മുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു

  ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു. ഇതിനായി മുൻ പോലീസ് ഡി.ജി.പി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിയെ നിയമിക്കും. സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന മുഴുവൻ തിരുവാഭരണങ്ങളും സ്വർണം ഉൾപ്പെടെയുള്ള ബാക്കി വസ്തുക്കളും പരിശോധിക്കുന്നത്. 1954ന് ശേഷം ഇങ്ങനെയൊരു സമഗ്രമായ പരിശോധന നടന്നിട്ടില്ല. ശബരിമല ഉൾപ്പെടെ പതിനേഴ് മഹാക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. മിക്കയിടത്തും അമൂല്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കെടുപ്പുണ്ടാകും. അമൂല്യ വസ്തുക്കളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. നിത്യപൂജയ്ക്ക് ഉപയോഗിക്കാത്ത ആഭരണങ്ങളും മറ്റും ദേവസ്വം ബോർഡ് ഒരു കേന്ദ്രത്തിൽ സ്‌ട്രോംഗ് റൂമുണ്ടാക്കി സൂക്ഷിക്കും. ഇതു സംബന്ധിച്ച രേഖകൾ സി.ഡിയിലാക്കി അതത് ക്ഷേത്ര അധികാരികളെ ഏല്പിക്കും. ഇതോടൊപ്പം പൗരാണിക പ്രാധാന്യമുള്ള ശില്പങ്ങൾ, പഴയ പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ, തിടമ്പുകൾ എന്നിവയെല്ലാം ശേഖരിച്ച്…

Read More

കാണാതായ ഇന്ത്യന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത് മലയാളി പൈലറ്റ്

  പരിശീലനപ്പറക്കലിനിടെ അസാമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖേയ്-30 വിഭാഗത്തില്‍പ്പെട്ട വ്യോമസേന വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈന.വിമാനം പറത്തിയ പൈലറ്റില്‍ ഒരാള്‍ മലയാളി എന്നാണ് സൂചന .തിരുവനന്തപുരം നിവാസിയായ ഇയാള്‍ രക്ഷ പെട്ടു എന്നാണ് അറിയുന്നത്.എന്നാല്‍ വിമാനം കണ്ടെത്തുവാന്‍ ഉള്ള പരിശോധന നടക്കുകയാണ് . സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കാണാതായ വിമാനത്തിന് വേണ്ടിയുളള തെരച്ചിലില്‍ സഹായിക്കാന്‍ ചൈന തയാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ഇന്ത്യയും നിലവിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. തേസ്പുര്‍ എയര്‍ബേസില്‍ നിന്നും പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെ പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പരീക്ഷണ പറക്കലിനായി പറന്നുയര്‍ന്ന വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണുള്ളത്. വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ അതിര്‍ത്തി…

Read More

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി

  ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് തെ​ലു​ങ്കാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. മു​ന്പ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ദ്ധ​തി വീ​ണ്ടും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന അ​പ​ക​ട​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രി​ശോ​ധി​ച്ചു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഇ​ര​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും തെ​ലു​ങ്കാ​ന ആ​ർ​ടി​എ അ​വ​കാ​ശ​പ്പെ​ടു​ന്നു.

Read More

വിദേശ ജോലി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഓണ്‍ലൈന്‍ സംവിധാനം

  വിദേശത്ത് പോകുന്നവരുടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള അലച്ചിലുകള്‍ കുറയ്ക്കാന്‍ ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനം വരുന്നു. ഇ- സനദ്എന്ന പേരിലുള്ള ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനമാണ് വിദേശ കാര്യമന്ത്രാലയം നടപ്പിലാക്കുന്നത്.ഇ സനദ് വഴി 2016 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്ന് സി ബി എസ് ഇ ചെയര്‍മാന്‍ ആര്‍ കെ ചതുര്‍വേദി അറിയിച്ചു.പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ 100 രൂപ അടയ്‌ക്കേണ്ടി വരും

Read More

വണ്‍ ..ടു… ത്രീ….കോന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നാല് മണിക്കൂറായി വൈദ്യുതി ഇല്ല

