Trending Now

പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ ഒരാൾ കൂടി മരിച്ചു

Spread the love

കോന്നി വാർത്ത :പോപ്പുലർ ഫിനാൻസിന്‍റെ വകയാർ ശാഖയിൽ ഇൻഷുറൻസ്സ് തുക നിക്ഷേപിക്കുകയും തട്ടിപ്പിന് ഇരയായി കോന്നി പോലീസിൽ പരാതി നൽകി നീതിയ്ക്കായി കാത്തിരുന്ന കോന്നി നിവാസി ഹൃദയ വേദനയോടെ മരിച്ചു.
കോന്നി  അരുവാപ്പുലം പട്ടേരു മഠത്തിൽ പി.ജി ഭാസ്കരൻ നായർ ആണ് ആശുപത്രിയിൽവെച്ചു മരിച്ചത്.ഏറെ  നാൾ മുൻപ് ഉണ്ടായ അപകടത്തിൽ കാൽ പല ഭാഗത്തും ഒടിഞ്ഞിരുന്നു.       ഇൻഷുറൻസ് തുക ആയി കിട്ടിയ  രൂപ രണ്ടു തവണയായി  പോപ്പുലർ വകയാർശാഖയിൽ  നിക്ഷേപിച്ചു . ഈ പലിശ കൊണ്ട് ആണ്ജീവിച്ചത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപെട്ടു  കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി നീതിയ്ക്കു വേണ്ടി കാത്തിരുന്നു. പണം നഷ്ടമായത്തോടെ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ആദ്യ തവണ 7 ലക്ഷവും രണ്ടാം തവണ 3 ലക്ഷവും നിക്ഷേപിച്ചു. പലിശ കൊണ്ടാണ് മരുന്നും ആഹാരസാധനവും  വാങ്ങിയത്. ഇതിനോടകം പോപ്പുലർ തട്ടിപ്പിൽപ്പെട്ട 4 പേർ മരണപെട്ടു. രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്

error: Content is protected !!