Trending Now

കോന്നിയില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക് : പോലീസ് വടിയെടുത്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പകരുമെന്ന ഭീതി ഇല്ല , രോഗത്തെ കുറിച്ചുള്ള ഒരു ബോധവും ഇല്ല . കോവിഡ് വന്നാല്‍ വരട്ടെ ,പനി പോലെ വന്നു പോകും .ഇതാണ് കോന്നിയിലെ ആളുകളുടെ മനോഭാവം . കോവിഡ് വ്യാപനം കൂടിയതിനാല്‍ 144 പ്രഖ്യാപിച്ച പ്രദേശം ആണെന്ന് തോന്നില്ല കോന്നി കണ്ടാല്‍ .എങ്ങും തിരക്കോട് തിരക്ക് , സാമൂഹിക അകലം ഇല്ല ,കൈകഴുകാന്‍ എങ്ങും വെള്ളം ഇല്ല ,സോപ്പും ഇല്ല മാസ്ക്ക് താടിക്ക് കീഴില്‍ ഇട്ടു . അധികാരികളെ കാണുമ്പോള്‍ വലിച്ചു മൂക്കിന് മുകളില്‍ ഇടും .
കോന്നി ബാങ്കുകള്‍ക്ക് മുന്നില്‍ ആണ് ഇന്നത്തെ തിരക്ക് . കൂട്ടം കൂടി നില്‍ക്കുന്ന ബാങ്കിലെ ഇടപാടുകരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി പോലും മിനക്കെടുന്നില്ല .ഒടുവില്‍ കോന്നി പോലീസ് എത്തി നല്ല ഉപദേശം നല്‍കി എങ്കിലും കൂട്ടം കൂടി നില്‍ക്കുന്ന ബാങ്കുകളിലെ ഇടപാടുകാര്‍ മാറിയില്ല . ഒടുവില്‍ കോന്നി പോലീസിന് വടി എടുക്കേണ്ട അവസ്ഥ വന്നു . ലാത്തി എടുത്തതോടെ ആളുകള്‍ അകലം പാലിച്ച് നിന്നു .അഞ്ചു പേരല്ല ഇന്ന് കോന്നി ബാങ്കുകളുടെ മുന്നില്‍ ടോക്കണ്‍ വാങ്ങാന്‍ എത്തിയത് നൂറുകണക്കിനു ആളുകള്‍ ആണ് . പലരും പണം വന്നത് പാസ് ബുക്കില്‍ പതിപ്പിക്കാന്‍ വന്നവര്‍ ആണ് . അതും പ്രായം ചെന്നവര്‍ . പാസ് ബുക്ക് പതിക്കുന്നത് ഒടുവില്‍ ബാങ്കിന് നിര്‍ത്തിവെക്കേണ്ടി വന്നു .
ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല . 50000 രൂപ വരെ എ റ്റി എമ്മില്‍ നിന്നും എടുക്കാന്‍ കഴിയും എങ്കിലും ബാങ്കില്‍ നേരിട്ടെത്തി ആയിരം രൂപാ പോലും എടുത്തു പാസ്സ് ബുക്കില്‍ പതിപ്പിച്ചാലെ ചിലര്‍ക്ക് സമാധാനം കൈവരൂ എന്ന ചിന്തയാണ് . വലിയ സ്ഥാപനങ്ങളില്‍ ഇരുന്നു പെന്‍ഷന്‍ പറ്റിയ ആളുകള്‍ ആണ് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് ഇന്ന് ബാങ്കുകളില്‍ എത്തിയത് .അവരാണ് പാസ് ബുക്ക് പതിപ്പികാന്‍ വന്നത് . ഇത്തരം മുതിര്‍ന്ന ആളുകള്‍ക്ക് ബോധവത്കരണം നല്‍കുവാന്‍ വീടുകളില്‍ നിന്നും കഴിയണം .
ബാങ്കുകള്‍ക്ക് മുന്നില്‍ നൂറുകണക്കിനു ആളുകള്‍ ആണ് കൂടി നില്‍ക്കുന്നത് . ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം .ഇല്ലെങ്കില്‍ കോവിഡ് രോഗികളെകൊണ്ടു കോന്നി നിറയും