കോന്നി:കോന്നി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ നാല് മണിക്കൂര്‍ ആയി വൈദ്യുതി ഇല്ല.ഇത് മൂലം അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കുന്നത് ഇരുട്ടിലാണ്.അടിയന്തിര സാഹചര്യം ഉള്ള ഇവിടെ വൈദ്യുതി തടസപെട്ടിട്ടും അധികാരികളുടെ അനാസ്ഥ തുടരുന്നു.കിടത്തി ചികിത്സ ഉള്ള ഇവിടെ രോഗികള്‍ ഇരുട്ടില്‍ ഇരിക്കുന്നു.കുത്തിവെപ്പ് പോലും എടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.മെഴുകുതിരിയും ,എമര്‍ജന്‍സി ലാമ്പും കത്തിച്ചു വെച്ചുകൊണ്ട് രോഗികളെ പരിചരിക്കേണ്ട അവസ്ഥയിലാണ്.തൊട്ടു അടുത്ത് തന്നെ കെ എസ് ഇ ബി യുടെ സെഷന്‍ ഓഫീസ്സ് ഉണ്ടെങ്കിലും കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ആര് ആരോട് പരാതി പറയാന്‍ .വണ്‍ ..ടു… ത്രീ. എണ്ണിയാല്‍ വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുമോ എന്നാണ് ഇപ്പോള്‍ അറിയേണ്ടത്

Read More

ജെയിംസ് ബോണ്ട് മരിച്ചു

അഭ്രപാളികളില്‍ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ അന്വശരമാക്കിയ ഹോളിവുഡ് നടന്‍ റോജര്‍ മൂര്‍(89) അന്തരിച്ചു. ഏറെനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂറിന്റെ മരണ വിവരം ട്വിറ്ററിലൂടെ ബന്ധുക്കളാണ് പുറത്തുവിട്ടത്. ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു റോജര്‍ മൂര്‍. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക തരം മാനസിക രോഗമാണിത്. എന്നാല്‍ ഇത്തരമൊരു രോഗത്തിനടിമയായിരുന്നിട്ട് കൂടി അതിനെയെല്ലാം അതിജീവിച്ചാണ് ജെയിംസ് ബോണ്ടിനെ അന്വശ്വരമാക്കിയത്. ഏഴ് ജെയിംസ് ബോണ്ട് സിനിമകളിലാണ് മൂര്‍ വേഷമിട്ടത്. അമ്പത്തെട്ടാം വയസിലും അദ്ദേഹം ജയിംസ് ബോണ്ടായി അഭിനയിച്ചു. ‘ഏവിയുടു എ ഗില്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു.

Read More

വി​വാ​ദ സ​ന്യാ​സി ച​ന്ദ്ര​സ്വാ​മി (66) അ​ന്ത​രി​ച്ചു

  ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പി.​വി ന​ര​സിം​ഹ റാ​വു​വിന്‍റെ വി​ശ്വ​സ്ത​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന വി​വാ​ദ സ​ന്യാ​സി ച​ന്ദ്ര​സ്വാ​മി (66) അ​ന്ത​രി​ച്ചു. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ശ​ക​നാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ട്ട​തും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​തും. നി​ര​വ​ധി സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ച​ന്ദ്ര​സ്വാ​മി​യെ വി​ദേ​ശ വി​നി​മ​യ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് സു​പ്രീം കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. സെന്‍റ് കി​റ്റ്‌​സ് കേ​സി​ല്‍ ന​ര​സിം​ഹ​റാ​വു, കെ.​കെ തി​വാ​രി, കെ.​എ​ന്‍. അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ച​ന്ദ്ര​സ്വാ​മി​യും കു​റ്റാ​രോ​പി​ത​നാ​യി​രു​ന്നു. 1948ൽ ​ജ​നി​ച്ച ച​ന്ദ്ര​സ്വാ​മി​യു​ടെ യ​ഥാ​ർ​ഥ പേ​ര് നേ​മി​ച​ന്ദ് എ​ന്നാ​യി​രു​ന്നു. – S

Read More

വരയും ,പാട്ടും, പറച്ചിലുമായ് ചെങ്ങറ സമരഭൂമിയില്‍ നിന്നൊരു ചിരി വര

കോന്നി:ചെങ്ങറ എന്ന ഗ്രാമം.കോന്നിയുടെ രേഖാ ചിത്രമായ ചെങ്ങറ ഇന്ന് അറിയപ്പെടുന്നത് അതസ്ഥിത വിഭാഗ കുടിയേറി പാര്‍ക്കുന്ന സ്ഥലം .കുത്തക പാട്ട കമ്പനിയായ ഹാരിസ്സന്‍ അനധികൃതമായി കൈ വശം വച്ചനുഭവിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ റബര്‍ വരുമാനം വിദേശകാര്യ ഫണ്ടില്‍ നിക്ഷേപിക്കുന്ന മുതലാളിയുടെ “ഭൂമിയില്‍ “കടന്നുകയറി കുടില്‍ കെട്ടി സമരം ചെയ്തു കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യരുടെ ഭൂമി…. ചെങ്ങറ.ഇവിടെ യിതാ മറ്റൊരു സമരം അത് തൂലികയില്‍ വിരിഞ്ഞ വരകളുടെ സംഗമഭൂമി .ബിനു കൊട്ടാരക്കര എന്ന അനുഗ്രഹീത കലാകാരന്‍ ചെങ്ങറയിലെ നൂറു കണക്കിന് വരുന്ന കുരുന്നുകള്‍ക്ക് കറുപ്പും വെളുപ്പും ചേര്‍ന്ന വരകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ എങ്ങനെ വരയ്ക്കാം എന്നുള്ള ബാലപാഠം പകര്‍ത്തി നല്‍കി .വരകളുടെ ലോകത്ത് കുരുന്നുകളുടെ രംഗ പ്രവേശനം .കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍  രചനകളുടെ ആദ്യ പാഠം പഠിപിച്ച ബിനുവിനും ഇത് ആദ്യ പാഠം. ചെങ്ങറ എന്ന സമര…

