തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, 14 എന്നീ സ്ഥങ്ങളില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ (വട്ടപ്പാറ മുതല്‍ വഞ്ചിപ്പടി ഭാഗം) ഒക്ടോബര്‍ 10 മുതല്‍ ഏഴു ദിവസത്തേക്കു കൂടി കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഒക്ടോബര്‍ ഒന്‍പതിന് അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ദീര്‍ഘിപ്പിച്ച് ഉത്തരവായത്.
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (പ്ലാവേലികാലായില്‍ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം), വാര്‍ഡ് എട്ട് (കുറുമ്പുകര കിഴക്ക് ഭാഗം), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (വെണ്‍കുറിഞ്ഞി ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 17, 19, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, അഞ്ച്, 17 (വാര്‍ഡുകളിലെ കൊല്ലകുന്ന് മല, തോട്ടപ്പുഴ, വള്ളംകുളം മുതല്‍ പാടത്തുപാലം വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ എട്ടു മുതലും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ (വട്ടപ്പാറ മുതല്‍ വഞ്ചിപ്പടി ഭാഗം ഒഴികെ) ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഒക്ടോബര്‍ 10 മുതലും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.