെ പ്രധാനികൾ ഉടമകളുടെ മക്കളാണെന്ന് പോലീസ്. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ മാനേജിങ് പാർട്ണർ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകർ.നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്ന് വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തി. 2014-ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാൻ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു.ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്.നിക്ഷേപകരുടെ പണം വകമാറ്റി. ഓസ്ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. ആന്ധ്രയിൽ 2 കോടിയുടെ ഭൂമി വാങ്ങി.ഫിനാൻസിന്റെ മറവിൽ നിരവധി എൽ.എൽ.പി. കമ്പനികൾ തുടങ്ങി.ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയിൽ പലതും കടലാസ് കമ്പനികളാണ്.പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടിയോളം രൂപയുടെ…
Read Moreദേശീയ കായിക ദിനം ആചരിച്ചു
പത്തനംതിട്ട: ദേശീയ കായികവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു .ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ദേശീയ കായികദിനം ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് പുത്തൻ തലമുറയെ ആകർഷിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ബാബു ജോർജ്ജ് പറഞ്ഞു. ദേശീയ കായിക വേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ്കുമാർ , ഡി.സി. സി ജനറൽ സെക്രട്ടറിഅഡ്വ.വി.ആർ .സോജി , ജോഷ്വാ മാത്യു , എസ്. അഫ്സൽ , കെ.ആർ . അജിത്ത്കുമാർ , അബ്ദുൾ കലാം ആസാദ്, അജിത്ത് മണ്ണിൽ , എം. എച്ച് .ഷാജി , പി.കെ. ഇക്ബാൽ ,സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്…
Read Moreതണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു
തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്കൂളിന്റെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മലയോര മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന തണ്ണിത്തോട് വെല്‍ഫെയര്‍ യുപി സ്കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. രണ്ടു നിലകളിലായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ആറു ക്ലാസ് മുറികളും, ഇലക്ട്രിക്കല്‍ വര്‍ക്കും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് റാന്നി ആസ്ഥാനമായുള്ള എസ്കെജെകെ എന്ന കമ്പനിയാണ്. എട്ടു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നു എന്ന്…
Read More“പോപ്പുലര്‍ “വെറുമൊരു ബോർഡുമാത്രം : അടിച്ചു മാറ്റിയത് കോടികള്‍
പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്” പിതാവ് ഉണ്ടാക്കിയ വിശ്വാസത്തില്‍” . അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന് പോപുലർ ഫിനാൻസ് പണം സ്വീകരിച്ചത് വിവിധ ഷെയര്‍ മാര്‍ക്കറ്റ് പേരില്‍ . ഷെയറില്‍ ആണ് നിക്ഷേപം എന്നു ഇപ്പോള്‍ മാത്രം ആണ് നിക്ഷേപകര്‍ അവരുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും തിരിച്ചറിഞ്ഞത് . വളരെ ആസൂത്രണം ചെയ്ത വലിയൊരു തട്ടിപ്പ് ആണ് കേരളം സാക്ഷ്യം വഹിക്കുന്നത് വകയാർ ആസ്ഥാനമായി പ്രധാനമായും പോപുലർ ഫിനാൻസ് മാത്രമാണുള്ളത് . മൂന്നു നിലയുള്ള കെട്ടിടത്തില്‍ എത്തുന്ന ആളുകള്‍ക്ക് കാണാന്‍ ആകുന്നത് ഒരോ മുറികളുടെ മുന്നിലും വിവിധ എൽ.എൽ.പി കമ്പനികളുടെ ബോര്‍ഡ് . ബോർഡുകൾ സ്ഥാപിച്ച് നിക്ഷേപകരെ വലയിലാക്കി.അതിനു പരിശീലനം നല്‍കിയിരുന്നു .അതിനു വേണ്ടി വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം തന്നെ പരിശീലനം കേന്ദ്രവും നടത്തി . അവിടെയും ഷെയര്‍ ഉള്ള ലാബ് തുടങ്ങി . മേരി റാണി പോപുലർ…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 58 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) ബഹ്റനില്‍ നിന്നും എത്തിയ നീര്‍വിളാകം സ്വദേശി (42). 2) സൗദിയില്‍ നിന്നും എത്തിയ കടപ്ര സ്വദേശി (24). 3) അമേരിക്കയില്‍ നിന്നും എത്തിയ ഊന്നുകല്‍ സ്വദേശിനി (59). 4) അബുദാബിയില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശി (29) 5) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (26). 6) ഒമാനില്‍ നിന്നും എത്തിയ വായ്പ്പൂര് സ്വദേശി (56) 7) കുവൈറ്റില്‍ നിന്നും എത്തിയ ഐത്തല സ്വദേശി (27) മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 8) ബാംഗ്ലൂരില്‍ നിന്നും എത്തിയ മേലുകര സ്വദേശി (36). 9) ബാംഗ്ലൂരില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (84). 10)…
Read More