പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 22, 23, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കോണത്തുമൂലയില്‍ നിന്നും വട്ട ക്കുന്ന് കോളനി ഭാഗവും മണ്ണാക്കടവ് പാണുവേലിപ്പടി കല്ലൂര്‍ക്കാട്ട് വട്ടക്കുന്ന് കോളനി ഭാഗവും) എന്നീ സ്ഥല ങ്ങളില്‍ ഒക്ടോബര്‍ ആറു മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ഓതറ പടിഞ്ഞാറ് തലശ്ശേരി ഭാഗം) വാര്‍ഡ് 11 (കോഴിമല) (പഴയകാവ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കേരളാ ബാങ്ക് ജംഗ്ഷന്‍ തടിയൂര്‍ മുതല്‍ മൈക്രോ ലാബ് വരെയും, തടിയൂര്‍ മാര്‍ക്കറ്റ് അരുവിക്കുഴി റോഡ്, ചരല്‍കുന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (ചാത്തങ്കരിക്കടവ് മുതല്‍ പെരിങ്ങര കോണ്‍കോര്‍ഡ് വരെ), കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, പള്ളിക്കല്‍ ഗ്രാമപഞ്ചായ ത്തിലെ വാര്‍ഡ് 16, 23 എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 7 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.