ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി

 

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് തെ​ലു​ങ്കാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. മു​ന്പ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ദ്ധ​തി വീ​ണ്ടും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന അ​പ​ക​ട​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രി​ശോ​ധി​ച്ചു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഇ​ര​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും തെ​ലു​ങ്കാ​ന ആ​ർ​ടി​എ അ​വ​കാ​ശ​പ്പെ​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!