കോന്നി വാര്‍ത്ത : കോഴഞ്ചേരി സബ് ട്രഷറിയിലെ ഒരു അക്കൗണ്ടന്റിന് ഒക്ടോബര്‍ ഒന്‍പതിന് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ട്രഷറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. കോഴഞ്ചേരി സബ് ട്രഷറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വരെ ഈ ട്രഷറിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സമീപ ട്രഷറികളില്‍ നിന്ന് ലഭ്യമാവും. സ്ഥാപനങ്ങളുടെ ശമ്പള/ശമ്പളേതര ഫിസിക്കല്‍ ബില്ലുകള്‍ പത്തനംതിട്ട ജില്ലാ ട്രഷറിയില്‍ സമര്‍പ്പിക്കണം.