കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയടക്കമുള്ള സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന.അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് പരിശോധന.ക്വാറികളിൽ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ക്വാറികളിലെ രേഖകളടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. പരിശോധനകളുടെ ഭാഗമായി മുഴുവന്‍ രേഖകളും വിജിലന്‍സ് പരിശോധിക്കുന്നു . ക്രമം വിട്ട് അനുമതി നല്‍കിയ ക്വാറികളെ കുറിച്ച് വിജിലന്‍സില്‍ പരാതി ലഭിച്ചു . ഒരു വര്‍ഷം മാത്രം പുതുക്കിനല്‍കുന്ന ക്വാറികളില്‍ ചില പഞ്ചായത്തുകള്‍2,3, 5 വര്‍ഷം വരെ ലൈസന്‍സ്സ് പുതുക്കി നല്‍കിയതായി പരാതി ഉണ്ട് . ഇതില്‍ വലിയ അഴിമതി ഉണ്ട് . പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി . വിജിലന്‍സ് പരിശോധന തുടങ്ങിയപ്പോള്‍ മുതല്‍ കോന്നി മേഖലയില്‍ ടിപ്പര്‍ ലോറികള്‍ ഒതുക്കി . കോന്നി മേഖലയില്‍ ക്രമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറി ,പാറമട എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും .കോന്നി പഞ്ചായത്ത് കമ്മറ്റി അറിയാതെ കോന്നി പഞ്ചായത്ത് സെക്രട്ടറി ക്വാറികള്‍ക്ക് 2 വര്‍ഷം വരെ അനുമതി നല്‍കിയതും വിജിലന്‍സ് പരിശോധിക്കും . സെക്രട്ടറിയെ മാറ്റണം എന്നു പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യം ഉന്നയിച്ച് അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു . ഈ സെക്രട്ടറിയുടെ സ്വത്തുക്കളെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കണം .