Read More

കൊടിമരഘോഷയാത്ര സന്നിധാനത്ത് എത്തി ദേവസ്വം ബോര്‍ഡ്‌ പറഞ്ഞതില്‍ പാതിയും വിഴുങ്ങി

ആചാരവും അനുഷ്ടാനവും ഹൈ ടെക്ക് രീതിയില്‍ ആക്കുവാന്‍ പെടാ പാട് നടത്തുന്ന ദേവസ്വം ബോര്‍ഡ്‌ ശബരിമല കാര്യത്തില്‍ വീണ്ടും അനാസ്ഥ കാണിച്ചു .ശബരിമലയില്‍ പുതിയതായി പ്രതിഷ്ടി ക്കാന്‍ ഉള്ള കൊടിമരത്തിനുള്ളതേക്ക്‌ മരം ചുമന്നവര്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ചികിത്സ നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ല.കോന്നി കല്ലേലി വനത്തില്‍ നിന്നും ആചാരത്തോടെ മുറിച്ച തെക്കു മരം പമ്പയില്‍ എത്തിച്ചു തൈലത്തില്‍ മാസങ്ങളോളം പൂജകള്‍ അര്‍പ്പിച്ചു ഇടുകയും കഴിഞ്ഞ ദിവസം ഇതില്‍ നിന്നും തെക്കു മരം എടുത്തു നിലം തൊടാതെ സന്നിധാനത് എത്തിക്കുകയും ചെയ്തു.രണ്ടായിരം ഭക്തര്‍ തോളില്‍ ചുമന്നാണ് കഠിനമായ മലകയറി മരം സന്നിധാനത്ത്എത്തിച്ചത്.തോളില്‍ ഭാരമേറിയ തെക്കു മരവും ചുമന്നു മല കയറിയ ഭക്തര്‍ക്ക്‌ ശാരീരിക പ്രയാസം ഉണ്ടായപ്പോള്‍ ചികിത്സ നല്‍കാന്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു.പമ്പയില്‍ അവസാനിച്ച സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം വിമര്‍ശനത്തിനും അപ്പുറമാണ്.കാര്‍ഡിയോളജി വിഭാഗത്തിലെ ഒരാള്‍ പോലും…

Read More

സൈബര്‍ ആക്രമണത്തിന് ” ഇറ്റേണല്‍റോക്‌സ്” തയ്യാറായി

  ലോകത്തെ നടുക്കിയ വാനാക്രൈ സൈബര്‍ ആക്രമണം നിയന്ത്രണവിധേയമായെങ്കിലും കൂടുതല്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ പുറത്തുവരുന്നതായി വിദഗ്ധര്‍.’ഇറ്റേണല്‍റോക്‌സ്’ എന്ന പേരിലുള്ള പുതിയ പ്രോഗ്രാം മാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാനാക്രൈ പ്രോഗ്രാമിന്റെ ജനനത്തിനു കാരണമായ അതേ സുരക്ഷാപിഴവുകള്‍ ഉപയോഗിച്ചാണ് ഇതും പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ന്ന രണ്ട് പിഴവുകളാണ് വാനാക്രൈ ഉപയോഗിക്കുന്നതെങ്കില്‍ ‘ഇറ്റേണല്‍റോക്‌സ്’ ഉപയോഗിക്കുന്നത് ഏഴോളം പിഴവുകളാണ്. ഇതിനാല്‍ വാനാക്രൈ പ്രോഗ്രാമിനേക്കാള്‍ വേഗത്തിലായിരിക്കും ‘ഇറ്റേണല്‍റോക്‌സ്’ പടരുകയെന്നാണ് സൂചന. നിലവില്‍ വാനാക്രൈ പോലെ നാശനഷ്ടം സൃഷ്ടിക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Read More