നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം

 

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.

രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/ പ്രൊഫസർ, സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്.

ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം മാർച്ച് 15ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

error: Content is protected !!