കഞ്ചാവ് മാഫിയയ്ക്ക് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയും കഞ്ചാവും തമ്മിലെന്തു ബന്ധം എന്നു ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ ഒഡീഷയില്‍ നടന്ന 1000 ക്വിന്റലിന്റെ കഞ്ചാവ് വേട്ട. രാജ്യത്തു തന്നെ ഏതെങ്കിലും ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.
കഞ്ചാവ് കൃഷി കണ്ടെത്താന്‍ പൊലീസിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഐഎസ്ആര്‍ഒ സാറ്റലൈറ്റുകളാണെന്ന് ഒഡീഷ ഡിജിപി അഭയ് പറഞ്ഞു. ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡാറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുന്നത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കഞ്ചാവ് വേട്ടയ്ക്കായി ഒഡീഷ പൊലീസ് ഉപയോഗിക്കുന്നത്.